അടിക്കരുത് കുട്ടികളെ – അഡ്വ. ചാര്‍ളി പോള്‍ (ട്രെയ്നര്‍, മെന്‍റര്‍)

ബോര്‍ഡില്‍ എഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകര്‍ത്താതെ കളിച്ചിരുന്നു എന്നാരോപിച്ച് യു.കെ.ജി.വിദ്യാര്‍ത്ഥിയെ അധ്യാപിക ചൂരല് കൊണ്ട് തല്ലി. അഞ്ചുവയസുകാരന്‍റെ കാലില്‍ നിരവധി മുറിവുകളും പാടുകളും ഉണ്ടായി. തൃശ്ശൂര്‍ കുരിയച്ചിറ സെന്‍റ്ജോസഫ്സ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഭവം. ആദ്യം ചൂരല്‍ കൊണ്ട് അടിച്ചപ്പോള്‍ കരയാതിരുന്നതിനാല്‍ വീണ്ടും വീണ്ടും അടിച്ചുവെന്നാണ് പറയുന്നത്. അധ്യാപികക്കെതിരെ ജൂവനല്‍ ജസ്റ്റീസ് ആക്ട് പ്രകാരവും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏല്പിച്ചതിനും കേസുണ്ട്. അധ്യാപികയെ ജോലിയില്‍നിന്ന് സസ്പെന്‍റ് ചെയ്തു. തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അധ്യാപികയെ […]
അരുണോദയം – ഗോപൻ അമ്പാട്ട്

പകലിന്റെനാണം പടിവാതിലിൽ വന്നു രാവിന്നു ചൊല്ലി ശുഭമംഗളം അഴകിന്റെയഞ്ചും നിറച്ചാർത്തിതാ അണയുന്നു മഞ്ഞിൻ പുലർക്കാലമായ് പകലിന്റെനാണം……. സുരലോകവീണയിൽ ശ്രുതിയോടെ മീട്ടുന്ന അനുരാഗഗീതം പരക്കേ സുരഭിലമാകുമെൻ അകതാരിലനുഭൂതിയാനന്ദനൃത്തം തുടങ്ങി പകലിന്റെനാണം……. ഒരു കുഞ്ഞുകുളിരിന്റെ നനയുന്ന തൂവലിൻ ചിറകേറി ഉയരുന്നു മോഹം ഓരോ പുലരിയും ഓരോ സന്ധ്യയും മനതാരിൽ നീർത്തുന്നു രാഗം പകലിന്റെനാണം…….
സൂര്യന്റെ രണ്ട് ഭാവങ്ങൾ… – ഉല്ലാസ് ശ്രീധർ

മലമുകളിലും കടലിലും സൂര്യന്റെ രണ്ട് സൗന്ദര്യ ഭാവങ്ങൾ ആസ്വദിക്കാൻ ഭാഗ്യമുള്ളവരാണ് ഭാരതീയർ… 13500 അടി ഉയരത്തിൽ ഹിമാലയത്തിലുള്ള സ്ഥലമാണ് ത്രിലോകനാഥധാമം… അവിടെ നിന്ന് 65 അടി മുകളിലെത്തുമ്പോൾ നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന കുന്നുകൾ സൂര്യപ്രഭയേറ്റ് വെള്ളിമലകളായി തെളിഞ്ഞു നിൽക്കുന്ന വ്യാസധാരയിലെത്താം… അവിടെ നിന്ന് കട്ടിപിടിച്ചു കിടക്കുന്ന മഞ്ഞുപാളികളിൽ തെന്നി വീഴാതെ മുന്നോട്ട് പോയാൽ അതിവിശാലമായൊരു മൈതാനം കാണാം… പാർവതി ശിവന് വേണ്ടി തപസ്സ് ചെയ്ത ഈ മൈതാനത്തിൽ മാത്രമാണ് മഞ്ഞു കണങ്ങൾ പഞ്ചാര പോലെ […]
മയക്കുന്ന ചില പുഞ്ചിരികൾ – Dr മായാ ഗോപിനാഥ്

ഓഫീസിൽ ഫയലുകളിൽ മുഖം പൂഴ്ത്തിയിരിക്കുമ്പോഴും മനസ്സിൽ രാവിലെ ഉണ്ടായ കലഹത്തിന്റെ തിരയടി ബാക്കി കിടന്നു. ഒരു കലഹവും പിന്നീടോർത്താൽ അർത്ഥമില്ലാത്തതാണ്. പക്ഷെ അവ ബാക്കി വയ്ക്കുന്ന കയ്പ്പും കണ്ണീരും മനസിലെവിടെയെങ്കിലും അടിഞ്ഞു കൂടിക്കിടക്കും. രാവിലെ താനും രവിയേട്ടനും വെറുതെ ഒന്നും രണ്ടും പറഞ്ഞു തുടങ്ങിയതാണ് ഒടുവിൽ “ബുദ്ധിമുട്ടാണെൽ നീയങ്ങു ഡിവോഴ്സ് വാങ്ങിപോകണം” എന്ന അവസാന ഡയലോഗിൽ എത്തുന്നത്.. “വിന്ദുജ കണ്ണ് തുടയ്ക്ക്.ആരെങ്കിലും കണ്ടാൽ മോശമല്ലേ “. മുഖം ഉയർത്തിയപ്പോൾ കണ്ടത് അക്കൗണ്ട്സിൽ പുതിയതായി ജോയിൻ ചെയ്ത […]
ജൻമാന്തരം – സാക്കി

നമുക്ക് ഭൂമിയിലെ സ്വർഗമായ കശ്മീരിലെ ആപ്പിൾതോട്ടങ്ങളിൽ പോകാം. നിൻ്റെ തുടുത്ത കവിൾപോലെ തിളങ്ങുന്ന ചുവന്ന ആപ്പിളിലെ ജലകണങ്ങളിൽ ചുണ്ടു ചേർക്കാം. മലഞ്ചെരിവുകളിലെ പതുപതുത്ത പുൽമേടുകളിൽ നഗ്നപാദരായി നടക്കാം. കറുകനാമ്പുകളിൽ തൂങ്ങി നിൽക്കുന്ന വജ്രം പോലെ തിളക്കമുള്ള മഞ്ഞുതുള്ളികളിൽ സ്പർശിക്കാം നനുനനുത്ത തണുത്ത കാറ്റു വീശുമ്പോൾ കെട്ടിപ്പുണർന്ന് ജൻമാന്തരങ്ങളോളം നിൽക്കാം മഞ്ഞു പോലെ തണുത്ത തടാകത്തിലെ, ഹൃദയത്തെ തഴുകുന്ന പ്രണയ ജലനീലിമയുടെ ആഴങ്ങളിലേക്കൊരുമിച്ച് മുങ്ങാംകുഴിയിടാം പ്രണയത്തിനായി ജീവൻ സമർപ്പിച്ച ജലകന്യകയുടെ കൊട്ടാരക്കെട്ടിൽ രാജാവും രാജ്ഞിയുമായി വാഴാം. അങ്ങനെ ആരുമറിയാതെ […]
അച്ഛനുറങ്ങുകയാണോ? – അഡ്വ: അനൂപ് കുറ്റൂർ

ആർത്തസ്വരമാർന്നീടിനമുറിയിൽ അരുമകൾ; തന്നച്ഛനിതാതറയിൽ ആരോടുമുരിയാടാതെയിതാതളർന്നു അഭാവത്താലുറങ്ങുന്നിതാപ്പകലിൽ. അഭിവൃന്ദങ്ങളായിരമഞ്ജലിയേകാൻ അവിടിവിടെയായിയാരോതേങ്ങുന്നു അഹ്നങ്ങളിതാകത്തിയുരുകുമ്പോൾ അഭിമാനിയായോരെന്നച്ഛനുറങ്ങുന്നു. അചഞ്ചനായിരുന്നാകാര്യാലയത്തിൽ അധികാരിയായിയന്തക്കരണത്തോടെ അറിഞ്ഞാരേംസഹായിക്കാനുറച്ചുള്ളം അനുക്രമംകർത്തവ്യബോധത്തോടെ. അരുണോദയത്തിലുത്സാഹിയായുണർന്ന് അരുമകളേയുണർത്തിയും; താലോലിച്ചും അറിവുപകർന്നുമുപദേശിച്ചുമൂർജ്ജമായി അസാധാരണനായൊരുയുദയസൂര്യൻ. അമ്മക്കുമച്ഛനുമന്യൂനമില്ലാതെന്നും അന്യോന്യമേൽക്കോയ്മയില്ലാതെയും ആരോപണത്തിലുമവരോഹണത്തിലും ആരോപണങ്ങളില്ലാതെയൊന്നായി. അച്ഛനീവീടിൻ്റെഐശ്വര്യമായിരുന്നു ആനമനമായിയമരത്തുണ്ടായിരുന്നു ആരോമലായിയമ്മയുമരുമമക്കളും ആലയത്തിന്നാനന്ദമായിരുന്നെന്നും. ആജ്ഞയില്ലാതെയാത്മസംഘർഷമില്ലാതെ അച്ഛനോടൊപ്പമുള്ള നാളോർക്കുന്നു ആശ്വാസമായിരുനെന്നുമെല്ലാവർക്കും ആലയത്തിലധീശനായോരെന്നച്ഛൻ. ആനയലറിപ്പാഞ്ഞടുത്തീടിലുമേശില്ല ആഴക്കടലലറിയടുത്തീടിലുമൊന്നുമില്ല അച്ഛനുണ്ടേലൊന്നുമലട്ടില്ലല്ലൊട്ടുമേ അച്ഛനാലയത്തിൻ രക്ഷാകവചമാണ്. അതിബലനായിയിരുഭുജങ്ങളിലുമായി അരുമകളേയും താങ്ങിപ്പായുന്ന ആൾ അറിഞ്ഞെന്നുമാശ്രയമായാലയത്തിൽ അധികാരത്താൽ അമരത്തെന്നുമുണ്ട്. അരുമകളിത്രക്കരഞ്ഞിട്ടുമെന്തേ കേട്ടീല അനങ്ങുന്നില്ലെന്നാലേതുറക്കത്തിലും അറിയുന്നുണ്ടായിരുന്നരുമകളുടെയുള്ളം ആലോചനയില്ലാതിന്നെന്തേയുറങ്ങുന്നു. ആൾക്കൂട്ടമെല്ലാമൊന്നിച്ചൊന്നായി ആകുലചിത്തരായിയെന്നടുത്തുണ്ട് അവിടിവിടെമാറിനിന്നടക്കം പറഞ്ഞ് അതിലാരോസ്തുതിച്ചൊല്ലിക്കരഞ്ഞു. ആഹാര്യങ്ങളായിയൊരുങ്ങിനിന്ന് അടിമുടിയഭിനയിച്ചു […]
മനം പോലെ മംഗല്യം – പ്രസന്ന നായർ

റിട്ടയേർഡ് തഹ സിൽദാർ ബാല ചന്ദ്രൻ നായരുടേ യും,ഗവർമെൻ്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സായി റിട്ടയർ ചെയ്ത രാധാമണിയമ്മയുടേയും വിവാഹമാ ണിന്ന്. ഒന്നു കൂടി തെളിച്ചു പറഞ്ഞാൽ ബാലചന്ദ്രൻ്റെ രണ്ടാം വിവാഹവും, രാധാമണിയുടെ ആദ്യ വിവാഹവുമാണ് ഈ തുലാം എട്ടാം തീയ്യതി നടക്കുന്നത്. നാൽപ്പതു കൊല്ലം മുൻപുള്ള തുലാം എട്ടായിരുന്നെങ്കിൽ രണ്ടു പേരുടേയും ആദ്യ വിവാഹമായി രുന്നേനേ. പക്ഷേ , അന്നതു നടന്നില്ല. അന്നു മുടങ്ങിയ ആ ചടങ്ങ് നാലു പതിറ്റാണ്ടു കഴിഞ്ഞ് അതേ തീയ്യതിയിൽ ഇന്നു നടക്കുന്നു. അന്ന് […]
ഉഷമലർ – ശുഭ

സഖീ നീയകന്നു പോയതിൽ പിന്നെയീ ചെറുജാലകത്തി ലൊതുങ്ങിയെൻ കാഴ്ചവട്ടങ്ങൾ. ലില്ലികൾ പൂത്ത വഴിയിൽ നാം ഒരുമിച്ചു നടന്നു. വൃക്ഷങ്ങൾ നിഴൽ വീഴ്‌ത്തിയ തടാകത്തിന്റെ കരയിൽ ചൂഴ്‌ന്നു നിന്ന ഏകാന്തത വന്യമായിരുന്നു. പ്രകൃതിയുടെ നിഗൂഢ രഹസ്യമൊളിപ്പിച്ചു വച്ചൊരിടം അമാനുഷികമായ ശക്തി സ്രോതസ്സ് മിന്നിമാഞ്ഞു പോയോ. പേരറിയാ മരം പൊഴിച്ചിട്ട പൂക്കൾ പെറുക്കിയും പച്ച വിരിപ്പ് പോലെ പുൽമെത്തകൾ ക്കിരുവശം നിൽക്കുന്ന മരങ്ങളെ നോക്കിയും നാം നിന്നു. പാതകളിൽ യൂക്കാലി മരം സുഗന്ധം പരത്തി ഇരുവശത്തും വാനോളം ഉയർന്നു നിന്നു. […]
നേർവഴിക്ക് – സി. രാധാകൃഷ്ണൻ

ശ്രീമതി സരോജിനി ഉണ്ണിത്താൻ വിവർത്തനം ചെയ്ത 25 ടാഗോർ കഥകളുടെ സമാഹാരം എന്റെ മുന്നിൽ ഇരിക്കുന്നു. കാവ്യം സുഗേയം കഥ രാഘവീയം എന്ന് പറഞ്ഞപോലെ അനുഭവപ്പെട്ടു, വായനയിൽ ഇത്. ഗുരുദേവ് ടാഗോറിന്റെ മനോഹരങ്ങളായ കഥകൾ, ബംഗാളി ഭാഷയിൽനിന്ന് നേരിട്ടാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരി രിക്കുന്നുത്. അപ്പോൾ അതിന് ഇരട്ടിമധുരം! ഇത് ഏതാണ്ട് ഗുരുദേവ് ടാഗോർ തന്നെ മലയാളത്തിൽ എഴുതിയ കഥകളാണ് എന്നു വരെ തോന്നിപ്പോകുന്നു! കേട്ട കഥ ഏറ്റുപറയുന്ന ഒരാൾ അല്ല, സ്വന്തമായി കഥ പറയാൻ അറിയാവുന്ന […]
സൗഹൃദ നഷ്ടം – ജോസ് ക്ലെമന്റ്

വിശ്വാസം നഷ്ടപ്പെടാതെ സൗഹൃദങ്ങൾ നേടിയിട്ടുള്ളവർ ഭാഗ്യവാൻമാരും ഭാഗ്യവതികളുമാണ്. വിശ്വാസം സ്നേഹത്തെയും കരുതലിനെയും ഊട്ടിവളർത്തുമ്പോൾ സൗഹൃദം പൂത്തുലയും. നമ്മുടെ ഓരോ ഗമനങ്ങളിലും എത്രയോ പുതിയ പുതിയ മുഖങ്ങൾ നമ്മിലേക്ക് കടന്നുവരുന്നുണ്ട്. ചില മുഖങ്ങളോട് നമുക്ക് പറഞ്ഞറിയിക്കാനാവാത്ത വാത്സല്യവും സ്നേഹവും പ്രണയവും തോന്നാം. കുറച്ചു പേരെ നാം സൗഹൃദ വലയത്തിൽ ചേർത്തു വയ്ക്കും. നല്ലൊരു സൗഹൃദം നമുക്ക് നഷ്ടമായിട്ടുണ്ടെങ്കിൽ അത് നമ്മുടെ തന്നെ കന്നംതിരിവു കൊണ്ടായിരിക്കും. എത്രയൊക്കെ ന്യായീകരിച്ചാലും നമ്മുടെ അറിവോ സമ്മതമോ കൂടാതെ ആർക്കും നമ്മെ വിട്ടു പോകാനാകില്ല. […]
My tribute to the legend ‘Vayalar’ – Mary Alex ( മണിയ )

മലയാള ഭാഷയിൽ പാട്ടിന്റെ പാലാഴി തീർത്ത അനശ്വരനായ ശ്രീ വയലാർ രാമവർമ്മയുടെ നാൽപ്പത്തൊൻപതാം ചരമദിന മായ ഇന്ന് ലിമയിലെ എല്ലാ അംഗങ്ങളും ആദരണീയനായ ശ്രീ വയലാർ രാമവർമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം ആ അനശ്വര വ്യക്തിത്വത്തിനു സ്വന്തം നിലയിൽ അനുസ്മരണക്കുറിപ്പു കളും സമർപ്പിക്കാം എന്ന ലിമക്കൂട്ടായ്മയുടെ തീരുമാനത്തെ ശ്ലാഘി ക്കുന്നതോടൊപ്പം എന്റെ അറിവിന്റെ പരിമിതി പരിഗണിച്ച് ഞാൻ വിക്കിപ്പീഡിയയെ ശരണം പ്രാപിച്ചു. അങ്ങനെ ഞാൻ തയ്യാറാക്കിയ അനുസ്മരണക്കു റിപ്പ് ഇവിടെ സമർപ്പിക്കുന്നു. ആലപ്പുഴ ജില്ലയിലെ വയലാർ എന്ന സ്ഥലത്ത് […]
വയലാറെന്നൊരു നാമം – ബിജു കൈവേലി

വയലാറെന്നൊരു നാമം നമ്മുടെ മലയാളത്തിന്നഭി മാനം ആ തൂലികയിൽ നിന്നുതിർ ന്നു വീണു മമ നാടിൻ സുന്ദര കാവ്യങ്ങൾ …. മാതൃ പുണ്യമതല്ലോ നമ്മുടെ മലയാളത്തിൻ പെരുമകളെ എന്നും വാഴ്ത്തിയ കവി തൻ ഭാഷകൾ നിറഞ്ഞതാണീ മമ നാട് വയലാറെന്നൊരു ഇതിഹാസം എഴുതീ മാനവഹൃദയത്തിൽ മറന്നിടില്ലാ മാനവഹൃദയം എന്നും വാഴ്ത്തിയ നാമം വയലാറ് വയലാറെന്നൊരു ഗ്രാമത്തിൽ ജ്വലിച്ചു നിൽപ്പൂ ഹൃദയത്തിൽ വിടർന്ന പൂവായ് സമൃതികളി ലെന്നും തെളിഞ്ഞിടും പ്രിയ വയലാറ് ………………………………………..: വയലാർ ….. മലയാളത്തിൻ്റെ ഓരോ […]
മലയാള സാഹിത്യത്തിലെ ഇതിഹാസം – സിസ്റ്റർ ഉഷാ ജോർജ്

സിസ്റ്റർ ഉഷാ ജോർജ് മാർക്കെ, ഇറ്റലി മലയാള സാഹിത്യത്തിലെ ഇതിഹാസം: മലയാള സാഹിത്യത്തിൽ ഗാനങ്ങളും കവിതകളും കൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ച മഹാനായ സാഹിത്യകാരൻ വയലാർ രാമവർമ്മയെ കുറിച്ച് എത്ര എഴുതിയാലും മതിയാവില്ല. “എനിക്ക് മരണമില്ല” എന്ന് എഴുതിയ വയലാറിന്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന്റെ ആത്മാവിനും രചനകൾക്കും ഒരായിരം വന്ദനങ്ങൾ. അനശ്വരനായ വയലാർ നിരീശ്വരവാദിയാണെന്ന് പറയാറുണ്ടെങ്കിലും അദ്ദേഹത്തിൻറെ നിലപാടുകൾ എന്തുതന്നെയായാലും അദ്ദേഹത്തിൻറെ കൃതികളും ഗാനങ്ങളും എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. എല്ലാ മതത്തിൻറെയും സാരാംശം ഉൾക്കൊണ്ടുകൊണ്ട് രചിച്ച ഭക്തിഗാനങ്ങൾ ആരുടെ […]
കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 5 – കാരൂര്‍ സോമന്‍

അധ്യായം-5 അടുപ്പങ്ങള്‍ ഡോക്റ്റര്‍ ജോര്‍ജ് കുര്യന്‍റെ കാബിനിലിരിക്കുമ്പോള്‍ കണക്കുക്കൂട്ടലുകളുടെ വിജയ സാധ്യതകള്‍ മോഹന്‍റെ മനസില്‍ തലങ്ങുംവിലങ്ങും പായുകയായിരുന്നു. എല്ലാം കരുതിയതു പോലെ നടക്കുന്നുണ്ട്. എങ്കിലും ചില ആശങ്കകള്‍ ഇല്ലാതില്ല. ഡോക്യൂമെന്‍റുകളെല്ലാം കരുതിയിരുന്നതിനേക്കാളേറെ കൃത്യമായി തയാറാക്കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് അമേരിക്കയില്‍ എത്തിയയുടന്‍ ആദ്യം ചെയ്തത് ബിന്ദുവിന്‍റെ പേരില്‍ കനത്ത തുകയ്ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി എടുക്കുകയായിരുന്നു. മെഡിക്കല്‍ ചെക്കപ്പുകളെല്ലാം ഇന്‍ഷുറന്‍സ് കമ്പനിയുടെ ഡോക്റ്റര്‍ കൂടിയായ ജോര്‍ജായിരുന്നു ചെയ്തത്. മുന്‍കൂട്ടി തയാറാക്കിയതുപോലെ അവള്‍ക്ക് അസുഖങ്ങളൊന്നുമില്ലെന്നു റിപ്പോര്‍ട്ട് ചെയ്തു. പിന്നെ കൃത്യം ഒരു […]



