പ്രണയനീഹാരം – സന്ധ്യ അരുൺ

പുലരിക്കുളിരിൻ ഇതളിൽ നീയൊരു നിർമ്മലനീഹാരബിന്ദു. പാലൊളി തൂകും നിൻ മന്ദഹാസമെൻ മാനസവനിയിലെ സിന്ധു. പുലരിക്കുളിരിൻ ഇതളിൽ… വാനിൻ്റെ നീലത്തിരശ്ശീല നിറയേ പ്രണയവർണ്ണപരാഗം. എൻ മനോരഥത്തിൽ വന്നണയുന്നു നിൻമൃദുപദവിന്യാസം സ്വർഗ്ഗീയസംഗീതമുള്ളിൽ തുളുമ്പും സങ്കല്പസൗഗന്ധികങ്ങൾ. പുലരിക്കുളിരിൻ ഇതളിൽ… .. നിൻരാഗമൊഴികളെൻ കാതിൽ ചൊരിയുന്നു പനിനീർദലമർമ്മരങ്ങൾ നിൻമിഴിയിണകളിൽ കൂടണയാനെൻ കനവുകൾചിറകു കുടഞ്ഞു അനുരാഗബന്ധുരേ അനുഗ്രഹിക്കൂ നീ അനശ്വരമാക്കൂ ഈ ഗാനം. പുലരിക്കുളിരിൻ ഇതളിൽ… മൂലകവിത ഗോപൻ അമ്പാട്ട് സ്വതന്ത്ര വിവർത്തനം സന്ധ്യ അരുൺ.
കേരളം പറയുന്നു – ശ്രീ മിഥില

എന്നേ ജനിച്ചയെന്നെ കേരളമെന്നു പേരിട്ടു ഭൂപടത്തിൻ മൂലയിൽ ദൈവത്തിൻ നാടായി വരച്ചു ചേർത്തു വർഷങ്ങൾ പോയതറിയാതെ ഞാനെന്റെ പച്ച പ്പുതപ്പെടുത്തൊന്നു നോക്കി വിളറിദ്രവിച്ച പഴന്തുണിയായത് മാലിന്യ കൂമ്പാര ദുർഗന്ധവും കണ്ണു നീർ പ്പുഴയിൽ കഴുകിയുണക്കുന്നതെങ്ങിനെ ചാലുകൾ വറ്റി വരണ്ടു പോയി കേരളമെന്നു പെരുമപറയുവോ രെന്റെ പച്ച പ്പുതപ്പു തിരിച്ചു നൽകൂ
സ്വപ്നാടനത്തിന്‍റെ ഋതുഭേദകല്‍പ്പനകള്‍ – കെ. ആർ . മോഹൻദാസ്

മനുഷ്യന്‍റെ സ്വസ്ഥജീവി തത്തിന്‍റെയും പ്രകൃതിയുടെ നിലനിൽപ്പിന്‍റെയും ജനിതക രഹസ്യമലിഞ്ഞു ചേർന്നിരിക്കുന്നത്, കിടക്കുന്നത് സ്നേഹ സാന്ത്വ നങ്ങളിലാണെന്നാണ് പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കിയാൽ പോയ കാലവും കണ്ടു മുട്ടിയ മനുഷ്യരും നമ്മോട് പറഞ്ഞിട്ടുണ്ടാവുക. ചിന്തയുടെ നിഗൂഢ മാർഗങ്ങളിലൂടെ സഞ്ചരിച്ച് ചുറ്റിലും കാണുന്നതിലെല്ലാം കവിതയെ തിരയുകയും കണ്ടതും കൊണ്ടതു മെല്ലാം വരികളിൽ അലിയിപ്പിച്ച് വായനക്കാരന്‍റെ മനസ്സകങ്ങളിൽ അക്ഷരങ്ങള്‍ കോരിയിടുകയും ചെ യ്യുമ്പോൾ എഴുത്തുകാരിയുടെ മനസ്സിൽ ഒരു കുളിർമഴ പെയ്യു ന്നുണ്ടാവണം . സ്വപ്നാടനമെന്ന *സ്വപ്ന ജേക്കബ്ബിന്‍റെ*പതിനാല് ലേഖനങ്ങളുടെ സമാഹാരം ഈ […]
പ്രതിഛായ – ജോസ് ക്ലെമന്റ്

മറ്റുള്ളവർ നമ്മെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നുവെന്ന തോന്നലിൽ നമുക്ക് അടക്കാനാവാത്ത കോപമുണ്ടാകാറുണ്ട്. ഒരു പക്ഷേ, അവർ തമാശ രൂപേണ നമ്മെ നിസ്സാരരാക്കി സംസാരിച്ചതാവാം. അതല്ലെങ്കിൽ നമുക്ക് തോന്നിയതാകാം. നമ്മുടെ ജാഗ്രതാക്കുറവാണ് പെട്ടെന്നുള്ള കോപത്തിനു കാരണമായിത്തീരുന്നത്. നമ്മുടെ പ്രതിഛായയെക്കുറിച്ച് നമുക്കു തന്നെ അവബോധമില്ലായ്മയാണ് മറ്റുള്ളവരുടെ സംസാരങ്ങളിൽ നമ്മെ പ്രകോപിതരാക്കുന്നത്. അത്തരം കേൾവികളെ ഉൾക്കൊണ്ട് ക്ഷമിക്കണമെങ്കിൽ സ്വന്തം പ്രതിഛായ മികച്ചതായിരിക്കണം. കേൾക്കുന്ന നുണകളിൽ എത്രമാത്രം നമ്മൾ വിശ്വസിക്കുന്നുവോ അത്രത്തോളം ക്ഷമിക്കാനുള്ള നമ്മുടെ സന്നദ്ധതയും കുറഞ്ഞിരിക്കും. നാം നമ്മോടു തന്നെ സത്യസന്ധത പുലർത്തണം. […]
വേഷമല്ല വ്യക്തി ഗുണമാണ് പ്രധാനം – ഡോ.പി.എൻ.ഗംഗാധരൻ നായർ

🌻മൺഡേ സപ്ലിമെന്റ് –144 🌻 🌹 വേഷമല്ല വ്യക്തി ഗുണമാണ് പ്രധാനം. 🌹 ഒരു വ്യക്തി ഏതു കുലത്തിൽ പിറന്നു എന്നതല്ല, എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം. ജയവും പരാജയവും തമ്മിലുള്ള വ്യത്യാസം നമ്മുടെ വീക്ഷണത്തിനനുസരിച്ചാണ്. ജീവിതത്തിൽ പരാജയം ഉണ്ടാകാം പക്ഷേ അതിനെ എങ്ങനെ വീക്ഷിക്കുന്നു എന്നതാണ് പ്രധാനം. അതുകൊണ്ടാണ് വീക്ഷണം ശരിയായാൽ വിജയം തീർച്ചയാക്കാം എന്നു പറയുന്നത്. നല്ല ചിന്തകളിൽ നിന്നാണ് നല്ല കർമ്മങ്ങൾ ജന്മം കൊള്ളുന്നത്. നല്ല കർമ്മങ്ങൾ മനുഷ്യരെ നന്മയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നു. […]
TEARS’ SHORE – Gopan Ambat

Tears fall on sorrow’s shore. Dreams fade like fleeting waves. Longing crashes on the heart’s coast. Beauty hides in silent grief. The ocean’s roar mocks inner pain. Joy arrives, yet sorrow stays. Time turns, hearts remain sad. Tears linger on the shore. Onam’s dawn breaks sorrow’s night. Hope awakens, memories ignite. Painted scenes bring painful tears.
THE TABLECLOTH

– A Beautiful story . . . makes you understand that things happen for a reason . The brand new pastor and his wife, newly assigned to their first ministry, to reopen a church in suburban Brooklyn , arrived in early October excited about their opportunities. When they saw their church, it was very […]
പോപ്പിലെത്തിയ മാർത്തോമ്മാ സുന്നഹദോസ് – കാരൂർ സോമൻ, ചാരുംമൂട്

ഏഷ്യയിൽ നിന്നുള്ള മാർത്തോമ്മ സുറിയാനി സഭയുടെ ഉന്നത സുന്നഹദോസ് തിരുമേ നിമാരുമായി 2024 നവംബർ 11-ന് ഫ്രാൻസിസ് മാർപ്പാപ്പ ചരിത്രത്തിലാദ്യമായി കൂടിക്കാഴ്ച നടത്തി അറിയിച്ചത് പൗരസ്ത്യ പാശ്ചാത്യ സഭകൾ പരസ്പരം കേടുപാടില്ലാത്ത പാലമുണ്ടാക്കുന്ന പദ്ധതിയാണ്. അതിന് നേതൃത്വം വഹിച്ചത് മാർത്തോമ്മ സഭയിലെ റവ.ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. ഇതിനിടയിൽ ധാരാളം കുപ്രചാരണങ്ങളിൽ ഒന്ന് കണ്ടത് മാർത്തോമ്മ സഭയിലെ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് എന്നാണ്. തലയില്ലാത്ത സോഷ്യൽ മീഡിയയിൽ ധാരാളം ഇകഴ്ത്തൽ, പുകഴ്ത്തൽ കാണാറുണ്ട്. സാമാന്യം […]
ദൈവങ്ങൾ വഴി മാറുന്നു – മിനി പ്രകാശ്

—————————————- മുപ്പത്തിമുക്കോടി ദൈവങ്ങളും മുട്ടുകുത്തി ആൾദൈവങ്ങൾക്ക് മുൻപിൽ. നിത്യേനയുള്ള വഴിപാടുകളേതുമേകിട്ടാതെയവർ നിശ്ചലം നിൽപ്പൂ മന്ദിരങ്ങളിൽ. ആരാധനാലയങ്ങളിൽ തിരികത്തിച്ചുവയ്ക്കുവാ നാളില്ലാതെയായി. ഭക്തർക്ക് മുൻപിൽ പല പല വേഷത്തിലെത്തി ആൾദൈവങ്ങൾ. തൂവെള്ള വസ്ത്രതാരികൾ വെളുക്കെ ചിരിച്ചോരോ അത്ഭുതകഥകൾ പറഞ്ഞു, തകർന്ന മനസുകൾക്ക് സമൃദ്ധിതൻ വാഗ്ദാനമേകി. മറുഭാഷ ചൊല്ലിയും മാറത്തലച്ചും പെൺകിടാങ്ങളെ പുണർന്നു ബാധയൊഴിപ്പിച്ചുമവർ ബുദ്ധിയാൽ മുന്നേറുമ്പോൾ… പിന്നെയുമുണ്ടൊരു കൂട്ടർ മേലാകെ ഭസ്മചന്ദനാദികൾ വാരിപൂശി കൈയ്യിലേലസ്സുകളും ചരടും പിന്നെ വിഭൂതിയും കൊണ്ടവർ മായ കാണി യ്ക്കുന്നു ശാന്തി കിട്ടുവാനോടി നടന്നിരുന്നയോരോ മണ്ടന്മാരും […]
ഭ്രമം – ഷീലാജയൻ കടയ്ക്കൽ

🍁ഭ്രമം🍁 ************ ഹൃദയത്താൽ കണ്ണിനും കാതിനും മറവിയാൽ മറിയുന്ന മുറിവാണ് ഭ്രമമാം ഭ്രാന്ത്… പ്രകമ്പനത്തിൻ പ്രവാഹത്തിലൂടെ ഒഴുകുന്ന മരവിച്ച മനസിൽ പതിയുന്ന ആഴമാണ് ഭ്രമമാം ഭ്രാന്ത്…. വേഗത്തിൽ ഓടുന്ന ബുദ്ധിയിലെ ജീർണ്ണിച്ച കിഴിയിൽ പതുങ്ങിയിരിക്കുന്ന അഴുക്കാണ് ഭ്രമമാം ഭ്രാന്ത്.. തീയിലടങ്ങിപ്പിടഞ്ഞ് അന്ത്യമാകാതെ ശരീരം ചുട്ടുപെള്ളുമ്പോൾ അവിടംഅറിയാതെ അലഞ്ഞു പേകുന്ന ദിക്കറിയാത്ത പോക്കാണ് ഭ്രമമാം ഭ്രാന്ത്… ആഴമാം ആകുലതകർ ആഴത്തിൽ പതിയുമ്പോൾ അറിയാതെ ആഴിയിൽ അടിയുന്നതും ഭ്രമമാം ഭ്രാന്ത്…. രചന – 💥ഷീലാജയൻ 💥 കടയ്ക്കൽ 🍁🍁💥💥🍁🍁 2/6/2024…..
നിശാഗന്ധി – ഗിരിജാവാര്യർ

************** തുടുവിരൽക്കുറി ചന്ദനലേപമായ് തണുവുപെയ്ത നിശീഥപഥങ്ങളിൽ കനവുകോർത്ത മനോജ്ഞമരാ ളിയായ് കതിരണിഞ്ഞവളുന്മദമോഹിനീ! നറുനിലാവല നെയ്ത സുശോഭമാം ധവളവേഷമണിഞ്ഞു നിശാസുമം തരളഗാത്രി! കപോലതടങ്ങളിൽ സുരുചിരം നവശോഭ പടർത്തിയോ? മധു തിരഞ്ഞ നിശാശലഭങ്ങളെ അതിഥിയായെതിരേറ്റു, വിലാസിനി കതിരവന്റെ കരാംഗുലിലാളന – ശ്രുതിയെഴാത്ത മനോജ്ഞവിപഞ്ചിയായ്! കരളിലുൽക്കടമായ വികർത്തന – ത്തെളിമ തേടിയലഞ്ഞ ദലങ്ങളോ മിഴിയടച്ചു, മറഞ്ഞു നിവേദ്യമായ്- ക്കരുതി കാത്തൊരു വശ്യസുഗന്ധവും!
സ്വാതന്ത്ര്യത്തിന്റെ പതാക – ഷാജി തലോറ

■■■■■ മഹ്സ, നിനക്ക് മരണമില്ല. നീ സ്വാതന്ത്ര്യത്തിന്റെ പതാകയാണ്. നിന്റെ സിരകളിലൊഴുകുന്ന പ്രതിരോധത്തിന്റെ രക്തവർണ്ണത്തിൽനിന്നും ആയിരമായിരം പറവകൾ അംബരത്തിൽ ഇനിയും പറന്നുയരും. മതകൂടത്തിന്റെ മുഷ്ടിയിൽ ചതഞ്ഞരഞ്ഞ നിന്റെ ശിരസ്സിലുദിച്ച പ്രകാശത്തെ മതാന്ധതയ്ക്ക് മറയ്ക്കാൻ കഴിയില്ല. നീയുയർത്തിയ വിപ്ലവം സ്ത്രീസ്വാതന്ത്ര്യത്തിന്റെ അഭിമാനമായി എന്നും മുഴങ്ങട്ടെ. നിന്റെ നിലവിളി പ്രതിരോധത്തിന്റെ കനൽക്കാറ്റായി ഫാസിസത്തെ ചുട്ടെരിക്കട്ടെ. മഹ്സ, നീയൊരു പതാകയാണ്, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ പതാക.
അലർച്ചയ്ക്കു ശേഷം – രാജൻ സി എച്ച്

************************ കൊട്ടിക്കഴിഞ്ഞു കമഴ്ത്തിവെച്ച ചെണ്ടയ്ക്കരികെ ആൽത്തറയിൽ ചെണ്ടക്കാരൻ മയങ്ങുന്നു. നിശ്ശബ്ദം ചെവിയാട്ടുന്ന ആനയുടെ കാലുകൾക്കിടിയിൽ പാപ്പാൻ മയങ്ങുന്നു. പൊട്ടിത്തകർന്ന കതിനക്കുറ്റിയായി വെടിക്കാരൻ കുന്തിച്ചിരുന്ന് മയങ്ങുന്നു. നിശ്ശബ്ദത പെരുത്ത തലയാട്ടി അരയാലും മയങ്ങുന്നു. മയക്കം വിട്ടിടക്കിടെ മേലെ മാനത്ത് സൂര്യൻ കണ്ണു തുറന്നു നോക്കുന്നുണ്ട് ഒഴിഞ്ഞ അമ്പലപ്പറമ്പിൽ. ————————————————–
ട്വിസ്റ്റ് ടു നെസ്റ്റ് സോഷ്യൽ ക്ലബ്ബ്കൾ ! – ജയൻ വർഗീസ്

കാറൽ മാർക്സിൻ മനസ്സിൽ വിരിഞ്ഞത് കമ്യൂണിസ്റ്റു മതം ! ചൂഷക വർഗ്ഗ കുരുതിയിലാ മത പൂജ നടക്കുന്നു ! ചോരയിൽ മാനവ സ്വർഗ്ഗം പണിയുവ- തേതൊരു മണ്ട മതം ? ആരുടെ ജീവിത വേദന മാറ്റും ക്രൂരം മനുഷ്യ മതം ? പൊട്ടിച്ചെറിയാൻ ചങ്ങല പണിയും വ്യക്തികൾ വേണ്ടിനി മേൽ ! വ്യക്തിയിൽ നിന്നു തുടങ്ങണമെന്തും വ്യക്തികൾ മനുഷ്യ കുലം ! വിപ്ലവമെന്നത് മറ്റൊരുവൻ മേൽ ശക്തി വിതച്ചല്ലാ സ്വത്വം ഭാഗി – ച്ചൊരു പിടി യവനും സ്വത്തായ് നൽകുമ്പോൾ ! അപരൻ കരളിൻ ചെറുകിളി കുറുകൽ അത് നിൻ സംഗീതം അവനെക്കരുതാ- നവസരമെന്നാൽ അത് നിൻ സായൂജ്യം !
കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 9 – കാരൂര്‍ സോമന്‍

അധ്യായം-9 സരള അപ്പന്‍റെ ചായയ്ക്കു വേണ്ടിയുള്ള വിളി കേള്‍ക്കുമ്പോള്‍ സരള തൊഴുത്തിലെ മൂലയില്‍ നിന്നിരുന്ന പുള്ളിപ്പശുവിന്‍റെ അകിടില്‍ നിന്നും അവസാന തുള്ളിയും ഊറ്റിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഇന്നും കറവക്കാരന്‍ നാണു വരില്ലെന്നു പറഞ്ഞിരുന്നു. അവന്‍റെ കെട്ട്യോളുടെ അനിയത്തീടെ കല്യാണത്തിരക്കായെത്രെ. അവന്‍ വന്നില്ലേല്‍ കറവയുള്ള മൂന്നു പശുവിന്‍റെയും അകിട്ടില്‍ സരളയുടെ വിരലുകള്‍ തന്നെ എത്തണം. വല്ലാത്തൊരു എടങ്ങേറു തന്നെ. ഒരു കണക്കിനു കറവ കഴിഞ്ഞു എഴുന്നേല്‍ക്കുമ്പോഴാണ് കെളവന്‍റെ വിളി. ഒരു കപ്പ് ചായ എഴുന്നേറ്റപ്പോള്‍ തന്നെ കൊടുത്തതാണ്. ചെയ്താലും […]



