LIMA WORLD LIBRARY

വിമാനത്താവളത്തിൽ ഉയർന്ന പരിശോധന നിരക്ക്; കുറയ്ക്കേണ്ടത് സംസ്ഥാനമെന്ന് കേന്ദ്രം

കണ്ണൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ വിചാരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലായതിനാല്‍ ഇടപെടാന്‍ കഴില്ലെന്ന് വ്യോമയാനമന്ത്രി വ്യക്തമാക്കി. കോവിഡ് പരിശോധന ഏത് രീതിയില്‍ നടത്തണമെന്ന നിര്‍ദേശം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ 2,490 രൂപയാണ് നിലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക്. പ്രവാസികള്‍ അടക്കം യാത്രക്കാര്‍ക്ക് ഉയര്‍ന്ന തുക ഏറെ പ്രയാസമുണ്ടാക്കുന്നു. നിരക്ക് കുറയ്ക്കണമെന്ന് കെ മുരളീധരന്‍ എംപി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ […]

സൗദിയിൽ 5 വർഷത്തേക്ക് താൽക്കാലിക പാസ്പോർട്ട്

ദമാം∙ സൗദിയിൽ ഇഖാമ (താമസാനുമതി രേഖ) കാലാവധി കഴിഞ്ഞു പാസ്‌പോർട്ട് പുതുക്കാനാകാതെ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് 5 വർഷ കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പുതുക്കിയ ശേഷം 10 വർഷ കാലാവധിയുള്ള സാധാരണ പാസ്പോർട്ടിന് അപേക്ഷിക്കാം. ഇഖാമ പിന്നീട് പുതുക്കാം എന്ന ഉറപ്പ് സ്‌പോൺസറിൽനിന്നോ കമ്പനിയിൽനിന്നോ ഹാജരാക്കണം. English Summary: Passport will renew if the expats iqama expired in saudi

മെലിഞ്ഞ കിം ഹാജർ, ഭാര്യാസമേതനായി; 20 കിലോയോളം ഭാരം കുറച്ചു

സോൾ ∙ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഭാര്യാസമേതനായി പുതുവത്സര ആഘോഷ ചടങ്ങിൽ പങ്കെടുത്തു. തലസ്ഥാനമായ പോംഗ്യാങ്ങിലെ ആർട്ട് തിയറ്ററിൽ നടന്ന ആഘോഷത്തിനിടയിൽ കലാകാരൻമാരും മറ്റും കിമ്മിനെയും ഭാര്യ റി സോൾ ജുവിനെയും വാനോളം പുകഴ്ത്തുകയും ചെയ്തു. 5 മാസത്തിനു ശേഷമാണ് ഇരുവരും പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. കിം വെളുത്ത കുതിരപ്പുറത്ത് കുതിച്ചുവരുന്ന ദൃശ്യങ്ങൾ സഹിതമുള്ള ഡോക്കുമെന്ററി ടിവി സംപ്രേഷണം ചെയ്തു. 20 കിലോയോളം ഭാരം കുറച്ച കിമ്മിനെയാണ് കാണാനായതെന്ന് കൊറിയയിലെ ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിച്ചു. […]

സംസ്ഥാനത്ത് മണ്ണെണ്ണവില കൂട്ടില്ലെന്ന് മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം:മണ്ണെണ്ണ വില എട്ട് രൂപ വർധിപ്പിച്ച് ഓയിൽ കമ്പനികൾ. ജനുവരി മാസത്തിൽ 41.64 രൂപയായിരുന്ന മണ്ണെണ്ണയുടെ അടിസ്ഥാന വില ഫെബ്രുവരി ഒന്നിന് 5.39രൂപ വർധിച്ച് 47.03 ആയി. ഫെബ്രുവരി രണ്ടിന് 2.52 രൂപ വീണ്ടും വർധിച്ച് 49.55 ആയി. മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്ത് കൂലി, ഡീലേഴ്സ് കമ്മീഷൻ, സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവ കൂട്ടിച്ചേർത്ത വിലയ്ക്കാണ് റേഷൻ കടകളിൽ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. നിലവിൽ 53 രൂപയ്ക്കാണ് സംസ്ഥാനത്തെ റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം ചെയ്യുന്നത്. എന്നാൽ […]

ശൈത്യകാല ഒളിംപിക്സിന്‍റെ ചടങ്ങുകളിൽ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും; പ്രതിഷേധം

ബെയ്ജിങ് ശൈത്യകാല ഒളിംപിക്സിന്‍റെ ഉദ്ഘാടന,സമാപനച്ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്ക്കരിക്കും. ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികനെ ദീപശിഖയേന്താന്‍ നിയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ തീരുമാനം. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ നാല് സൈനികരെ കൊല്ലപ്പെട്ടിട്ടുള്ളൂവെന്ന ചൈനയുടെ അവകാശവാദം ഓസ്ട്രേലിയന്‍ മാധ്യമം തള്ളി. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോ ശൈത്യകാല ഒളിംപിക്സിന് ദീപശിഖയേന്തുമെന്ന് ഗ്ലോബല്‍ ടൈംസ് ഉള്‍പ്പെടെ ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ ഈ സൈനികന്‍റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നാലുതവണ ദേശീയ സ്കേറ്റിങ് ചാംപ്യനായിട്ടുണ്ടെന്നും […]

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയയെ 96 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. ശനിയാഴ്ച ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണിത്.  നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തു. 110 റണ്‍സ് നേടിയ ക്യാപ്റ്റന്‍ യഷ് ദുള്ളും 94 റണ്‍സെടുത്ത ഷെയ്ഖ് റഷീദുമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.  മറുപടി ബാറ്റിങില്‍ ഓസിസ് 194ന് പുറത്തായി. […]

സില്‍വര്‍ ലൈന്‍: കേരളം നല്‍കിയ ഡി.പി.ആര്‍ അപൂര്‍ണമെന്ന് കേന്ദ്രസര്‍ക്കാർ: തിരിച്ചടി

കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്നും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്നും റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. സാങ്കേതിക പ്രായോഗികതയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഡിപിആറില്‍ നല്‍കിയിട്ടില്ല. വിദേശവായ്പയെടുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സാമ്പത്തികമായി എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധിക്കും. ജനങ്ങളെ എത്രത്തോളം ബാധിക്കുമെന്ന് സാമൂഹിക ആഘാതപഠന റിപ്പോര്‍ട്ട് ലഭിച്ചാലേ അറിയാന്‍ കഴിയൂവെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി തേടി കേരളം നല്‍കിയ ഡിപിആറില്‍ മതിയായ സാങ്കേതിക വിവരങ്ങളില്ലെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് എന്‍ കെ പ്രേമചന്ദ്രന്‍റെയും കെ മുരളീധരന്‍റെയും […]

മരണഗന്ധം പരത്തുന്ന സോഷ്യല്‍ മീഡിയ പുഴുക്കള്‍ – കാരൂര്‍ സോമന്‍, ലണ്ടന്‍.

ഇന്ന് സത്യത്തിനും മരണഗന്ധമാണ്. നമ്മുടെ ദാര്‍ശനിക വീക്ഷണങ്ങളായ സത്യവും നീതിയും ദീര്‍ഘശ്വാസം വലിക്കുന്നു. സത്യം പറയുന്ന വിപ്ലവകാരികളെയാണ് നല്ല ഭരണാധിപന്മാര്‍, സര്‍ഗ്ഗ പ്രതിഭ കള്‍ എന്നറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയ ചിലര്‍ക്ക് മധുരാനുഭൂതി പകരുമ്പോള്‍ മറ്റ് ചിലരുടെ മനസ്സില്‍ മരണഗന്ധം, ദുഃഖം പതിഞ്ഞുകിടക്കുന്നു. മനുഷ്യരുടെ തെറ്റായ പ്രവര്‍ത്തികളെ, നിലപാടു കളെ, വിശ്വാസങ്ങളെ പൊളിച്ചടുക്കുക ഹ്യദയ വിശാലതയുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളാണ്. അവിടെ യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിച്ചുള്ള പൊളിച്ചടുക്കല്‍ അവരില്‍ സ്വാര്‍ത്ഥത കുടികൊള്ളുന്നതുകൊ ണ്ടാണ്. ചിലരാകട്ടെ മറ്റുള്ളവരുടെ പ്രേരക ശക്തിയായി പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ […]

മധുരമുള്ള മുട്ടായിയും ഇമ്പമുള്ള മണിയടിയും… – ഉല്ലാസ് ശ്രീധർ

രാവിലെ മുതൽ ആകാശം കർക്കടക കരിമേഘങ്ങളാൽ കറുത്തിരുണ്ട് കിടക്കുകയാണ്… അതിനേക്കാൾ കറുത്തിരുണ്ട മനസുമായാണ് ഞാൻ ക്ലാസിൽ ഇരിക്കുന്നത്… അവസാനത്തെ പിരീയിഡ് കണക്കാണ്… ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും മാത്തമാറ്റിക്സിലാണെന്ന് വിശ്വസിക്കുന്ന ‘സ്ഫടികം’ സിനിമയിലെ ചാക്കോ മാഷിനെ പോലെയുള്ള ചെല്ലപ്പൻ പിള്ള സാറിന്റെ കണക്ക് ക്ലാസാണ്… ക്ലീൻ ഷേവ്, വെളുത്ത നിറം, പൊക്കവും വണ്ണവുമള്ള ശരീരം, വെറ്റിലക്കറകളാൽ കറുത്ത പല്ലുകൾ, കട്ടിയുള്ള ശബ്ദം, അലക്കി തേച്ച വെള്ള മുണ്ടും വെള്ള ഷർട്ടുമാണ് വേഷം… എപ്പോഴും കൈയിലൊരു ചൂരലുമായി നടക്കുന്ന ചെല്ലപ്പൻ […]

ജനുവരി 30 – മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം

സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ ,ഇന്നുമുണങ്ങാത്ത മുറിവിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം . മഹാത്മഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്ന ദിവസം . ‘ ആധുനിക ജനാധിപത്യ ഇന്ത്യ ‘ഏതൊക്കെ ആശയങ്ങളുടെ മുകളിലാണോ പടുത്തുയർത്തപ്പെടേണ്ടത് അവ സംരക്ഷിക്കാൻ ഗാന്ധിജി ജീവൻ ബലി കൊടുക്കുകയായിരുന്നു . സാഹോദര്യവും സമാധാനവും പരസ്പര സ്നേഹവും മുറുകെപ്പിടിച്ചു കൊണ്ട് ജനതയെ ചേർത്തു നിർത്താനാണ് അദ്ദേഹം അവസാന നിമിഷം വരേയും ശ്രമിച്ചത് . ഗാന്ധിജിയുടെ രക്തസാക്ഷിത്വം നമ്മെ ഓർമ്മിപ്പിക്കുന്നത് […]

മാർക്സും മൂലധനവും

A S Indira ഏറ്റവും പ്രചാരം സിദ്ധിച്ചിട്ടുള്ള കൃതികളിലൊന്നാണ് മൂലധനം .20–ആം നൂറ്റാണ്ടിന്റെ ചരിത്രമാകെ മാറ്റി മറിച്ച മഹാഗ്രന്ഥം .ആധുനിക കാലത്തെ സാമൂഹ്യ ചലനങ്ങളെ ഏറ്റവും സ്വാധീനിച്ച പുസ്തകമാണ് “മൂലധനം “. തൊഴിലാളി വർഗ്ഗത്തിന്റെ ബൈബിൾ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട് “മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരു മൊന്നു പോലെ സമത്വവും സത്യവും പുലരുന്ന ഒരു കാലത്തെക്കുറിച്ചു എല്ലാ മനുഷ്യരും കിനാവ് കാണാറുണ്ട് .അല്പം ചിലർ മാത്രം തിന്നും മദിച്ചും വേറെ ചിലർ നൊന്തു മരിച്ചും കഴിയുന്ന […]

പ്രിയ നാട് കോടിമത – മിനി സുരേഷ്

കോടി മത,കോട്ടയം നഗരത്തിന്റെ അതിരു കാക്കുന്ന ,ഗ്രാമീണ സൗന്ദര്യവും , നാഗരികതയും മനോഞ്ജമായ് കൈകോർത്ത്സൗഹൃദ മാധുരിയോടെ സ്വാഗതമോതുന്ന ദേശം.കവിശ്രേഷ്ഠൻ ശ്രീ.കൊട്ടാരത്തിൽ ശങ്കുണ്ണിയുടെജന്മംകൊണ്ട്ധന്യമായി,ലോകമെങ്ങും പുകൾപെറ്റ ഐതിഹ്യ മാലക്കഥകളുടെ തൂലികഉണർന്ന നാട്. വിശുദ്ധിയുടെനന്മകൾവിതറുന്നപള്ളിപ്പുറത്തുകാവും, പള്ളിമണികളാൽ സ്നേഹനാദം മുഴക്കിപ്രോജ്ജ്വലിപ്പിക്കുന്ന സെയിന്റ് .പിയൂസ് ദേവാലയവും മതമൈത്രീസന്ദേശം സമുദ്ധമായി പകരുന്ന പുണ്യദേശം. പള്ളിപ്പുറത്തമ്മയ്ക്ക് താലപ്പൊലിയെടുത്ത താലത്തിൽ പകർന്നു കിട്ടുന്ന പായസം നൽകാൻ തങ്ങൾക്കുംഒരു കുഞ്ഞിപ്പെങ്ങൾ വേണമെന്നുള്ളആങ്ങളമാരുടെ പ്രാർത്ഥനയുടെഫലമായാണ്അമ്മയുടെമുപ്പത്തിയേഴാമത്തെ വയസ്സിൽ ഞാൻ ജനിച്ചതത്രെ. എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ട കോടിമതയും,കമ്പോളവൽക്കരണത്തിന്റെ പാരവശ്യത്താൽ ആത്മാവു മരിച്ചുറങ്ങി ,മൃത […]

എന്റ അമ്പിളി മാമൻ – ബിന്ദു . കെ.എം

പൗർണമിയെന്നാണിന്നെന്നെവിളിക്കുന്ന – തെങ്കിലും ഒന്നറിയുന്നു ഞാൻ എൻ പ്രകാശത്തിലും നിൻ പുഞ്ചിരി കാണുവാനായി വന്നൻപോടെ ആകാശാരാ- മത്തിൽ . നക്ഷത്രക്കുഞ്ഞുങ്ങ ൾകൺ തുറന്നു അമ്പിളിക്കുഞ്ഞിനെ താരാട്ടു പാടി തൻ ചാരെ കിടത്തവേ മുത്തമേ കീ… വിണ്ണിലെ മാലപ്പടക്കമാം മേഘങ്ങൾ തൻ ആരവഘോഷത്തിൽ അമ്മതൻ താരാട്ടിന്നീണമായി പുഞ്ചിരി തൂകി നിന്നു . പാൽ നുര ചിന്തി കൺപീലി താളത്തിൽ ചെമ്മേ തുള്ളിയാടി തങ്കക്കൊലു സുകിലുക്കിക്കൊണ്ടാ മാന- ത്തമ്പിളി മാമ – നിന്നെത്തിപ്പോയി. ആദ്യമായമ്മയിൽ നിന്നും വിടർന്നൊരെൻ മാമന്റെ ചിത്രം […]

വ്ലാഡിമർ ഇലിച്ച് ഉല്യാനോവ് ലെനിൻ

1924 ജനുവരി 21 നാണ് വ്ലാഡിമർ ഇലിച്ച് ഉല്യാനോവ് ലെനിൻ അന്തരിക്കുന്നത്. ഇരുപതാം നൂറ്റാണ്ട് ജന്മം നൽകിയ മഹാന്മാരായ ജനനേതാക്കളിൽ ഒരാളായ ആ മനുഷ്യന് അപ്പോൾ 54 വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല പ്രായം. അദ്ദേഹത്തിന്റെ ശമമഞ്ചത്തിനരികിൽ നിന്നുകൊണ്ട് ഭാര്യ ക്രൂപ്കയ, കാര്യമാത്രപ്രസക്തമെങ്കിലും ഓജസ്സുള്ള ഒരു പ്രസംഗം നടത്തുകയുണ്ടായി അന്ന്. “സഖാക്കളേ , തൊഴിലാളി പുരുഷന്മാരെ സ്ത്രീകളെ , കർഷക പുരുഷന്മാരെ , സ്ത്രീകളേ…” ക്രൂപ്സ്കയ പറഞ്ഞു – “എനിക്ക് നിങ്ങളോട് ഒരു വലിയ അഭ്യർത്ഥന നടത്താനുണ്ട്. നിങ്ങൾ ഒരിക്കലും […]

ഭാവശുദ്ധിയുടെ പരമ ഗുരുവിന് പ്രണാമം! – ആന്റണി പുത്തൻപുരക്കൽ

നമ്മുടെ ദുഃഖങ്ങളെ സന്തോഷമാക്കി മാറ്റാൻ പഞ്ചശീലങ്ങൾ ഉപദേശിച്ചുതന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രേഷ്ഠനായ ബുദ്ധമത സന്യാസിയായിരന്നു ‘തായ്’ (ഗുരു) എന്ന പേരിൽ അറിയപ്പെടുന്ന തിക് നാറ്റ് ഹാൻ എന്ന വിയറ്റ്നാംകാരനായ ബുദ്ധസന്യാസി. മനുഷ്യർ എപ്പോഴും സന്തോഷമുളളവരായിരിക്കാൻ ആഗ്രഹിക്കുന്നു. ഇതിനായി നമ്മെ സഹായിക്കുന്ന നിരവധി പുസ്തകങ്ങളും അധ്യാപകരും ലോകത്ത് ഉണ്ട്. എന്നിട്ടും നാമെല്ലാവരും നിത്യേന സന്താഷമുളളവരല്ല. ഇതിനുകാരണം, സന്തോഷത്തിന്റെ കല അഭ്യസിക്കുന്നതിനൊടൊപ്പം നമ്മുടെ കഷ്ടപ്പടുകളെ, ദുഃഖങ്ങളെ ഒരു കലയായി അഭ്യസിക്കാൻ പഠിക്കാത്തതുകൊണ്ടാണ്. നിരന്തരം നിലനിർത്താൻ സാധിക്കുന്ന സന്തോഷം മാത്രം […]