വസന്തവും ഹേമന്തവും ശിശിരവുമെല്ലാം
വന്നു. നീ മാത്രം വന്നീല. കാത്തിരുന്നു കണ്ണു കഴച്ചു. ഒരിക്കല്‍ ഈ വീടിന്റെ മുറ്റത്ത് നീ വന്നപ്പോള്‍ ഞാന്‍ ഒളിഞ്ഞു നോക്കിനിന്നത് ഓര്‍മ്മ വന്നു. എന്നെ കെട്ടണമെന്ന് വാശി പിടിച്ച് ഒരു നാള്‍ അതു നടന്നു.
കാലത്തിന്റെ പോക്കില്‍ ജീവിതം കെട്ടിപടുക്കുന്ന തിരക്കില്‍ പെടാപാടുപ്പെട്ടു കഷ്ടങ്ങള്‍ സങ്കടങ്ങള്‍ കടന്നുപോയി. ഇതുവരെയൊന്നും നേടിയതുമില്ല. എങ്കിലും അവളാശിച്ചു ഒരിക്കല്‍ ഈ വേഴാമ്പല്‍ കണ്ട
കനവ് നിറവേറുമെന്ന്…
കാത്തിരുന്നു പ്രതീക്ഷയോടെ. എനിക്ക് ഈ ഭൂമിയില്‍ വിട്ടിട്ടു പോകാന്‍ കുറച്ചോര്‍മ്മകള്‍ മാത്രം.
എന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ എന്റെ തലമുറകള്‍ സ്‌നേഹപൂര്‍വ്വം
പങ്കുവയ്ക്കാന്‍, ഓര്‍ക്കാന്‍ ഇതെല്ലാതെ
എനിക്കു നല്കാന്‍ മറ്റെന്താണുള്ളത്…?
‘ഞാനതില്‍ സംതൃപ്തയാണ്..













