മഹാനായ എഴുത്തുകാരൻ ,വാഗ്മി ,കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി .
കേരളം കണ്ട മികച്ച രണ്ട് മുഖ്യമന്ത്രിമാരുടെ അദ്ധ്യാപകൻ കൂടിയാരുന്നു പ്രൊഫസർ .ജോസഫ് മുണ്ടശ്ശേരി .തൃശൂർ സെന്റ് തോമസ് കോളേജിൽ EMS ന്റെയും C.അച്യുതമേനോന്റെയും അദ്ധ്യാപകൻ ആയിരുന്നു .
എതിർപ്പിനെ മറി കടന്ന വായന
മുണ്ടശ്ശേരി എതിർപ്പുകളെ അവഗണിച്ചാണ് വായനയുടെ ലോകത്തെത്തിയത് .സ്കൂളിൽ കണക്കിനോടും സയൻസിനോടുമായിരുന്നു താല്പര്യം .ക്രമേണ സാഹിത്യത്തോട് ഇഷ്ടം തോന്നി .അച്ചടിച്ച കവിതകളെല്ലാം തേടി പിടിച്ച് വായിക്കാൻ തുടങ്ങി .
അച്ഛന്റെ പ്രായക്കാരനായ അയൽപക്കക്കാരനാണ് കവിത പരിചയപ്പെടുത്തിയത് .ഒരു ഞായറാഴ്ച ഞങ്ങളിരുവരും തിണ്ണയിലിരുന്ന്
കുണ്ടൂരിന്റെ ” പച്ച മലയാളം ” കൃതികൾ വായിച്ചു രസിക്കുകയായിരുന്നു .
അച്ഛൻ ഒന്നും പറഞ്ഞില്ല .
കവിത പാരായണം കഴിഞ്ഞ് അദ്ദേഹം തന്റെ വീട്ടിലേക്ക് പോയി .കൂടെ യാത്രയയ്ക്കാൻ പോയി തിരിച്ചു വന്നപ്പോൾ അച്ഛൻ കുണ്ടൂരിന്റെ ഭാഷാ കാവ്യങ്ങൾ അടുപ്പിലിട്ട് കത്തിച്ചു കളഞ്ഞു .
” അജ്ഞാനികളുടെ കാവ്യങ്ങൾ കൊണ്ട് നടന്നാൽ നരകത്തിൽ പോകുമെന്ന് വികാരിയച്ചൻ മുമ്പു പറഞ്ഞത് വിശ്വസിച്ചാണ് അദ്ദേഹം അങ്ങനെ ചെയ്തത് .
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം ഊർജ്ജതന്ത്രത്തിൽ ബിരുദവും പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്‌ഥമാക്കി .
1952 വരെ തൃശൂരിലെ സെന്റ് തോമസ് കോളേജിൽ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു .
ആഴമേറിയ ചിന്തയും ഉയർന്ന ജീവിത ബോധവുമായിരുന്നു പ്രൊഫ .ജോസഫ് മുണ്ടശ്ശേരിയുടെ മുഖമുദ്ര .
മികച്ച വാഗ്മിയും പ്രഭാഷകനുമായ മുണ്ടശ്ശേരിയെ 1952 ൽ തൃശൂർ സെന്റ് തോമസ് കോളേജ് അധികൃതർ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു .തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള കുറുക്കുവഴികൾ തേടാമായിരുന്നിട്ടും അതിന് നിൽക്കാതിരുന്ന ആ വലിയ മനുഷ്യൻ ആ കലാലയത്തിന്റെ പടി പിന്നെ കടന്നത്
വിദ്യാഭ്യാസ മന്ത്രിയായിട്ടായിരുന്നു .
കൊച്ചി പ്രജാമണ്ഡലം വഴിയാണ് മുണ്ടശ്ശേരി രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത് .1954 ൽ ചോർപ്പിൽ നിന്ന് തിരു –കൊച്ചി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു .
1956 ലെ കേരള സംസ്ഥാന പിറവിക്ക് ശേഷം അദ്ദേഹം 1957 ൽ മണലൂർ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും EMS മന്ത്രിസഭയിൽ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു .1957–1959.
1970 ൽ തൃശൂരിൽ നിന്ന് നിയമസഭാംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു .
കേരളത്തിലെ ആദ്യ ജനകീയ മന്ത്രിസഭയെ ജാതി –മത –ശക്തികൾ അട്ടിമറിക്കാൻ ഇടയാക്കിയത് മുണ്ടശ്ശേരികൊണ്ടു വന്ന വിദ്യാഭ്യാസ ബില്ലായിരുന്നു .മാനേജുമെൻറ്റുകളുടെ സേച്ഛാധിപത്യത്തിൽ നിന്ന് വിദ്യാഭ്യാസത്തെയും അധ്യാപകരേയും മോചിപ്പിക്കാൻ കൊണ്ടു വന്ന വിദ്യാഭ്യാസ ബില്ല്
” അധ്യാപകരുടെ മാഗ്നാകാർട്ട ” എന്നാണ് അറിയപ്പെടുന്നത് .
വിദ്യാഭ്യാസ ബില്ലിന്റെ പേരിലായിരുന്നു വിമോചന സമരത്തിന് തുടക്കമായത് .
കേരളത്തിലെ നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ രീതിയെ ഉടച്ചു വാർത്ത പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയായിരുന്നു .
കൃതികൾ
—————-
മുണ്ടശ്ശേരി കൃതികൾ പാണ്ഡിത്വത്തിന്റെയും അനുഭവത്തിന്റെയും ഉറപ്പുകളാണ് .
മുണ്ടശ്ശേരിയുടെ രചനകൾ സാഹിത്യത്തിലെ നാവോത്ഥാനത്തിന്റെ വെളിച്ചമാണ് .
നോവൽ ,കഥ ,യാത്രാവിവരണം ,ജീവചരിത്രം തുടങ്ങിയ സാഹിത്യ മേഖലയിൽ അദ്ദേഹത്തിന്റെ തട്ടകം നിരൂപണം ആയിരുന്നു .
കൊന്തയിൽ നിന്ന് കുരിശിലേക്ക് ,
പാറപ്പുറത്തു വിതച്ച വിത്ത് ,
കാവ്യപീഠിക ,
നിരൂപണ മാറ്റൊലി ,
മനുഷ്യകഥാനുഗായിക ,
വായനശാലയിൽ ( മൂന്ന് വാല്യങ്ങൾ ),
രാജ രാജന്റെ മാറ്റൊലി ,
നാടകാന്തം കവിത്വം ,
കരിന്തിരി ,
കുമാരനാശാന്റെ കവിത —-ഒരു പഠനം ,
വള്ളത്തോളിന്റെ കവിത –ഒരു പഠനം ,
രൂപഭദ്രത ,
അന്തരീക്ഷം ,
പ്രണയം ,
പാശ്ചാത്യ സാഹിത്യ സമീക്ഷ ,
തുടങ്ങിയവയാണ് പ്രധാന കൃതികൾ .
” കൊഴിഞ്ഞ ഇലകൾ ”
അദ്ദേഹത്തിന്റെ ആത്മകഥയാണ് .
1903–ജൂലൈ 17 ന്
തൃശൂരിലെ കണ്ടശാം കടവിൽ ജനനം .
1977 –ഒക്ടോബർ 25ന് മഹാനായ എഴുത്തുകാരൻ ,
വാഗ്മി ,കേരളത്തിന്റെ ചരിത്രത്തിൽ
ഏറ്റവും മികച്ച ആദ്യ വിദ്യാഭ്യാസ മന്ത്രി
ജോസഫ് മുണ്ടശ്ശേരി
തന്റെ 74 ആം വയസ്സിൽ അന്തരിച്ചു .
പ്രണാമം
About The Author
No related posts.