ജോർജ്ജ് വർഗ്ഗീസ് വക്കീൽ : ഒരു അനുസ്മരണം – അഡ്വ.പാവുമ്പ സഹദേവൻ

Facebook
Twitter
WhatsApp
Email

വളരെ സ്നേഹനിധിയായ അഭിഭാഷകനായിരുന്നു എനിക്ക് എന്നും പ്രിയപ്പെട്ട ജോർജ്ജ് വർഗ്ഗീസ് വക്കീൽ. സിവിൾ കോടതിയിലും ക്രിമിനൽ കോടതിയിലും ഒട്ടേറെ കേസുകൾ ആത്മാർത്ഥമായും സത്യസന്ധമായും നടത്തിയിട്ടുള്ള ഈ അഭിഭാഷകനെ, ഇവിടെ ഇങ്ങനെ സ്മരിക്കുന്നത് തികച്ചും ഉചിതമായിരിക്കും എന്ന് ഞാൻ കരുതുന്നു. (ഇത് അദ്ദേഹത്തിൻ്റെ രണ്ടാം ചരമവാർഷികമാണ്). ഞാൻ അദ്ദേഹവുമായി നിയമപരവും ജനാധിപത്യ രാഷ്ട്രീയവുമായ ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ജനാധിപത്യ രാഷ്ട്രീയത്തെപ്പറ്റി കൃത്യമായ ചില ബോധ്യങ്ങളുണ്ടായിരുന്ന അദ്ദേഹം, പല കര്യങ്ങളും എന്നോട് ഷെയർ ചെയ്യുമായിരുന്നു. ഭരണതലത്തിലെ പ്രായോഗിക രാഷ്ട്രീയ ത്തിൻ്റെ ആന്തരികമായ അഭിപ്രായ ഭിന്നതകൾ പലതും അദ്ദേഹത്തിന് അറിയാമായിരുന്നു. ഇടതു-വലതു രാഷ്ട്രീയത്തിലെ Adjustment നയങ്ങളെക്കുറിച്ചും അഴകുഴമ്പൻ തീരുമാനങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും അദ്ദേഹത്തിന് അറിയാവുന്ന പല കാര്യങ്ങളും എന്നോട് പങ്കുവെയ്ക്കുമായിരുന്നു. ഒരു വ്യാഴവട്ടക്കാലം മുമ്പ്, ഞാൻ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ ഒരു കേസ്, പരിപൂർണ്ണമായും ഇംഗ്ലീഷിൽ വാദിച്ചതിന് ശേഷം, കോടതിക്ക് പുറത്തു വന്നപ്പോൾ കലവറയില്ലാതെ എന്നെ അഭിനന്ദിച്ച അപൂർവ്വം ചില അഭിഭാഷകരിൽ ഒരാളാണ് എനിക്ക് എന്നും പ്രിയപ്പെട്ട ജോർജ്ജ് വർഗ്ഗീസ് വക്കീൽ. ആ കേസ് ഞാൻ തോറ്റുപോകുകയാണുണ്ടായത്. കേസ് തോറ്റെങ്കിലും ഒരു ജൂനിയർ അഭിഭാഷകനായ എൻ്റെ ഇംഗ്ലീഷ് ഭാഷയിലുള്ള argumentatory style നെയാണ് അദ്ദേഹം ആത്മാർത്ഥമായി പ്രോത്സാഹിപ്പിച്ചത്. എല്ലാതരത്തിലും ഒരു Well balanced personality ആയിരുന്നു ജോർജ്ജ് വക്കീൽ. ആകാര വടിവുകൊണ്ടും വിശിഷ്ടമായ പെരുമാറ്റംകൊണ്ടും അഭിഭാഷകരുടെയും കക്ഷികളുടെയുമിടയിൽ ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. വളരെ സൗമ്യനായ ഒരു gentle man character എന്ന് അസന്ദിഗ്ധമായി പറയാവുന്ന വ്യക്തിത്വമായിരുന്നു ജോർജ്ജ് വർഗ്ഗീസ് സർ.

സ്മരണാഞ്ജലികൾ. 🌹🙏

 

About The Author

Leave a Reply

Your email address will not be published. Required fields are marked *