റാഫി സാബിന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ഗാനങ്ങളിൽ ഒന്നാണിത്. ഇന്ത്യ മൊത്തം ഒരിക്കലെങ്കിലും പാടാതെയോ കേൾക്കാതെയോ പോകാത്ത ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നത്തെ തലമുറയിലെ കുട്ടികളെയും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

Facebook
Twitter
WhatsApp
Email

റാഫി സാബിന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ഗാനങ്ങളിൽ ഒന്നാണിത്. ഇന്ത്യ മൊത്തം ഒരിക്കലെങ്കിലും പാടാതെയോ കേൾക്കാതെയോ പോകാത്ത ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നത്തെ തലമുറയിലെ കുട്ടികളെയും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഭാവതീവ്രവും അർത്ഥസമ്പുഷ്ടവും ആലാപന ഗാംഭീര്യവും ഉള്ള ദുനിയാ കെ രഖ് വാലേ…

Bhagvaan… bhagvaan…bhagvaan…bhagvaan..
Oh dhuniyaa ke rakhwale
Sun dhardh bhare mere naale
Sun dhardh bhare mere naale (Oh dhuniyaa)

ഓ ഭഗവാൻ ..ഓ ഭഗവാൻ
ഈ ലോകത്തിന്റെ സംരക്ഷകനായ ഭഗവാൻ, എന്റെ വേദനാഭരിതമായ ഈ വിലാപം കേൾക്കുക..

Aash niraash ke dho rangom se
Dhuniya thu ne sajaayee
Nayya sang thoofaan banaaya
Milan ke saath judhaayi
Ja dhekliyaa har jayee
Oh..lut gayee mere pyaar ki nagri
Ab tho neer bahaale (2)
Oh, ab tho neer bahaale… (oh dhuniya)

പ്രത്യാശ, നിരാശ എന്നീ രണ്ടു നിറങ്ങളാൽ നീ ഈ ലോകത്തെ അലങ്കരിച്ചിരിക്കുന്നു. നൗക സമ്മാനിച്ച നീ പക്ഷേ കൊടുങ്കാറ്റിനെയും സൃഷ്ടിച്ചു. തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന നീ വേർപിരിയലും വിധിച്ചിരിക്കുന്നു. നീ പോകൂ, നിന്റെ ഈവിധമുള്ള കൊടിയ വഞ്ചനയുടെ നേർസാക്ഷിയാണ് ഞാൻ. എന്റെ സ്നേഹനഗരിയാകെ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു, ഇനിയെങ്കിലും അല്പം കണ്ണുനീർ എനിക്കായി വാർക്കുക.

Aag bani saavan ki barkha
Phool bane angaare
Naagan ban gayee raath suhaani
Pathar ban gaye thaare
Sub toot chuke he sahaare
Oh…jeevan apnaa vaapas lele
Jeevan dhene vale (oh Dhuniya)

എന്നിലെ മഴക്കുളിരുകൾ തീജ്വാലകളായിരിക്കുന്നു, എന്നിലെ പൂക്കളോ തീപ്പൊരികളായിരിക്കുന്നു, എന്റെ മനോഹരരാത്രികൾ വിഷസർപ്പങ്ങളെപ്പോലെ അസ്വസ്ഥമായി ഇഴഞ്ഞുനടക്കുന്നു, എന്നിലെ തിളക്കമാർന്ന നക്ഷത്രങ്ങളാകട്ടെ കഠിനമായ ശിലാരൂപമായിരിക്കുന്നു. എനിക്കായുള്ള എല്ലാ ആശ്രയവും നഷ്ടപ്പെട്ടു, ഇനിയെങ്കിലും ജീവന്റെ ദാതാവായ നീ ഈ ജീവൻ തിരിച്ചെടുക്കാനുള്ള ദയ എങ്കിലും എന്നോട് കാട്ടുക..

Chaand ko doonde paagal sooraj
Shaam ko doonde savera
Mein bhi doondoom us preetham ko
Ho na saka jo mera
Bhagwaan bhala ho thera
Oh..kismath pootti aas na tootti
Paav mein pad gaye chaale
Oh dhuniya ke rakhwale.

ബുദ്ധിശൂന്യമായ രീതിയിൽ സൂര്യൻ നിലാവിനെ തിരയുന്നു, പ്രഭാതമോ പ്രദോഷത്തെ തിരയുന്നു, അതേ രീതിയിൽ ഞാനും ഒരിക്കലും എന്റേതാകാതെ പോയ എന്റെ പ്രിയയെ തിരഞ്ഞു വശായിരിക്കുന്നു. മോഹങ്ങൾ ഏറെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നെങ്കിലും എല്ലാം വിധി തകർത്തുകളഞ്ഞിരിക്കുന്നു, ഇപ്പോൾ എന്റെ കാലുകൾ പോലും വ്രണപ്പെട്ടിരിക്കുന്നു. ഈ വിധം ഇനി എങ്ങനെ മുന്നോട്ടുപോകാൻ….ഓ ലോകത്തിന്റെ സംരക്ഷകനായ ഭഗവാൻ , ഇതെല്ലാം കണ്ടു നീ സ്വസ്ഥനായിരുന്നുകൊള്ളുക.

Mehal udhaas aur galiyaam sooni
Chup chup he dheewaare
Dhil kyaa ujdaa dhuniyaa ujdee
Root gayee he bahaare
Hum jeeven kaise gusaare
Oh..mandir girthaa phir ban jaathaa….
Dhil ko kaun sambaale
Oh dhuniyaa ke rakhwale
Sun dhardh bhare mere naale
Sun dhardh bhare mere naale
Oh dhuniyaa ke rakhwale
Rakhwale…..
Rakhwale…..
Rakhwale…..

ഈ കൊട്ടാരക്കെട്ടുകൾ മൗനം പൂണ്ടും ഇടവഴികൾ ശൂന്യമായും മാറിയിരിക്കുന്നു. ചുറ്റുമതിലുകൾ ആകെ ശബ്ദരഹിതമായിരിക്കുന്നു. ഹൃദയം മാത്രമല്ല എന്റെ ലോകം തന്നെ തകർക്കപ്പെട്ടിരിക്കുന്നു. വസന്തം പോലും എന്നിലേക്ക്‌ വന്നണയാത്തവിധം പിണങ്ങി അകന്നിരിക്കുന്നു. ഈ വിധം എങ്ങനെ എന്റെ ജീവിതം മുന്നോട്ടുപോകാൻ? ദേവാലയങ്ങൾ തകർന്നുപോയാൽ അവ പുനർനിർമ്മിക്കാൻ കഴിയും, എന്നാൽ ഹൃദയം തകർന്നുപോയാൽ അതിനെ പുനർനിർമ്മിക്കാൻ ആർക്കാണ് കഴിയുക?

ഓ ഭഗവാൻ ..ഓ ഭഗവാൻ
ഈ ലോകത്തിന്റെ സംരക്ഷകനായ ഭഗവാൻ എന്റെ വേദനാഭരിതമായ ഈ വിലാപം കേൾക്കുക..

About The Author

Leave a Reply

Your email address will not be published. Required fields are marked *