ജനസഹസ്രങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ സ .ഇ .കെ .നായനാരുടെ സ്മരണദിനമാണ് മെയ് 19.18വർഷം മുമ്പ് നമ്മെ വിട്ടു പിരിഞ്ഞു .പക്ഷേ ജീവിച്ചിരുന്ന നായനാരും മൺമറഞ്ഞ നായനാരും ഒരു പോലെ ജനങ്ങളുടെ മനസ്സിൽ സ്നേഹത്തോടെ ജീവിക്കുന്നു .കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയെന്ന സ്ഥാനമുള്ള നായനാർ മൂന്ന് പ്രാവശ്യമായി LDF ഭരണത്തെ നയിച്ചു .
നായനാർ നേതൃത്വം നൽകിയ LDF സർക്കാർ ഇന്ത്യയിൽ ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകി .
തോട്ടിപ്പണി അവസാനിപ്പിച്ചു .
സാക്ഷരതാ യജ്ഞം .
മാവേലി സ്റ്റോർ
ജനകീയാസൂത്രണം
തുടങ്ങിയവയെല്ലാം നായനാർ ഭരണകാലത്തേതാണ് .
കുടുംബശ്രീ എന്ന ബൃഹദ് പ്രസ്ഥാനം ആരംഭിച്ചത് നായനാർ സർക്കാരാണ് .
കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ .കമ്മ്യൂണിസ്റ്റ് നേതാവ് ,സമരനായകൻ ,പാർലമെന്റേറിയൻ ,പത്രാധിപർ ,എഴുത്തുകാരൻ ,പ്രാസംഗികൻ ,തുടങ്ങിയ നിലയിലെല്ലാം അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത് .
” ജീവിക്കുന്നതല്ല ; ഓർമ്മിക്കുന്നതാണ് ജീവിതം “.
” what matter in life is not what happens to you ; but what you remember ”
മഹാനായ ജനനായകന്റെ സ്മരണ നമ്മെത്തന്നെ പുതുക്കാനുള്ള പ്രചോദനം ആണ് .
A.S.Indira .
About The Author
No related posts.