LIMA WORLD LIBRARY

ചെറുകഥയുടെ അവസ്ഥാന്തരങ്ങള്‍- ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍

സൂഫി കഥകള്‍ ജീവിതത്തിന്റെ അഗാധാര്‍ത്ഥം അന്വേഷിച്ചെത്തുന്ന കൊച്ചു കഥകളാണ്. ഈ വിചാര കഥകള്‍ക്ക് തുല്യമല്ലെങ്കിലും കുറച്ചു കുഞ്ഞു കഥകള്‍ ഈയിടെ ഞാന്‍ വായിക്കുകയുണ്ടായി. അവ മണ്‍ഡേ സപ്ലിമെന്റില്‍ ചേര്‍ക്കാമെന്നുതോന്നി. ചെറുകഥയെക്കുറിച്ച് ഒരു ബ്രീഫിങ് അതിനുമുമ്പ് ആവശ്യമായതിനാല്‍ അതിലേക്ക് ചില സാഹിത്യ ഗ്രന്ഥങ്ങളുടെ സഹായം ഞാന്‍ തേടുകയുണ്ടായി. അങ്ങനെയാണ് ഈ ലഘുലേഖനം തയ്യാറാക്കിയിട്ടുള്ളത്. മനുഷ്യര്‍ പരസ്പരം ആശയവിനിമയം തുടങ്ങിയ കാലം മുതല്‍ കഥയും അവരോടൊപ്പമുണ്ട്. ആദ്യകാലത്തെ കഥ വാമൊഴിപാരമ്പര്യം ആയിരുന്നെങ്കില്‍ പിന്നീട് വരമൊഴി രൂപത്തിലായി. പഞ്ചതന്ത്രം കഥകള്‍ ഈസോപ്പു […]

കിഴവനും കടലും-ഗിരിജാവാര്യര്‍ പാലക്കാട്

ജീവിതം ഒരു മഹാസമരമാണ്. പാശ്ചാത്യപൗരസ്ത്യ ഇതിഹാസങ്ങളെല്ലാം ധാരമുറിയാത്ത ഇത്തരം സമരങ്ങളുടെ വിശാലപ്രതിപാദ്യങ്ങള്‍ തന്നെ. ഇലിയഡ്, ഒഡീസി രാമായണം, മഹാഭാരതം ഇവയെല്ലാം പ്രാക്തനമായ ജീവിതസമരങ്ങളുടെ യഥതഥമായ ചിത്രീകരണങ്ങളെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ട്! അവയിലെല്ലാം ഒട്ടനവധി കഥാപാത്രങ്ങള്‍ അണിനിരക്കുന്നു. സംഭവബഹുലമായ ചിത്രീകരണങ്ങള്‍ അരങ്ങേറുന്നത്,ഭൂമി, സ്വര്‍ഗ്ഗം, പാതാളം മുതലായ വിശാലവും വ്യത്യസ്തവുമായ തലങ്ങളിലായാണ്. എന്നാല്‍ ഏണസ്റ്റ് ഹെമിംഗ് വേ യുടെ ”കിഴവനും കടലും” എന്ന ആധുനിക നോവലിലാവട്ടെ, രണ്ടേരണ്ടു കഥാപാത്രങ്ങള്‍ മാത്രം! മനസ്സിനു തളര്‍ച്ച ബാധിക്കാത്ത ഒരു കിഴവനും, ഒരു പടുകൂറ്റന്‍ മര്‍ലിന്‍ മത്സ്യവും.നോവലിന്റെ […]

ചാലക്കുടിയില്‍ ലഹരിക്കെതിരെ സൗജന്യ ചെസ് പരിശീലന ക്യാമ്പ് നടത്തി

ചാലക്കുടി: ട്വന്റി 20 പാര്‍ട്ടി ചാലക്കുടി മുന്‍സിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫ്യൂച്ചര്‍ ചെസ് അക്കാദമിയുമായി സഹകരിച്ച് ‘സെ നോ റ്റു ഡ്രഗ്‌സ്, യെസ് റ്റു ചെസ്’ എന്ന തീമില്‍ ലഹരിക്കെതിരെ സൗജന്യ ചെസ് പരിശീലന ക്യാമ്പ് നടത്തി. ട്വന്റി 20 പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സണ്ണി ഡേവീസ് അധ്യക്ഷത വഹിച്ച ഈ സമ്മേളനത്തില്‍ ബോണി ജോസഫ് വെളിയത്ത്, വിപിന്‍ വിജയന്‍, പി.ഡി. […]

അഭിനയമാണ് സിനിമ-സുമ രാധാകൃഷ്ണന്‍ ളാക്കാട്ടൂര്‍

കലാ സമ്പ്രദായങ്ങളെ മാറ്റുരച്ചു നോക്കാതെ ലളിതവും, സഹൃദയ ഹൃദയങ്ങളില്‍ എന്നും കുടിയിരിക്കുന്നതുമായ ചിത്രങ്ങള്‍ധാരാളമുണ്ട്. എല്ലാം തന്നെ മനുഷ്യ ജീവിത പശ്ചാതലങ്ങളെ വ്യത്യസ്തമായ കോണുകളില്‍ കാണുന്നവയാണ്. ഞാന്‍ കൊലപാതകി ആവണമെങ്കില്‍ സിനിമകാണമെന്നില്ല ഞാന്‍ നല്ലവന്‍ ആവണമെങ്കില്‍ നല്ലകാര്യം മാത്രം കേള്‍ക്കണമെന്നും ഇല്ല.നമ്മളെ മാറ്റി മറിക്കാന്‍ ഒരു രാഷ്ട്രീയത്തിനും കഴിയില്ല. നാം സ്വയം വിചാരിക്കണം മടങ്ങിവരാത്ത മകനെ കാത്തിരിക്കുന്ന അമ്മമാര്‍ എക്കാലവും ഉണ്ട്. എത്ര മക്കള്‍ അച്ഛനെയും അമ്മയെയും കാത്തിരിക്കുന്നു. അവന്റെ ജീവിതം പുഷ്ടി പ്പെടുമ്പോള്‍ അവന്‍ അവരെ മറക്കുന്നു. […]

വീഴ്ചകള്‍ക്ക് നന്ദി-ജോസ് ക്ലെമന്റ്‌

നമ്മുടെ ഈ ലോക ജീവിതത്തില്‍ നമുക്ക് നമ്മെത്തന്നെ കൈവിട്ടു പോകുന്ന നിമിഷങ്ങളുണ്ടാകാറുണ്ട്. സ്വന്തമാണെന്നഹങ്കരിച്ച് കൊണ്ടു നടക്കുന്നതെല്ലാം കൈവിട്ടുപോകുന്നവസ്ഥ. നന്മകളും കൃപകളും വരെ കൈ വിട്ടു പോകുന്ന ദിനങ്ങളുണ്ടാകും. നാം കണ്ണു പതിപ്പിക്കേണ്ടിടത്തു നിന്നും അരുതാത്തിടങ്ങളിലേക്ക് നമ്മുടെ ദൃഷ്ടികള്‍ പതിപ്പിക്കുമ്പോള്‍ നമ്മുടെ പതനം ഉറപ്പാകും. നോക്കേണ്ടിടത്ത് നോക്കേണ്ടവരെ നോക്കി നടന്നാല്‍ വീഴ്ചകളുണ്ടാകില്ല. എപ്പോഴൊക്കെ നമ്മുടെ നയനങ്ങള്‍ മാറി പതിക്കുന്നുവോ, ചുറ്റുപാടുകളില്‍ കാഴ്ച തേടി അലയുന്നോ അപ്പോഴൊക്കെ അപ്രതീക്ഷിത വീഴ്ചകളുണ്ടാകും. കണ്ണുകള്‍ മാത്രമല്ല, നമ്മുടെ പാദങ്ങളുടെ ചലനങ്ങളും വഴി മാറുമ്പോള്‍ […]

എമ്പുരാന്‍ എന്ന തമ്പുരാന്‍-ജോസ്‌കുമാര്‍ ചോലങ്കേരി, ജര്‍മ്മനി

‘കലയിലെ കൊലപാതകങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ എമ്പുരാന്‍ സിനിമയെക്കുറിച്ച് ശ്രീ കാരൂര്‍ സോമന്‍ എഴുതിയ സുദീര്‍ഘമായ നീരുപണം ഏറെ ശ്രദ്ധേയമാണ്. പരസ്യത്തിനുവേണ്ടി ഒരു സിനമയെ അനുകൂലിച്ചും പ്രതികൂലിച്ചും എഴുത്തുകുത്തുകളും ദൃശ്യാവിഷ്‌ക്കരണങ്ങളും പ്രത്യക്ഷപ്പെടുക സ്വാഭാവികം. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായിമാത്രമായി കാണേണ്ടതേയുള്ളു. കലാകരന്മാര്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് മതമെന്തന്നറിയാതെ മതവിശ്വാസികളായി വേഷമിടുന്നവരില്‍ നിന്നാണ്. കഥയാവട്ടെ, കവിതയാകട്ടെ, നോവലാകട്ടെ, സിനമയാകട്ടെ, നാടകമാകട്ടെ, നാട്യനൃത്തങ്ങളാകട്ടെ, സാമ്പ്രദായിക ഈശ്വര ബിംബങ്ങളില്‍ നിന്ന് മാറി വ്യത്യസ്തമായൊരു മുഖം കൊടുത്താല്‍നെറ്റി ചുളിക്കുന്നവരാണ് പൊതുജനങ്ങളിലധികവും. […]

കലയിലെ കൊലപാതകങ്ങള്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

എമ്പുരാന്‍ എന്ന സിനിമ തമ്പ്രാന്‍ കേരളത്തിലെങ്ങും കുറെ ദിനങ്ങളായി തിളച്ചുമറിയുകയാണ്. ആദ്യം സിനിമയെടുത്തവരെ അഭിനന്ദിച്ചിരുന്നു. പിന്നീട് കണ്ടത് സിനിമയെ ഐ.സി.യൂവില്‍ കയറ്റി ശസ്ത്ര ക്രിയ നടത്തുന്നതാണ്. നമ്മുടെ കലാ സാഹിത്യ സംസ്‌കാരിക-ജാതി-മത-രാഷ്ട്രീയ രംഗങ്ങള്‍ ഇന്ന് ലൂസിഫര്‍ മാരായ ചൂഷക-ഉപജാപക-സ്തുതിപാഠകരുടെ കൈകളില്‍ ചെപ്പടിവിദ്യക്കാരന്‍ അമ്പലം വിഴുങ്ങുംമ്പോലെ ഉപരിവര്‍ഗ്ഗ താല്പര്യ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.ചവുട്ടിയാല്‍ കടിക്കാത്ത പാമ്പുണ്ടോ എന്നപോലെ ഇരുപത്തിനാല് വെട്ടും കുത്തും കിട്ടിയിട്ടും ചാകാത്ത എമ്പുരാന്‍ സിനിമയെ വെട്ടിക്കൊല്ലാന്‍ പതിവിലേറെ വീറും വാശിയുംകാട്ടി ഹിന്ദു മതവിശ്വാസികള്‍ മാത്രമല്ല സമൂഹത്തെ കാര്‍ന്നു […]

Empuraan… Politics… Narcotics -Ansila Shaeira

  When a movie sparks such intense discussion across India, we must acknowledge the brilliance of the writer and director who shaped it into a nationwide sensation. They chose a subject that resonates deeply with the people, anticipating the heated debates it would ignite—so much so that news channels are flooded with arguments for and […]

എമ്പുരാന്റെ ചോരക്ക് നിലവിളിക്കുന്നവര്‍-എം. തങ്കച്ചന്‍ ജോസഫ്

കത്രിക വയ്ക്കുന്നതിന് മുന്‍പേ എമ്പുരാന്‍ മൂവി കാണുവാന്‍ കഴിഞ്ഞു. മൊത്തത്തില്‍ പറഞ്ഞാല്‍ ഇത്രയും സാങ്കേതിക മിഴിവോടെയുള്ള ഒരു മലയാള സിനിമ അതിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് പറയാം, സിനിമയുടെ പ്രമേയസംബന്ധമായി അത് ഭൂഖണ്ഡങ്ങള്‍ ചുറ്റി സഞ്ചരിക്കുകയും അവയുമായി ബന്ധപ്പെട്ടും കിടക്കുന്നു. കാരണം എമ്പുരാന്റെ ആദ്യ പതിപ്പായ ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ലോക ബന്ധങ്ങള്‍ തന്നെ,അത് വ്യക്തമാക്കുന്നതാണ് എമ്പുരാന്‍ എന്ന ഈ രണ്ടാം പതിപ്പില്‍. സിനിമയുടെ അവതരണ ഭംഗിക്കും നല്ലൊരു പ്രമേയത്തിനും അണിയറ പ്രവര്‍ത്തകര്‍ക്ക് ആദ്യമേ […]

ഇറച്ചി വെട്ടു പഠിക്കണോ..? ലീലാമ്മ തോമസ് ബോട്‌സ്വാന

ഞാന്‍ ആഫ്രിക്കയിലെ Duma Farmil ഇറച്ചി വെട്ടു പഠിക്കാന്‍ പോയി. ഒരുമാസം ട്രെയിനിങ് ഉണ്ടായിരുന്നു.. എന്തൊക്കെ പഠിക്കാനുണ്ട്. നമ്മുടെ നാട്ടിലെ സുലൈമാന്‍ അതിനെ വെട്ടുന്നത് പോലെ അല്ല കോളേജില്‍ പഠിപ്പിക്കുന്നത്. ഇറച്ചി വെട്ടുന്നതില്‍ എന്താണ് ഇത്രമാത്രം പ്രൊഫഷണല്‍ ആയിട്ടുള്ളത്? പരിശീലനത്തിന്റെ ആവശ്യം എന്നാകും നമ്മളുടെ ആള്‍ക്കാര്‍ ചിന്തിക്കുന്നത്. ഐ ടി ഐ കളില്‍ ഇറച്ചി വെട്ട് പഠിപ്പിക്കണോ? അറിവുകേടിന്റെ.. ആശാന്മാരണെ നമ്മുടെ നാട്ടില്‍ ഇറച്ചി വെട്ടുന്നവര്‍. മൃഗത്തിന്റെ പ്രധാന ഭാഗങ്ങള്‍.. ഇങ്ങനെ..tion: Brisket, Chuck, Rib, Loin, […]

വേനലവധിക്കാലത്തെ നാടകം-ഉല്ലാസ് ശ്രീധര്‍

പള്ളിക്കൂടം അടക്കുമ്പോള്‍ പഴയ ഓലകള്‍ കൊണ്ട് മാടം കെട്ടി നാടകം കളിക്കുന്നത് പതിവ് പരിപാടിയാണ്… സ്വന്തമായി ‘ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്’ രൂപീകരിച്ചതിനാല്‍ നാടകവും ഗംഭീരമാകണമെന്ന് കൂട്ടുകാര്‍ നിര്‍ബന്ധം പിടിച്ചു… ഞങ്ങളുടെ കൂട്ടത്തിലുള്ള മത്തായി ഷാജു പതിവില്‍ നിന്നും വ്യത്യസ്തമായി ഒരാള്‍ പൊക്കത്തിലുള്ള സ്റ്റേജ് കെട്ടാന്‍ തയ്യാറായി… എന്റെ വീടിന്റെ രണ്ടാമത്തെ പുരയിടമായ, നിറയെ മരങ്ങളുള്ള കാട്ടില്‍ വീട്ടിലെ നെല്ലി മരത്തിന് താഴെയാണ് സ്റ്റേജ് നിര്‍മ്മാണം… മരത്തിലും മരത്തണലിലും ഞങ്ങള്‍ ഉണ്ടായിരുന്നു… ഇടയ്ക്കിടെ കാറ്റില്‍ വീഴുന്ന […]

പൂങ്കാവനം-സിസ്റ്റര്‍ ഉഷാ ജോര്‍ജ്‌

ദൂരത്ത് നില്‍ക്കിലും വീടിന്റെ വസന്തമായി വിളങ്ങുന്ന കുസുമങ്ങള്‍ എന്‍ മനം കുളിപ്പിക്കുന്നു. മധുരിക്കും ഓര്‍മ്മകള്‍ നല്‍കിയ ബാല്യകാല സ്മൃതികള്‍ പ്രഭയേറും വിളക്കുപോല്‍ മനസ്സില്‍ തെളിഞ്ഞിടുന്നു സുന്ദര മന്ദഹാസം പൊഴിച്ചു നില്‍ക്കുന്ന പിച്ചിയും മന്ദാരവും ചെമ്പകവും ശംഖുപുഷ്പവും പിന്നെ പേരറിയാത്ത പല വര്‍ണ്ണരൂപങ്ങളുള്ള മനംകവരും മനോഹര സൗഗന്ധ മലരുകളും എന്റെ വീടിന് അലങ്കാരമായി മാറിടുന്നു എന്‍ മനസ്സിന് കുളിരായി മാറിടന്നു. പുഷ്പ സുഗന്ധം വഹിച്ച മാരുതന്‍ എനിക്കായി പൂങ്കാവനത്തില്‍ സ്വര്‍ഗ്ഗം പണിയുന്നു. മനസ്സുകൊണ്ട് ഞാനാ പുഷ്പ വാടിയില്‍ തുള്ളിക്കളിച്ചിടുന്നു […]

കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍: ആമുഖം

മലയാളത്തിലെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ. കാരൂര്‍സോമന്‍. കാലം കടഞ്ഞെടുത്ത സര്‍ഗാത്മകവ്യക്തിത്വത്തിന്റെ ഒഴുകിപ്പരക്കലാണ് കാരൂരിന്റെ കൃതികള്‍. അത് ഒരേകാലം ജീവിതത്തിലേക്കും അനുഭവരാശിയിലേക്കും തുറന്നുകിടക്കുന്നു. എഴുത്ത് ആനന്ദോപാസനയായിക്കാണുന്ന അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് അദ്ദേഹം. അത് ജീവിതാവബോധം സൃഷ്ടിച്ച പാരുഷ്യത്തിന്റെ പകര്‍ന്നാട്ടമാണ്. അവിടെ സംസ്‌കൃതിയുടെ ജാഗ്രതയും സ്വത്വാവബോധത്തിന്റെ മഹാമനസ്‌കതയുമുണ്ട്. അതില്‍ ജീവിതത്തിന്റെ സ്പന്ദനവും അത്യുദാത്തമായ ഭാവനയുടെ സൗന്ദര്യാനുഭൂതിയുമുണ്ട്. സമകാലിക മനസിന്റെ വിചാരക്ഷോഭം പലപ്പോഴും കാരൂര്‍ കൃതികളില്‍ വജ്രമൂര്‍ച്ചയോടെ പ്രത്യക്ഷ്‌പ്പെടുന്നുണ്ട്. ഇങ്ങനെ എല്ലാ ക്കാലത്തിന്റെയും സക്രിയ സാഹിത്യ സംസ്‌കാരമാണ് കാരൂരിന്റെ എഴുത്തിനെ […]

കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍ അധ്യായം 1)

മൊബൈല്‍ ഫോണ്‍ ചെവിയില്‍നിന്നെടുത്ത് അതിലേക്കൊന്നു തുറിച്ചു നോക്കി സിന്ധു. മുഖത്തെ പ്രകാശം മാഞ്ഞു. റിങ്ങുണ്ട്. എത്ര വിളിച്ചിട്ടും ഫോണ്‍ അറ്റന്‍ഡു ചെയ്യുന്നില്ല ലണ്ടനില്‍ പഠിക്കുന്ന മകന്‍. റിങ് ഒരു വട്ടം കൂടി അടിച്ചു പൂര്‍ത്തിയായതോടെ ഫോണ്‍ മേശപ്പുറത്തേക്കിട്ടു. മനസ്സ് അസ്വസ്ഥമാണ്. ഓരോ നിമിഷങ്ങവും മകനെപ്പറ്റി മാത്രമാണ് ചിന്ത. ജനാവലിയിലൂടെ പുറത്തേക്ക് നോക്കി. അവളുടെ മനസ്സുപോലെ തന്നെ പ്രകൃതിയും അസ്വസ്ഥമാണ്. ഭൂതലമാകെ ആക്രമം അഴിച്ചുവിടുകയാണ് കാറ്റ്. തെങ്ങോലകള്‍ അടര്‍ന്നുപറക്കുന്നു, മരക്കൊമ്പുകള്‍ ഒടിഞ്ഞുതൂങ്ങുന്നു, അണ്ണാറക്കണ്ണന്മാര്‍ ഭയന്ന് ചിലച്ചോടുന്നു, കിളികള്‍ മരക്കൊമ്പുകളിലിരിക്കാനാവാതെ […]

ചെങ്കൊടിയുടെ നാട് – (ഗാനം) കാരൂര്‍ സോമന്‍

മരുഭൂമി പൂത്ത മനസ്സില്‍ തളിരണിഞ്ഞുതഴച്ചുവളരും ചെമ്പടയുണരട്ടെ …. ചെങ്കൊടി പാറട്ടെ… കരയില്‍കാവലായ് സഖാക്കള്‍ (ഇങ്കിലാബ് സിന്ദാബാദ്) കോറസ് എനിക്കും നിനക്കും ചോരനിറം … ജീവിതം പൊട്ടാറായ പട്ടം പോലെ … ഹൃദയം തുളച്ചു ചോര പൊടിയുന്നു … നടപ്പില്ല ജാതിഭൂത ഭരണം …. (ഇങ്കിലാബ് കോറസ്) (പല്ലവി…) സഖാക്കള്‍ ജന്മികളെ തൂത്തെറിഞ്ഞു….. ജീവന്‍ കൊടുത്തവര്‍ രക്തസാക്ഷികള്‍ … ചതുപ്പുനിലങ്ങളില്‍ വീഴുന്ന കാലുകളില്‍…. താങ്ങായി ചെങ്കൊടിയെത്തി നാട്ടിലെങ്ങും.. (ഇങ്കിലാബ് ..) (പല്ലവി ) പൊടിമണം തുളുമ്പുന്ന ജന്മഭൂമിയില്‍ … […]