മരുപ്പച്ച – സന്ധ്യ

ആകാശം നിറയെ പൊന്‍ചെമ്പകം പൂവിട്ട ഒരു വസന്തകാലത്തിന്റെ കുഞ്ഞായിരുന്നു അവള്‍. വനമുല്ലയുടെ ഗന്ധം പേറും ഹൃദയവുമായി പിറന്നവള്‍. ഒരു അപ്പൂപ്പന്‍താടിയായി ഇളംതെന്നലില്‍ പറന്നവള്‍. കാലപ്രവാഹത്തില്‍ ഒരു മണലാരണ്യത്തിലെ പച്ചയായ് മുളച്ചു പൊന്തുവാനായിരുന്നു അവളുടെ ജന്മനിയോഗം. ഒരു ഇലമുളച്ചിയുടെ ‘അവസാനത്തെ ഇല’ യില്‍ നിന്നും മരുവിലൊരു വസന്തം പടര്‍ത്തുവാന്‍ ദൈവം കാത്തുവെച്ചൊരു വിത്തായിരുന്നു അവള്‍. കല്ലിലും പുല്‍നാമ്പിലും ഉര്‍വരതയുടെ ദേവതയെ ഉപാസിച്ചവളുടെ മിഴികളില്‍ ഋതുക്കള്‍ മാറിയതേയില്ല. നോക്കെത്താ ദൂരം അവള്‍ മരുപ്പച്ചയെ സ്വപ്നം കണ്ടു. […]
ഉന്നത സാഹിത്യ പ്രതിഭകള്‍ ആരുടെയും അടിമകളല്ല – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) Karoor Soman

പ്രമുഖ കവിയും നിരൂപകനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാന ന്ദനും പ്രമുഖ സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറ ജോസഫ് ഇന്നത്തെ ഭരണമാറ്റത്തെപ്പറ്റി പ്രതികരിച്ചത് അതിവൈകാരികമായ ഒരഭിപ്രായമല്ല. മനുഷ്യ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന ജാതിമത-രാഷ്ട്രീയ പാര്‍ട്ടികളുടെ മറവില്‍ മനുഷ്യരെ വില്പനച്ചരക്കാക്കി മാറ്റുന്ന രാഷ്ട്രീയ കച്ചവട സംസ്‌കാരം മാറണം. തെരെഞ്ഞെടുപ്പില്‍ ജയിക്കാനായി കാല് പിടിച്ചു് തോളില്‍ കയറി വോട്ടുവാങ്ങും. അധികാരം കിട്ടിയാല്‍ കാലുപിടിച്ചവനെ തലോടലല്ല മറിച്ചു് തൊഴിച്ചു മാറ്റുന്നു. പാവങ്ങളുടെ നികുതിപണമെടുത്തു് ലോകത്തിന്റെ മനോരഞ്ജകങ്ങളായ സര്‍വ്വ സുഖഭോഗങ്ങളും അലങ്കാരമാക്കിയാല്‍ പരിഹാസപാത്രങ്ങളായി, […]
And You Say It’s Love – Drisya

You call when nights are cold and long, When he’s not there, and you feel wrong. I answer still, though deep inside, I know I’m just your place to hide. You speak of love like it’s a game, But never once you said my name With meaning, with a steady tone— I’ve always felt I’m […]
‘ഭാഷാ പുരസ്‌കാര സംഘടനകളില്‍ വെട്ടിത്തിളങ്ങുന്നവര്‍ ‘ – മേരി അലക്സ് (മണിയ)

ഇന്ന് ഇതെഴുതാന്‍ കാരണം നമ്മുടെ കലാസാഹിത്യ മേഖലയില്‍ പെരുമഴ പോലെ പെയ്തിറങ്ങുന്ന അവാര്‍ഡ് ദാനങ്ങള്‍ വെറും ഉത്സവ പ്രേഷകചാപല്യങ്ങളായി മാറുന്നതു കൊണ്ടാണ്. ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയത് പാമരന്മാരെ രസിപ്പിക്കുവാന്‍ വേണ്ടിയാണ്. അല്ലാതെ പണ്ഡിതരെ ത്രസിപ്പിക്കാനായിരുന്നില്ല. ഇന്നത്തെ അവാര്‍ഡ് തന്ത്രങ്ങള്‍ കണ്ടാല്‍ പണ്ഡിതരും പ്രമുഖരും ചിരിക്കുമെന്നുറപ്പാണ്.അല്ലെങ്കില്‍ അവര്‍ ശിവ ശിവ എന്ന് വിളിച്ചു തലയില്‍ കൈ വച്ചു പോകും. സാഹിത്യ രംഗത്ത് നല്‍കുന്ന പുരസ്‌കാരങ്ങളെപ്പറ്റി ഒരു ബോധ്യം എഴുത്തുകാ ര്‍ക്കുള്ളത് നല്ലതാണ്. കഴിഞ്ഞ ആഴ്ചയില്‍ ആണല്ലോ ശ്രീമതി എം.ലീലാവതി […]
തൃശ്ശൂരിന്റെ പ്രിയപുത്രി, കലാലയം രാധ – ജയരാജ് പുതുമഠം (Jayaraj Puthumadhom)

ബാല്യകാലം മുതല്‍ അത്ഭുതത്തോടെ മനസ്സില്‍ നിറയെ നിലനിന്നിരുന്ന അസാധാരണ അഭിനയപ്രതിഭയായിരുന്നു കലാലോകത്തെ വിട്ടുപിരിഞ്ഞ നാടക-സീരിയല്‍-ചലച്ചിത്ര നടിയായ കലാലയം രാധ. 1968 മുതല്‍ തൃശ്ശൂര്‍ എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ സന്ധ്യാസമയങ്ങളില്‍ അരങ്ങേറിക്കൊണ്ടിരുന്ന ജോസ് പായമ്മല്‍ – ചിത്രമോഹന്‍ – കലാലയം രാധ ടീമിന്റെ നാടകങ്ങളില്‍ കൂടിയാണ് കലാലയം രാധ എന്ന അഭിനേത്രിയെ ഞാനറിയുന്നത്. നാഗരാതിര്‍ത്തികള്‍ക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന അന്നന്നത്തെ കൗതുകകരമായ വിഷയങ്ങള്‍ ഹാസ്യവും വിമര്‍ശനവും ചേര്‍ത്ത് പ്രേക്ഷകഹൃദയത്തിലേക്ക് മുനകൂര്‍പ്പിച്ച ശരങ്ങളായി തൊടുത്തുവിടുന്ന പ്രത്യേകമായൊരു അവതരണ രീതിയായിരുന്നു അത്. വൈകുന്നേരങ്ങളില്‍ എക്‌സിബിഷനകത്തു കയറിപ്പറ്റുക, […]
പ്രണയം ഒരു പ്രാണവേദന അനുഭവം – ജയന്‍ വര്‍ഗീസ് (Jayan Varghese)

സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടക മത്സരത്തില്‍ പങ്കെടുത്തു കൊണ്ട് അക്കാദമി ആസ്ഥാനമായ മോഡല്‍ റീജിയണല്‍ തീയറ്ററില്‍ ( തൃശൂര്‍ ) അവതരിപ്പിക്കുകയും ഏറ്റവും നല്ല നാടക രചനക്കുള്ളത് ഉള്‍പ്പടെ മൂന്ന് അവാര്‍ഡുകള്‍ നേടുകയും ചെയ്ത ‘ ആലയം താവളം ‘ എന്ന എന്റെ നാടകത്തിന് തൃശൂര്‍ എറണാകുളം ഇടുക്കി ജില്ലകളിലായി ഏതാനും ബുക്കിങ്ങുകള്‍ കിട്ടിയിരുന്നു. തൃശൂര്‍ ജില്ലയിലെ അവതരണങ്ങളുടെ ഉത്ഘാടനം വെള്ളിക്കുളങ്ങരയില്‍ വച്ച് നിര്‍വഹിച്ചത് പ്രിയപ്പെട്ട നടന്‍ ശ്രീ മാള അരവിന്ദനായിരുന്നു. അണിയറ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് […]
പ്രണയകാവ്യങ്ങള്‍ – എം. തങ്കച്ചന്‍ ജോസഫ്

പ്രണയിനീ നീയെന്റെ പ്രിയമോലും കാവ്യമായി ഈ നിലാസന്ധ്യതന്‍ കാഴ്ച്ചപോലെ.. പ്രണയാര്‍ദ്രമാകുമീ രാവുകള്‍ മായുകില്‍ പ്രണയിനീ..നീയെന്റെ കരളിലുണ്ട്. ഒരുവാക്ക്‌മൊഴിയാതെ ഒരുനോക്ക് കാണാതെ നീയെന്റെ കരളിലായ് മധുനിറച്ചു ഇന്നെന്റെയാത്മാവിന്‍ തന്ത്രികള്‍ പാടുന്നു പ്രണയം നിറഞ്ഞതനുരാഗഗീതം. കവിതകള്‍ പൂക്കുന്ന കണ്ണിണകളാ_ ലെന്റെ കനവുകളിലെത്രയോ പൂത്തുനിന്നു മനവുംനിറച്ചതനുരാഗി നീ പ്രിയസഖേ പ്രിയതരമേറുമൊരു വേദനയില്‍.. ശാരികച്ചാരുതകള്‍ പെയ്യുമീ തീരത്ത് ശാലിനീ നീയൊരു കവിതയായീ.. കനവുകള്‍ കൊണ്ടതിന്‍ ചില്ലകള്‍ പൂത്ത പോല്‍ പ്രണയമാം കാവ്യമതില്‍ ഞാനലിഞ്ഞു. സീമന്തസിന്ദൂരമണിയുന്ന സന്ധ്യയ്ക്ക് പറയുവാനാകാത്ത പ്രണയഭാവം വിടചൊല്ലിയകലുന്ന പകലുകള്‍ ഞാന്‍ […]
പ്രണയം പോലെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പറ്റുന്നത് – ഷീലാജയന്‍ കടയ്ക്കല്‍ (Sheela Jayan Kadakkal)

പ്രീയപ്പെട്ടതൊക്കെ പ്രണയത്തിന് വഴിതെളിക്കുന്നതായി മാറുന്നു മറക്കാത്ത ചില ഓര്‍മ്മകള്‍ പ്രണയാര്‍ദ്രമായ് സൂക്ഷിക്കുന്നതും അതുകൊണ്ട് തന്നെ… ഹൃദയത്തെ കീറിമുറിച്ചതൊക്കെ ചില സമയങ്ങളില്‍ കരള്‍ നൊന്ത് നിലവിളിയുതിരും പോലെ തോന്നും അതാണ് പ്രണയം… അകന്നുപോകുന്നവര്‍ കരള്‍ പകുത്തു കൊണ്ട് പോകാറുണ്ട് പിന്നെ ബാക്കി വരുന്നതൊക്കെ അനക്കമില്ലാത്ത ഹൃദയവും വെന്തുനീറുന്ന കുറെ ഓര്‍മ്മളും ആവില്ലെ അതാണ് പ്രണയം…. ഹൃദയ ചിന്തയെ പങ്കുവയ്ക്കാന്‍ വരുമ്പോള്‍ ചേര്‍ത്തു നിര്‍ത്തുന്ന ആരും പ്രണയത്തെ തിരിച്ചറിയുന്നവരാകണം. സൗഹൃദ ബന്ധങ്ങളെ അതിരുകളില്ലാതെ കൊരുക്കാന്‍ സാധിക്കും അതാണ് ലോകത്തിലെ ഏറ്റവും […]
മാറുന്ന പ്രണയ ഭാഷ്യങ്ങള്‍ – മിനി സുരേഷ്

കാലങ്ങള്‍ മാറിയിട്ടും സാമ്രാജ്യങ്ങള്‍ തകര്‍ന്നു പോയിട്ടും സംസ്‌കാരങ്ങള്‍ രൂപാന്തരപ്പെട്ടിട്ടും പ്രണയമെന്ന വികാരത്തിന് മങ്ങലേറ്റിട്ടില്ല. ഒരിക്കല്‍ ആത്മാര്‍ത്ഥതയുടെയും കാത്തിരിപ്പിന്റെയും മൃദു സ്പര്‍ശമായിരുന്ന പ്രണയം ഇന്ന് തുറന്നു പറച്ചിലുകളുടെ വേഗമേറിയ ലോകത്തിലാണ്. ലജ്ജയും മൗനവും പൂത്തുലയുന്ന പഴയ തലമുറക്കാരുടെ പ്രണയം കവിതകളിലൂടെയും കത്തുകളിലൂടെയും സംവദിച്ചു. മിഴിക്കോണുകളിലൊളിപ്പിച്ച അനുരാഗത്തിന്റെ പരിസമാപ്തി വിവാഹമാകണ മെന്ന് വളരെ നിര്‍ബന്ധമുണ്ടായിരുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. പ്രശ്‌നങ്ങളെ ക്ഷമയോടെ നേരിടുകയും പരസ്പര വിട്ടുവീഴ്ചാ മനോഭാവവും പ്രകടമായിരുന്നു. ഒരു മെസേജ് അയച്ചാല്‍ നിമിഷങ്ങള്‍ക്കകം മറുപടി ലഭിക്കുന്ന […]
വിധവകളെ വിധിക്കുവാന്‍ ആരാണ് നമ്മെ അധികാരപ്പെടുത്തിയത് – ബാലചന്ദ്രന്‍ അമ്പലപ്പാട്ട്

ശാരീരികശക്തി ഏറെയുള്ളവരെ നാം ഭീമനോടുപമിക്കും കുശാഗ്രബുദ്ധികളെ അര്‍ജുനനായും ലവകുശന്മാരായും വാഴ്ത്തും. പക്ഷെ എന്തുകൊണ്ടാണ് ഭര്‍ത്താവുമരിച്ച ഒരുസ്ത്രീയെ പാണ്ഡവരുടെ അമ്മയെപോലെ, ദശരഥന്റെ ഭാര്യയെപോലെ, ശ്രീരാമലക്ഷ്മണന്മാരുടെ അമ്മയെപോലെ കാണാന്‍ ശ്രമിക്കാത്തത്. ഒറ്റപ്പെടലെന്ന മഹാവിപത്തിലേക്ക് വലിച്ചെറിയപ്പെടുന്നവരാണ് മഹാഭൂരിപക്ഷം വിധവകളും. ഭയപ്പെടുത്തുന്ന സാമൂഹ്യനിന്ദയ്ക്കും വിവേചനത്തിനും ഇവര്‍ ഇരകളായിക്കൊണ്ടിരിക്കുന്നു. ഭര്‍ത്താവു മരണപ്പെട്ടുവെന്ന് തെളിയിക്കപ്പെടാതെ എവിടെയോ ജീവിച്ചിരിക്കുന്നുവെന്ന് വെറുതെ വിശ്വസിച്ചാലും അയിത്തം കല്‍പ്പിക്കാത്തവരെയാണ് ഭര്‍ത്തൃവിയോഗംമൂലം അനാഥയാകുമ്പോള്‍ നാം സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. ദൈവീകമായ ആചാരാനുഷ്ടാനങ്ങളില്‍ ഇവര്‍ക്ക് അയിത്തം കല്‍പ്പിക്കുന്നത്. ഇവരെ വിധവകളാക്കി അരികുമാറ്റുന്നതിനെ എങ്ങനെയാണു […]
ഹൃദയത്തിന്റെ ആഴങ്ങളില്‍ വിരിയുന്ന ശാശ്വതഗാനം , ലവ് യു മൈ വലന്റ്റൈന് – പ്രൊഫ. കവിതാ സംഗീത്

ഫെബ്രുവരിയുടെ മൃദുവായ കാറ്റ് വീണ്ടും നമ്മെ തേടിയെത്തുമ്പോള്‍, കാലത്തിന്റെ തിരക്കിനിടയില്‍ ഒരു ദിവസം മാത്രം ഹൃദയങ്ങള്‍ക്കായി മാറ്റിവെക്കപ്പെടുന്നു. വാലന്റൈന്‍സ് ഡേ. പക്ഷേ പ്രണയം ഒരു ദിവസം കൊണ്ടോ ഒരു സമ്മാനം കൊണ്ടോ അളക്കപ്പെടുന്നില്ല. അത് കാലങ്ങളോളം ഹൃദയത്തിന്റെ ആഴങ്ങളില്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു ശാശ്വത ജ്വാലയാണ്. പ്രണയം ഒരു വികാരം മാത്രമല്ല; അത് ഒരു അനുഭവസമ്പത്ത്. മനുഷ്യന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന മൃദുത്വത്തെ ഉണര്‍ത്തുന്ന ശക്തി. ഒരാളുടെ ചിരി നമ്മെ അനായാസം സന്തോഷിപ്പിക്കുമ്പോഴും, അവരുടെ വേദന നമ്മെ വേദനിപ്പിക്കുമ്പോഴും. അവിടെ […]
നമ്മളെ മനസ്സിലാക്കുന്ന ഒരാളുടെ സാന്നിധ്യം – കലാ പത്മരാജ്

പ്രണയദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ജീവിതത്തിലെ ബന്ധങ്ങള്‍ സ്‌നേഹത്താല്‍ നിറയ്‌ക്കേണ്ടതിന്റെ ആവശ്യകതയാണ്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും പങ്കാളികള്‍ക്കും സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇത് ഒരു നല്ല അവസരമാണ്. പ്രണയം ഒരു ദിവസത്തിലൊതുങ്ങേണ്ടതല്ല; അത് ജീവിതത്തിന്റെ ഓരോ നിമിഷത്തിലും നിറഞ്ഞിരിക്കേണ്ട ഒരു മനോഹരമായ അനുഭവമാണ്. പ്രണയം എന്നത് വലിയ വാക്കുകളിലും വലിയ സമ്മാനങ്ങളിലുമല്ല… ചെറിയ പരിചരണങ്ങളിലും, സ്‌നേഹമുള്ള നോക്കുകളിലും, ഹൃദയത്തില്‍ നിന്നുള്ള ഒരു പുഞ്ചിരിയിലും ആണ്. നമ്മളെ മനസ്സിലാക്കുന്ന ഒരാളുടെ സാന്നിധ്യം ജീവിതത്തെ മനോഹരമാക്കുന്നു. ഈ പ്രണയദിനത്തില്‍, സ്‌നേഹവും സന്തോഷവും നിറഞ്ഞ നിമിഷങ്ങള്‍ […]
അന്ധതയെ ഇച്ഛാശക്തി കൊണ്ട് കീഴടക്കിയ ഹെലന്‍ കെല്ലര്‍ – ജോസ് ക്ലെമന്റ്

ഒരിക്കല്‍ സ്‌നേഹം സൗഹൃദത്തെ കണ്ടുമുട്ടിയപ്പോള്‍ സൗഹൃദത്തോട് സ്‌നേഹം ചോദിച്ചു: ‘ഞാന്‍ നേരത്തെ ഇവിടെയുള്ളപ്പോള്‍ നീ എന്തിനാണ് ?’ അപ്പോള്‍ സൗഹൃദം പറഞ്ഞു: ‘സ്‌നേഹമേ, നീ വീഴ്ത്തുന്ന കണ്ണുനീര്‍ മുത്തുകള്‍ക്കിടയില്‍ പുഞ്ചിരിയുടെ സ്ഫുലിംഗങ്ങള്‍ സൃഷ്ടിക്കാന്‍ ഞാനിവിടെ ഉണ്ടായിരിക്കണം.’അതേ, സ്‌നേഹ ബന്ധങ്ങള്‍ക്ക് അര്‍ഥത്തികവു നല്കുന്നത് സൗഹൃദങ്ങള്‍ തന്നെയാണ്. അതല്ലേ അന്ധതയെ ഇച്ഛാശക്തി കൊണ്ട് കീഴടക്കിയ ഹെലന്‍ കെല്ലര്‍ പറഞ്ഞത് : ‘Walking with a friend in the dark is better than walking alone in the […]
റോസ് ഗാര്‍ഡന്‍ – ഡോ വേണു തോന്നയ്ക്കല്‍ (Dr. Venu Thonnackal)

ഊട്ടിയിലെ ഏറ്റവും ആകര്‍ഷകമായ ഒരു കാഴ്ച അവിടെ നടക്കുന്ന ഫ്‌ലവര്‍ ഷോ (flower show) അഥവ പുഷ്പ പ്രദര്‍ശനം ആണ്. റോസ് ഗാര്‍ഡന്‍ പകരുന്ന ദൃശ്യ ചാരുത വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ പ്രയാസമാണ്. മെയ് മാസത്തിലാണ് ഫ്‌ലവര്‍ ഷോ സംഘടിപ്പിക്കുന്നത്. മുന്നൂറിലേറെയിനം പുഷ്പിച്ച റോസാച്ചെടികളെ നമുക്ക് പരിചയപ്പെടാം. ഊട്ടിയുടെ അഭിമാനമാണ് ഈ പുഷ്പ പ്രദര്‍ശനം. നാം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അനവധി നിറങ്ങളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികളെ മനം കുളിര്‍ക്കെ കണ്ടാസ്വദിക്കാം. ഫ്‌ലവര്‍ ഷോ ഇല്ലാത്ത സമയങ്ങളിലും […]
കണ്മഷി ക്കുട്ടന്‍ – ശ്രീകല മോഹന്‍ ദാസ് (കുഞ്ഞിക്കുറുമ്പന്‍ ഭാഗം : 1 )

പ്രഥമ പുത്രന്‍ കുഞ്ഞായിരുന്ന പ്പോള്‍ കാട്ടാത്ത കുറുമ്പുകളില്ല.. ശരിക്കും കുറുമ്പനുണ്ണി എന്നാണ് പേരിടേണ്ടിയിരുന്നത്..അന്ന് തൃശ്ശൂര് അച്ഛന്റെ വീട്ടിലായിരുന്നു താമസം.. അച്ചാച്ചന്റെയും അമ്മാമ്മയുടെയും അമ്മായിമാരുടെയും ബന്ധുമിത്രാദികളു ടെയും എന്തിന് അയല്‍ക്കാരുടെയും ഒക്കെ ഓമനയായിരുന്നു കുഞ്ഞുണ്ണി.. നേരം വെളുക്കുമ്പോള്‍ അയല്‍ വക്കത്തെ കുഞ്ഞു ചേച്ചിമാര്‍ ഒക്കെ വന്നു കുഞ്ഞനെ എടുത്തു കൊണ്ടു പോകും.. എല്ലാരും പുന്നാരിച്ചു പുന്നാരി ച്ചു തലയില്‍ കയറ്റി വെച്ചിരിക്കുന്നതു കൊണ്ട് ചെക്കന് അതിന്റെ ഒരഹങ്കാര മൊക്കെ ഉണ്ടായിരുന്നു.. മാത്രമല്ല അവരുടെയൊക്കെ കണ്ണിലുണ്ണിയായി രുന്നതു കൊണ്ട് വല്ലപ്പൊഴും […]



