അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ അവശേഷിക്കുന്നത് – സുധാകരന്‍ ചന്തവിള

കഴിഞ്ഞ നാല് വര്‍ഷമായി കേരള നിയമസഭാ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാമത് എഡിഷന്‍ ഇക്കഴിഞ്ഞ 13 ന് സമാപിച്ചു. 150 പരം പ്രസാധകര്‍ മൂന്നൂറോളം സ്റ്റാളുകളിലായി അണിനിരന്ന ഗംഭീരമായ പുസ്തകോത്സവം. ഏഴു ദിവസമായി വിവിധ വേദികളില്‍ അരങ്ങേറിയ കലാസാഹിത്യ പരിപാടികള്‍ ഉള്‍പ്പെടെ തലസ്ഥാനനഗരിയെ ലഹരി പിടിപ്പിച്ചു. ഓരോ ദിവസവും അവിടെ വന്നെത്തിക്കൊണ്ടിരുന്ന പതിനായിരക്കണക്കിന് കാഴ്ചക്കാരും ആസ്വാദകരും അതിഥികളും ഉള്‍പ്പെടെ വലിയ ഉത്സവം തന്നെയായിരുന്നു. ഈ അന്താരാഷ്ട്ര പുസ്തകോത്സവം നാലാമത് എഡിഷന്‍ കഴിയുമ്പോള്‍ അവശേഷിപ്പിക്കുന്ന ചില സത്യങ്ങളും ചോദ്യങ്ങളും […]
Baby Kakkassery : London Malayalee Council Award 2014 (Watch on YouTube)
ജയില്‍ – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

ശാന്തിയെകെടുത്തിടാന്‍ മനുഷ്യര്‍ ധനകോടി മതത്തിനായി മരിക്കുന്നു നമ്മില്‍ തളിരണിഞ്ഞു തഴച്ചുവളരുന്നു വിരല്‍ത്തുമ്പിലാടി നിറംമാറി കത്തി സുഖിച്ചുവാഴാന്‍ ജയിലില്‍ പോയിടാം. ചുണ്ടുപിളര്‍ത്തി മധുരം തന്നവന്‍ പ്രാണന്‍ വെടിഞ്ഞു കൊലകത്തിയാല്‍ കദനധൂമത്തിനടിമയായവള്‍ പിടയുന്നു കുടിലിലെ നെടുതാം നിശ്വാസത്താല്‍ സുഖിച്ചുവാഴാന്‍ മധുര സുന്ദര ജയില്‍ മതി. നിറവേദനകള്‍ തൂക്കി വിറ്റാലെന്തുകിട്ടും? കത്തിയാല്‍ കുത്തിയെടുത്ത രക്തമോ? മന്മഥരാത്രികള്‍ മാന്‍പേടയാക്കാം മദം പൊട്ടി മനം കവരും മടിശീല വീര്‍ക്കും സുഖിച്ചുവാഴാന്‍ പൊന്നിന്‍ വേതന ജയില്‍ മതി. ചരിത്രംതിരഞ്ഞു ജയിലിന്‍ച്ചുമരില്‍ ഭൂപടമെഴുതി കൊലച്ചിരി ചിന്തകള്‍ മണമെഴും […]
ഒരു ഇടവേള – ശ്രീ മിഥില (Sree Midhila)

അത് ഒരു ഇടവേള ആയിരുന്നു – ശബ്ദങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയുടെ ചെറിയ വിരാമം പോലെ. ആകാശത്തെ തൊടുന്ന ഗ്ലാസ് കെട്ടിടങ്ങള്‍ക്കിടയില്‍, ഓരോ മുഖവും ഒരു യാത്ര; ഓരോ ചുവടും പ്രതീക്ഷയുടെ ഒളിഞ്ഞ ശബ്ദം. അതിനിടയില്‍, അവള്‍ അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു – ഒരിക്കലും അവസാനിക്കാത്ത ഒരു വാക്യത്തിന്റെ നടുവിലെ അര്‍ദ്ധവിരാമം പോലെ. അവള്‍ ആയിരുന്നു. പക്ഷേ പഴയ അവളല്ല. അവന്‍ ആയിരുന്നു. പഴയ അവന്‍ അല്ല. അവര്‍ പരസ്പരം നോക്കി. അത് തിരിച്ചറിവല്ല – ഓര്‍മ്മയുടെ പുനര്‍ജന്മം മാത്രമായിരുന്നു. […]
പുതുവത്സര പ്രതിജ്ഞകളും മാറ്റത്തിന്റെ നാഡീയ-ജൈവശാസ്ത്രവും (2) – ആന്റണി പുത്തന്‍പുരയ്ക്കല്‍

പ്രതിജ്ഞയില്‍ നിന്ന് ഉദ്ദേശ്യത്തിലേക്ക് പ്രതിജ്ഞകളില്‍ നിന്നല്ല യഥാര്‍ത്ഥമായ പരിവര്‍ത്തനവും സര്‍ഗാത്മകതയും സമഗ്രമായ വ്യക്തിഗത വളര്‍ച്ചയും ആരംഭിക്കുന്നത്. ഇത് ആരംഭിക്കുവാന്‍ മറ്റൊരു വഴിയുണ്ട്. നമുക്ക് ലഭിക്കുവാന്‍ പോകുന്ന ഫലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കര്‍ക്കശമായ തീരുമാനങ്ങള്‍ക്കും പ്രതിജ്ഞകള്‍ക്കും പകരം അവധാനപൂര്‍വ്വ ഉദ്ദേശ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ തീരുമാനിച്ചുറപ്പിക്കണം. വഴക്കമുള്ളതും, സമഗ്രപ്രക്രിയയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും, ശരീരത്തെക്കുറിച്ചറിവുള്ളതും, അനുകമ്പയുള്ളതുമായിരിക്കണം ഈ ഉദ്ദേശങ്ങള്‍. ‘ഞാന്‍ എന്ത് നേടണം?’ എന്ന ചോദ്യം ചോദിക്കുന്നതിനു പകരം, ‘ഈ വര്‍ഷം ഞാന്‍ എങ്ങനെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു?’ എന്ന ഉദ്ദേശ്യത്തോടെ […]
രണ്ടാമൂഴവും പാളി – മേരി അലക്‌സ് (മണിയ) Mary Alex

ഇന്ന് എന്റെ ബുധ പൂര്‍ണിമ ദിനം ഒപ്പം രണ്ടായിരത്തിരുപത്തഞ്ചാം ആണ്ടിന്റെ കലാശക്കൊട്ടും.ബുധ പൂര്‍ണിമയുടെ കലാശക്കൊട്ടു കൂടി ആക്കിയാലോ എന്നു ഞാന്‍ ചിന്തിക്കാതിരുന്നില്ല.എന്നാല്‍ ഒരു യാത്ര തുടങ്ങി വച്ചത് പൂര്‍ത്തീകരിക്കാതെ നിര്‍ത്തുന്നത് ശരിയല്ലല്ലോ എന്ന ചിന്തയില്‍ തുടരുന്നു. ചുരിദാറിന് പകരം കിട്ടിയ ടോപ്പും അതിന്റെ ബോട്ടവും ധരിച്ചിറങ്ങിയപ്പോള്‍ എനിക്കു തന്നെ ഒരു ധൈര്യമൊക്കെ തോന്നി. കണ്ണാടിയില്‍ നോക്കി പ്രായം അല്പം കുറഞ്ഞെന്നും. ഉടമസ്ഥ പറഞ്ഞു ഈ ഡ്രസ്സ് ആന്റിക്ക് നന്നായി ചേരുന്നു, ഇണങ്ങുന്നുണ്ടെന്നു.മകളും. അങ്ങനെയും കൂടി കേട്ടപ്പോള്‍ […]
പ്രണയത്തിന്റെ പ്രവാചകന്‍ ഖലീല്‍ ജിബ്രാന്‍ – വി. അഷ്റഫ്

ലോകം പ്രണയാര്‍ദ്രമാവാന്‍ കുറിച്ചിട്ട ചില വരികള്‍ … ‘നിങ്ങളാരെയെങ്കിലും സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവരെ പോകാന്‍ അനുവദിക്കുക. അവര്‍ തിരികെ വന്നാല്‍ എന്നന്നേക്കുമായി നിങ്ങളുടെതായിരിക്കും. ഇല്ലെങ്കില്‍, അവര്‍ ഒരിക്കലും നിങ്ങളുടെതായിരുന്നില്ല’ ‘വിരഹത്തിന്റെ നേരത്തല്ലാതെ പ്രണയം അതിന്റെ ആഴം അറിയുന്നില്ല’ ‘മറക്കാതിരിക്കുക, നിങ്ങളുടെ നഗ്‌ന പാദങ്ങള്‍ അനുഭവിക്കാന്‍ ഭൂമിയും മുടികളില്‍ തലോടാന്‍ കാറ്റും ആഗ്രഹിക്കുന്നുണ്ടെന്ന്’ ‘മനുഷ്യര്‍ തമ്മിലുള്ള ഒരു ബന്ധത്തിലും ഒരാള്‍ മറ്റൊരാളെ കൈവശപ്പെടുത്തരുത്. രണ്ടു മനസുകള്‍ എപ്പോഴും വ്യത്യസ്തരായിരിക്കും. സൗഹൃദത്തിലായാലും പ്രണയത്തിലായാലും ഒറ്റയ്ക്ക് നേടാന്‍ കഴിയാത്തത് സ്വന്തമാക്കാന്‍ ഒരുമിച്ച് നീങ്ങുന്ന […]
വിനോദ സഞ്ചാരികളുടെ പറുദീസ – ഡോ. വേണു തോന്നയ്ക്കല്‍ (Dr. Venu Thonnackal)

വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. മഞ്ഞും തണുപ്പും ആസ്വദിക്കാന്‍ ദക്ഷിണേന്ത്യയില്‍ ഊട്ടി പോലെ മറ്റൊരിടമില്ല. ഊട്ടി ഒന്നു സന്ദര്‍ശിയ്ക്കാനും ആസ്വദിക്കാനും ആഗ്രഹിക്കാത്തവര്‍ വിരളം. ഊട്ടി കണ്ടവരുടെ മനസ്സില്‍ എപ്പോഴുമുണ്ടാവും ഊട്ടിയുടെ കുളിര്. ഊട്ടി തരുന്ന പതു പതുത്ത തണുപ്പ് നുകരാന്‍ പിന്നെയും പിന്നെയും അവിടേക്ക് യാത്ര ആഗ്രഹിക്കുന്നവരാണ് മിക്കവരും. മനസ്സില്‍ പ്രണയവും ആര്‍ദ്രതയും കവിതകളും വിരിയാന്‍ വശ്യമായ സൗന്ദര്യത്തിന്റെ ഭാഗമാവാന്‍ ആരാണ് ആഗ്രഹിയ്ക്കാത്തത്. ഊട്ടി എന്ന ശബ്ദം പോലും മനസ്സില്‍ കുളിരു കോരുന്നു. ഊട്ടി തണുപ്പിന്റെ പര്യായമാണ്. […]
മറവിയുടെ മാറില്‍ മയങ്ങുന്നവള്‍ – പ്രസന്ന നായര്‍ (Prasanna Nair)

‘ മകര ജ്യോതിയിന്ന ലെയായിരുന്നോ?’ പേപ്പറിലെ വാര്‍ത്ത കണ്ട് സുമിത്ര അതിശയത്തോടെ ചോദിച്ചു. വാട്ട്‌സ് ആപ്പില്‍ സുപ്രഭാതം അയക്കുന്ന തിരക്കില്‍ രമേശന്‍ അതു ശ്രദ്ധിച്ചില്ല. മകര വിളക്കിന്നലെ കഴിഞ്ഞോ? രമേശേട്ടനോടാണ് ചോദിച്ചത്. നീയെന്താ സുമിത്രേ ഇങ്ങനെ ചോദിക്കുന്നത്. വൈകുന്നേരം നമ്മള്‍ രണ്ടാളും ഒന്നിച്ചിരുന്നല്ലേ ടിവിയില്‍ അതു കണ്ടത്. രമേശേട്ടനു ഓര്‍മ്മ നശിച്ചോ? രണ്ടു പേരും ഒന്നിച്ചിരുന്ന് മകര വിളക്കു കണ്ടു പോലും. നിങ്ങള്‍ കണ്ടു കാണും.എന്നിട്ടെന്നേയൊന്നു വിളിക്കാനുള്ള മര്യാദപോലും കാണിച്ചില്ല ദുഷ്ടന്‍. സുമിത്രേ അതു കണ്ടിരുന്നപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ […]
ഋതുസംക്രമണം – രമാ പിഷാരടി (Rama Pisharody)

ഇത്തിരി കരിമ്പിന്റെ- മധുരം, എള്ളിന്‍ തരി, ശര്‍ക്കരപ്പൊങ്കല്‍ക്കലം നന്തുണിപ്പാട്ടിന്‍ ശ്രുതി! മഞ്ഞിന്റെ തണുപ്പാറ്റി വിളക്കിന്‍ തിരിനാളം കണ്ണിലേക്കുണരുന്ന- മണ്ണിന്റെ പച്ചത്തളിര്‍ മണ്‍കുടങ്ങളില്‍ വെന്ത്- പാകമാകുന്നു ജീവന്‍ വിണ്ണിലേയ്ക്കനന്തമാം ചക്രവാളത്തിന്‍ വഴി മാഘ- ഫാല്‍ഗുനത്തിന്റെ- ശിശിരം പാടാനൊരു മാര്‍ഗഴിസായന്തനം മകരദീപക്കാഴ്ച ഉല്‍സവം തുടങ്ങുന്ന- ഋതുസംക്രമങ്ങളില്‍ കത്തുന്നൊരടുപ്പിലെ മണ്‍കലപ്പൊങ്കാലകള്‍ ഭൂമിയാത്രയില്‍ കുട- മാറ്റങ്ങള്‍, തെരുവോര- മായിരം പൂക്കള്‍ക്കുള്ളില്‍ ചിരിച്ച് വിടരുന്നു ഇത്തിരി മധുരത്തില്‍, ഇത്തിരിയുപ്പില്‍ നീറ്റി- മുറ്റത്ത് വീണ്ടും തിളയ്ക്കുന്നുണ്ട് കൊയ്ത്തുല്‍സവം! പാടുവാന്‍ ദേശാടന- ക്കിളികള്‍, പുരാതന- ഗ്രാമവും, ഗ്രാമത്തിന്റെ […]
കളിത്തോഴി – ഷീബ എസ്. ജെയിംസ് (Sheeba S James)

കൃഷ്ണാ…. ഞാനങ്ങയെ എന്തു വിളിക്കണം? പണ്ട് കാളിന്ദീ നദിയുടെ തീരത്ത് കാലി മേച്ചു നടന്നപ്പോള്‍ നിന്റെ കളിത്തോഴി ആയിരുന്ന രാധ തന്നെയാണ് ചോദിക്കുന്നത്. ഈ കാത്തിരിപ്പ് വ്യര്‍ത്ഥമാണെങ്കിലും ഈ ഇടയപ്പെണ്ണ് നിന്നെ ‘വഞ്ചകന്‍’ ‘എന്ന് വിളിക്കില്ല. വൃന്ദാവനത്തില്‍ നടമാടിയ നിന്റെ ലീലകള്‍…..നിന്റെ പാല്‍ പുഞ്ചിരിയില്‍ മയങ്ങിയ ഗോകുലവാസികള്‍ നിനക്ക് വേണ്ടി എന്തെല്ലാം സഹിച്ചു? കുസൃതിയായ നിനക്ക് വേണ്ടി യെശോദയമ്മ പുത്തന്‍ വെണ്ണ എപ്പോഴും തയ്യാറാക്കിയിരുന്നു. ദ്വാരകയില്‍ രാജാവായി വാഴുന്ന അങ്ങ് ഇത് വല്ലതും ഓര്‍ക്കുന്നുണ്ടോ? ഒരു ധാത്രിയോടെന്ന […]
സി എം എസ്സ് കോളേജ് — പ്രണയത്തിന്റെ ചാമരങ്ങള്‍- സ്വപ്ന അനു ബി ജോര്‍ജ് (Swapana Anu B George

കോട്ടയത്തിന്റെ ഹൃദയഭാഗത്തെ പടന്നു പന്തലിച്ച മരങ്ങളും നോക്കെത്ത ദൂരംവരെ നീണ്ടുനിവര്‍ന്ന് കിടക്കുന്ന പ്രകൃതിരമണീയതയും സി എം എസ്സ് കോളേജിന് എന്നു ഒരു പ്രണയദേവന്റെ പരിവേഷം നേടിക്കൊടുത്തിരുന്നു.1817ല്‍ ചര്‍ച്ച് മിഷണറികള്‍ തുടങ്ങിയ കോളേജ് ,പഴയ ബ്രിട്ടീഷ് പരിവേഷത്തിന്റെ കോട്ടണിഞ്ഞ്,പ്രൌഡഗംഭീരങ്ങളായ സൌധങ്ങളുമായി ഇന്നും നിലകൊള്ളുന്നും,100 ല്‍പ്പരം വര്‍ഷങ്ങള്‍ക്കു ശേഷവും. മലയാളം സിനിമ ‘ചാമരം’ എല്ലാവരുടെയും മനസ്സില്‍ പ്രണയം എന്ന അനുഭൂതയുടെ കുളിര്‍മഴയായി അന്നും ഇന്നും എന്നും നിലകൊള്ളുന്നു. നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ ,കാതോര്‍ത്തു ഞാനിരുന്നു, താവകവീധിയില്‍ എന്‍ […]
മുഖം തിരിക്കേണ്ടത് എങ്ങോട്ട്..? – ജോസ് ക്ലെമന്റ്

നമ്മുടെ പുരോഗതിയുടെ ശത്രുക്കളാണ് ഭയവും സംശയവും. സ്വയം സഹതപിക്കാന്‍ സൃഷ്ടിക്കുന്ന അന്ധകാരത്തില്‍ നിന്നാണ് ഭയവും സംശയവും ഉരുത്തിരിയുന്നത്. നമ്മില്‍ തന്നെ നാം വേരൂന്നുന്ന ചിന്തകള്‍ പിഴുതെടുക്കാതെ സാഹചര്യങ്ങളെ അതിജീവിച്ചു മുന്നേറാന്‍ കഴിയുകയില്ല. സാഹചര്യങ്ങളോട് പ്രതിഷേധിക്കാതെ നമ്മുടെ പുരോഗതിക്കു വേണ്ടി അവയെ ഉപയോഗിക്കാന്‍ ഒരുങ്ങുമ്പോള്‍ മാത്രമേ നമ്മില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ ഉണരുകയുള്ളൂ. ഇപ്രകാരം തങ്ങളിലെ അദൃശ്യ ശക്തികളെ തട്ടിയുണര്‍ത്തിയവരാണ് ഹെലന്‍ കെല്ലറും റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണും ഫാദര്‍ ഡാമിയനുമൊക്കെ. ഇങ്ങനെ സ്വയം ദു:ഖിച്ചിരിക്കാതെ മറ്റുള്ളവരുടെ നന്മയിലേക്കു മുഖം […]
ഒതളങ്ങാ തുരുത്തിലെ ആ ഘോഷങ്ങള്‍ – ജോസുകുട്ടി (Josukutty)

ഒതളങ്ങാ തുരുത്തില്‍ പതിവുപോലെ ഇത്തവണയും പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞു. ജയിച്ചവര്‍ ആനന്ദ നൃത്തമാടി, തോറ്റവര്‍ കൂടും കുടുക്കയുമായി ഒരുമാസടൂര്‍ എന്ന വ്യജേനെ നാടുവിട്ടു. നാട്ടിലെ ഒരേ ഒരു വായനശാല, ആര്‍ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്, ജയിച്ചവര്‍ക്ക് ഗംഭീര സ്വീകരണമൊരുക്കാന്‍ തീരുമാനിച്ചു. പഴുതാരയും ചിലന്തിയും കൂടുകൂട്ടിത്തുടങ്ങിയ ഗ്രന്ഥശാല വീണു കിട്ടിയ സുവര്‍ണ്ണാവസരം മുതലാക്കാന്‍ തീരുമാനിച്ചു. ടോള്‍സ്റ്റോയിയും , മാര്‍ക്വിസും, ഷെല്ലിയും, മുട്ടത്ത് വര്‍ക്കിയും ഷെല്‍ഫില്‍ കലഹിക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായ് , ഫാത്തിമാ തുരുത്തിലേയ്ക്,ഖസാക്കി ലേയ്ക്ക് ഒരു യാത്ര […]
സ്‌നേഹത്താല്‍ ബന്ധിതമാവുമ്പോള്‍ – ശ്രീകല മോഹന്‍ദാസ്

ഉത്തരേന്ത്യയിലെ ഏതോ കുഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിന്റെ ദയനീയ ചിത്രമാണിതു… ആഞ്ഞൊന്നു തള്ളിയാല്‍ നിലം പോത്തുന്ന ബലമില്ലാത്ത ചുമരുകള്‍… ദ്രവിച്ചു നുറുങ്ങിയ പനയോല കൊണ്ടുള്ള മേല്‍ക്കൂര.. മഴ പെയ്യുമ്പോള്‍ അകത്തേക്കു വെള്ളമടിച്ചു കയറാതിരിക്കുവാന്‍ ഓലക്കടിയില്‍ കീറിയ പ്ലാസ്റ്റിക് ഷീറ്റിന്റെ കഷ്ണം തിരുകി വെച്ചിട്ടുണ്ടു.. വാതിലെന്നു പറയുവാന്‍ ഒന്നുമില്ല.. ആ വീടിനകത്തു ഭാര്യയും ഭര്‍ത്താവും ഒരു കുഞ്ഞു മകനും അടങ്ങുന്ന ഒരു ചെറിയ കുടുംബം കഴിഞ്ഞു കൂടു ന്നുണ്ടു… വാതില്‍പ്പടിയില്‍ ഇരിക്കുന്ന ഭര്‍ത്താവിന്റെ മടിയില്‍ ചാരി നില്‍ക്കുന്ന മകനെ അയാള്‍ […]



