ഞാന്‍ ഒരു സുഹൃത്തിനെ കാണാന്‍ രാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി.
മുന്‍വശത്തു സോഫയില്‍ തലകുനിഞ്ഞിരിക്കുന്ന സുഹൃത്തിന്റെ ന്യൂജന്‍ കൊച്ചു മകനോട്
‘അപ്പുപ്പന്‍ എവിടെ ‘
എന്ന് അന്വേഷിച്ചു.
അവന്റെ മറുപടി കേട്ടു ഞാന്‍ ഞെട്ടി…
‘ അപ്പു ജസ്റ്റ് പാസ്സ് എവേ’
അപ്പുപ്പന്‍ ഇപ്പോള്‍ വെളിയില്‍ പോയി എന്നാണ് അവന്‍ പറഞ്ഞതിന്റെ സാരം.
ഇടയ്ക്ക് ഞെളിപിരി കൊണ്ട് ഇരിക്കുന്ന അവനോട് കാര്യം തിരക്കി.
അവന്‍ പറഞ്ഞു…
‘നൈറ്റ് മുതല്‍ സ്റ്റോമക്കില്‍ നിന്ന് അണ്‍ലിമിറ്റഡ് ഫ്രീ ഗോയിങ്…
നോ സ്റ്റോപ്പ്. സ്റ്റോമക്കില്‍ ബാലന്‍സ് ഇല്ലെന്ന് അണ്ടര്‍സ്റ്റാന്‍ഡ് ആയപ്പോള്‍ റീചാര്‍ജ് ചെയ്തു.
വീണ്ടും ഫ്രീ ഔട്ട് ഗോയിങ്.. സ്റ്റോമക്കില്‍ അണ്‍സഹിക്കബിള്‍ വേദന.
അങ്കിള്‍… ഇതു സ്റ്റോപ്പ് ചെയ്യാന്‍ വാട്ട് ഐ ക്യാന്‍ ഡു…..’
പയ്യന് വയറിളക്കം (ലൂസ് മോഷന്‍) ആണെന്ന് മനസ്സില്‍ ആയി.
ഞാന്‍ ഒരു പ്രതിവിധി പറഞ്ഞു…
‘ടേക്ക് വണ്‍ ഗ്ലാസ്സ് വാട്ടര്‍…
ബോയില്‍ ഇറ്റ്.
ദെന്‍ ഗ്ലു ഗ്ലു സൗണ്ട് വില്‍ കം.
പുട്ട് വണ്‍ സ്പൂണ്‍ തേയില പൊടി ഇന്‍ ഇറ്റ്.
വീണ്ടും ഗ്ലു ഗ്ലു സൗണ്ട് കം.
ടേക്ക് വണ്‍ ലെമണ്‍.
ദന്‍ കട്ട് കട്ട്.
മേക്ക് ലെമണ്‍ ജ്യൂസ്.
പുട്ട് ആ ജ്യൂസ് ഇന്‍ തേയില വാട്ടര്‍.
ഡ്രിങ്ക് ദാറ്റ് ഫുള്ളി.
നിന്റെ ഫ്രീ ഗോയിങ് ഡിസ്‌കണക്ട് ആകും…’
അവനു ‘ഗുഡ് ബൈ ‘ പറഞ്ഞു ഞാന്‍ വീട്ടിലേക്ക് പാഞ്ഞു.
About The Author
No related posts.