എടത്വ:പകരം വെയ്ക്കാനാവാത്ത വിധമുള്ള വ്യക്തിത്വത്തിനുടമയും ജനക്കോടികളുടെ മനസ്സിൽ ഇടം പിടിച്ച മിഷണറി ഡോ.ജോർജ് വെർവറിൻ്റെ വേർപാട് ആഗോള ക്രൈസ്തവ സമൂഹത്തിന് തീരാനഷ്ടമാണെന്ന് ഡോ.ജോൺസൺ വി.ഇടിക്കുള ഫേസ്ബുക്കിൽ കുറിച്ചു.
ലോകമെമ്പാടുമുള്ള തുറമുഖ നഗരങ്ങൾ സന്ദർശിച്ച് സാഹിത്യം വിതരണം ചെയ്തും സാംസ്കാരിക അവബോധം പ്രോത്സാഹിപ്പിച്ചും കൂടുതൽ ഫലപ്രദമായ ജീവിതത്തിനും സേവനത്തിനുമായി യുവാക്കളെ പരിശീലിപ്പിക്കുന്നതിനും , ആശ്വാസം നൽകുന്നതിനും അവസരമുള്ളിടത്തെല്ലാം ദൈവത്തിലുള്ള പ്രത്യാശയുടെ സന്ദേശം പങ്കിടുകയും ചെയ്യുന്ന ഓപ്പറേഷൻ മൊബലൈസേഷൻ (0M) എന്ന അന്താരാഷ്ട്ര സംഘടനയുടെ സ്ഥാപകനായ ഡോ. ജോർജ് വെർവറിൻ്റെ ദർശനവും സമർപ്പണ ജീവിതവും എക്കാലും സ്മരിക്കപെടുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ലോകമെമ്പാടുമുള്ള 151 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 480 വ്യത്യസ്ത തുറമുഖങ്ങൾ സന്ദർശിച്ചു പ്രേഷിത ദൗത്യം നിർവഹിക്കുന്നതിന് സ്വന്തമായി കപ്പലുകൾ രൂപകല്പന ചെയ്ത് പ്രാദേശിക സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും ധാർമ്മികവുമായ ആവശ്യങ്ങൾ കണക്കിലെടുത്ത്
ഫ്ലോട്ടിംഗ് ബുക്ക് സ്റ്റോറുകളിലൂടെ ഏകദേശം 5,000 ശീർഷകങ്ങളിലൂടെ കോടിക്കണക്കിന് ഗ്രന്ഥങ്ങൾ ജനകരങ്ങളിലെത്തിച്ച അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണം മാത്യകയാക്കേണ്ടതാണെന്നും അദ്ദേഹം കുറിച്ചു.
വിവിധ രാജ്യങ്ങളിൽ എത്തിയ സംഘത്തെ ഏകദേശം 6 മാസം കോർഡിനേറ്റ് ചെയ്യുവാൻ അദ്ദേഹത്തിന് ലഭിച്ച അവസരം ഭാഗ്യകരമായി കാണുന്നതെന്നും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ കൂടിയായ ഡോ.ജോൺസൺ വി ഇടിക്കുള കൂട്ടി ചേർത്തു.
About The Author
No related posts.