അക്ഷരങ്ങള്‍ സാക്ഷി-പ്രസന്ന നായര്‍

നവാഗത എഴുത്തുകാര്‍ക്കുള കഥരചനാ മത്സരം. നടത്തുന്നത് രാജ്യത്തെ പേരു കേട്ട ‘ തൂലിക’ പ്രസിദ്ധീകരണ സ്ഥാപനം. പ്രതീക്ഷിച്ചതിലും വലിയ പ്രതികരണം. ഒന്നാം സമ്മാനം പതിനായിരം രൂപ.രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അയ്യായിരവും, രണ്ടായിരത്തി അഞ്ഞൂറും രൂപവീതം സമ്മാനം. സമ്മാനത്തുകയേ ക്കാള്‍എഴുത്തുകാരെ ആകര്‍ഷിച്ച വേറൊരു ഓഫറായിരുന്നു.ആദ്യത്തെ മൂന്നു സമ്മാനിതര്‍ക്ക് പ്രസിദ്ധീകരണത്തില്‍ തുടര്‍ന്നെഴുതാന്‍ അവസരമുണ്ടായിരിക്കും. അതു കഥയോ, നോവലോ എന്തുമാകാം. തൂലികയുടെ ചീഫ് എഡിറ്ററാണ് സൂര്യപ്രകാശ് മേനോന്‍.സബ് എഡിറ്റേഴ്‌സ് വായിച്ച് തിരഞ്ഞെടുത്ത പത്തു കഥകള്‍ സൂര്യന്‍ വായിക്കാന്‍ തുടങ്ങി. എല്ലാം നല്ല […]
മണല്‍ക്കിനാക്കള്‍-നൈന മണ്ണഞ്ചേരി

”യാ അള്ളാ സലാ,സലാ..” മനസ്സും ശരീരവും മരവിപ്പിക്കുന്ന തണുപ്പിനെ ഭേദിച്ച് വാതിലില്‍ ശക്തമായ ഇടിയോടൊപ്പം അറബിയുടെ മുഴങ്ങുന്ന ശബ്ദം.അയാള്‍ ഉറക്കത്തില്‍ നിന്ന് ചാടിയെഴുന്നേറ്റു.ഇടയത്താഴം കഴിച്ച് നിയ്യത്ത് വെച്ച് കിടന്നിട്ട് ഒരു മണിക്കൂറാകുന്നതേയുള്ളൂ.ക്ഷീണവും തണുപ്പും മൂലം അറിയാതെ കണ്ണുകള്‍ അടഞ്ഞു പോയി.അപ്പോഴാണ് ദിഗന്തങ്ങള്‍ മുഴങ്ങുമാറ് അറബിയുടെ ശബ്ദം.അടഞ്ഞു പോകുന്ന് കണ്ണുകള്‍ ആയാസപ്പെട്ട് തുറന്നു പിടിച്ച് അയാള്‍ വാതിലിനടുത്തേക്ക് നീങ്ങി.പത്ത് മിനിറ്റിനുള്ളില്‍ പ്രാര്‍ത്ഥനയും കഴിഞ്ഞ് ജോലിക്ക് ചെന്നിലെങ്കില്‍ വീണ്ടും അറബി വരും.നിസ്‌ക്കരിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടല്ല,പ്രാര്‍ത്ഥിച്ചാലും ഇല്ലെങ്കിലും കൃത്യസമയത്ത് ജോലിക്ക് ഹാജരുണ്ടാവണം.എങ്കിലും […]
എന്റെ ഉത്തര-ഡോളി തോമസ് ചെമ്പേരി

ഉപ്പേരിക്കുള്ള കായ വറവ് അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ഓട്ടുരുളിയിലെ എണ്ണയില്‍ മൊരിഞ്ഞുകൊണ്ടിരിക്കുന്ന ശര്‍ക്കരവരട്ടിക്കുള്ള കായക്കഷണങ്ങള്‍ കണ്ണാപ്പയ്ക്ക് ഒന്നിളക്കിയിട്ടു. ഉത്തരമോള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ശര്‍ക്കരവരട്ടി. മൂപ്പ് പാകമായപ്പോള്‍ ഉപ്പേരി കോരിമാറ്റി സ്റ്റോവ് കെടുത്തി. വേഗം അടുക്കളയിലെ ജോലികളെല്ലാം ഒതുക്കി അടിച്ചുതുടച്ചിട്ടു. ഏറെക്കാലങ്ങള്‍ക്ക് ശേഷം അമ്മയെക്കാണാന്‍ ഇന്ന് ഉത്തരയെത്തുന്ന ദിവസമാണ്. അവള്‍ വന്നാല്‍പ്പിന്നെ ഒന്നിനും നേരം കാണില്ല. എത്രകാലത്തെ വിശേഷങ്ങളാണ് പറഞ്ഞുതീര്‍ക്കാനുള്ളത്. കുഞ്ഞി, നാളത്തേയ്ക്കുള്ള കൈകൊട്ടിക്കളിയുടെ പ്രാക്ടീസിനും അനന്തേട്ടന്‍ ഓണസദ്യക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ അങ്ങാടിയിലേയ്ക്കും പോയിരിക്കയാണ്. ഒരിക്കലും മറക്കാനാവാത്ത ആ […]
പ്രാര്‍ത്ഥനയുടെ ഹൃദയം കൃതജ്ഞതയാണ്-ആന്റണി പുത്തന്‍പുരയ്ക്കല്‍

ആത്മീയ പാരമ്പര്യങ്ങളുടെയും മതാത്മകജീവിതത്തിന്റെയും വിശാലമായ ഭൂപ്രകൃതിയില്‍, മാനുഷികതയ്ക്കും ദൈവികതയ്ക്കും ഇടയിലുള്ള ശക്തമായ ഒരു ബന്ധമായി പ്രാര്‍ത്ഥന നിലകൊള്ളുന്നു. ദൈവവുമായുള്ള ആശയവിനിമയത്തിനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് പ്രാര്‍ത്ഥനയെ പലപ്പോഴും മനുഷ്യര്‍ മനസ്സിലാക്കുന്നത്. സഹായം ചോദിക്കുക, മാര്‍ഗനിര്‍ദേശം തേടുക, അല്ലെങ്കില്‍ സ്തുതി അര്‍പ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടാം. എന്നാല്‍, ഏറ്റവും ആഴമേറിയ പ്രാര്‍ത്ഥനകള്‍ യാചനകളാല്‍ നിറഞ്ഞതായിരിക്കരുത്, മറിച്ച് കൃതജ്ഞതയാല്‍ നിറഞ്ഞതായിരിക്കണം. ലഭിച്ച നന്മയെ അംഗീകരിക്കുന്ന ഒരു ഹൃദയം, അത് എത്ര ചെറുതാണെങ്കിലും പ്രാര്‍ത്ഥനയുടെ ഒരു ഹൃദയമാണ്. പ്രാര്‍ത്ഥനയ്ക്ക് കാതലായ പല രൂപങ്ങള്‍ […]
കാറ്റ്-സിസ്റ്റര്‍ ഉഷാ ജോര്‍ജ്

ഇറ്റലിയിലെ സിബില്ലി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമത്തില്‍, അന്‍ത്തോണിയോ എന്നൊരു ആണ്‍കുട്ടി താമസിച്ചിരുന്നു. മരങ്ങള്‍ക്കിടയിലൂടെ മന്ത്രിക്കുകയും കാട്ടുപൂക്കളുടെ ഗന്ധം വഹിക്കുകയും ചെയ്യുന്ന കാറ്റിന്റെ ശബ്ദം കേള്‍ക്കാന്‍ അന്‍ത്തോണിയോക്ക് വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം, അന്‍ത്തോണിയോ പര്യവേക്ഷണം നടത്തുന്നതിനിടയില്‍, ഒരാള്‍ മറഞ്ഞിരിക്കുന്ന ഗുഹയില്‍ എത്തി. ഗുഹയിലേക്ക് കൂടുതല്‍ ആഴത്തില്‍ കയറിയപ്പോള്‍, നീണ്ട, ഒഴുകുന്ന മുടിയും തുളച്ചുകയറുന്ന നീലക്കണ്ണുകളുമുള്ള ഒരു നിഗൂഢ വൃദ്ധനെ അന്‍ന്തോണിയോ കണ്ടെത്തി. കാറ്റിന്റെ സൂക്ഷിപ്പുകാരന്‍ ആണെന്ന് വൃദ്ധന്‍ സ്വയം പരിചയപ്പെടുത്തി. കാറ്റ് വെറുമൊരു […]
Silence of the Noon-Gopan Ambat

Shadows creep through the corridor Noon’s stillness deeply feels Lousy hours calmly pass through Noon’s silence remains Darkness blossoms, in the burning sun’s path Noon is painting a calm solitude As we sat together Her presence filled the space Heartbeats echoed in the silence Yet her lips remained closed I waited through the heavy hours […]
മഴയത്ത്-സന്ധ്യ

മഴയത്ത്, ഇറവെള്ളമിറ്റുമിറയത്ത്, മിഴിനട്ട്, മഴയെ തൊട്ടു ഞാന്‍. കുഴമണ്ണ് കുത്തിയൊഴുകിയ മുറ്റത്തെ പുഴയിലൂടെ ബാല്യമൊരു കേവുവള്ളം തുഴഞ്ഞു കടന്നു പോയ്! പുഴയോരത്ത്, പഴയൊരോര്‍മ്മ തന്‍ ചാരത്ത്, പൂഴിമണ്ണില്‍ പുതഞ്ഞോരു പിഞ്ചു കാല്പാടുകള്‍ പിന്‍തുടര്‍ന്നെത്തി ഞാന്‍! നാവില്‍ നീലിച്ചു ലയിച്ച, ഞാവല്‍ പഴങ്ങള്‍, പൊഴിഞ്ഞോരോര്‍മ്മ മരത്തണലില്‍, പോയ കാലത്തിന്‍ ഊയാല്‍ പടിയില്‍ ഇളവേറ്റു ഞാന്‍. മധുരനെല്ലിക്കാച്ചുവയും മാംചുന മണവുമുള്ള കാറ്റെന്നെ താരാട്ടി. കുപ്പിവളപ്പൊട്ടിന്‍ നിറം ചാലിച്ച സ്വപ്നങ്ങള്‍ കണ്ടുറങ്ങി ഞാന്‍. ബാല്യത്തിന്‍ പളുങ്കു ഭരണിയില്‍ തിളങ്ങിയ നാരങ്ങാമിഠായി മധുരം […]
ഉള്‍ക്കാഴ്ചയുടെ പ്രസക്തി-ഡോ. പി.എന്‍ ഗംഗാധരന്‍ നായര്‍

സ്രാവുകള്‍, ഗോള്‍ഡ് ഫിഷിനെപോലെയാണ്. വളരാന്‍ ലഭിക്കുന്ന സ്ഥലത്തിനനുസരിച്ച് അവയും വളരും. അതുപോലെയാണ് നമ്മുടെ ചിന്തകളും. ചിന്തകള്‍ക്കു വളരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി കൊടുത്താലേ അവയ്ക്ക് വികസിക്കുവാന്‍ സാധിക്കൂ.എങ്കിലേ ഉള്‍ക്കാഴ്ച വികസിക്കൂ. നമ്മള്‍ പലരും കാഴ്ചപുറത്തെ ദൃശ്യങ്ങള്‍ കൊണ്ട് തൃപ്തരാവുകയാണ്. ഉപരിപ്ലവമായ ഈ കാഴ്ചകള്‍ അന്തര്‍ലീനമായ സത്യത്തെ പ്രതിഫലിപ്പിക്കുന്നില്ല. കാണാപ്പുറത്തെ കാഴ്ചകളാണ് യഥാര്‍ത്ഥ കാഴ്ചകള്‍. അവയാണ് ഉള്‍ക്കാഴ്ചകള്‍. കാഴ്ചയുടെയും ഉള്‍ക്കാഴ്ചയുടെയും സംഗമ വേദിയിലാണ് ഒരു ദര്‍ശനം,അഥവാ ഒരു വീക്ഷണം ജന്മമെടുക്കുക. ഒരു നേതാവിന് ആവശ്യമായി വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഉറവിടം ഈ […]
പ്രൊഫ: എം കൃഷ്ണന്‍ നായര്‍: സാഹിത്യവാരഫല സാമ്രാജ്യത്തിലെ ചക്രവര്‍ത്തി-അഡ്വ. പാവുമ്പ സഹദേവന്‍

മലയാള സാഹിത്യത്തിലെ ഫ്യൂഡല്‍ നാടുവാഴിത്ത ജാതിമത സാഹിത്യ പരസ്പര സഹായ പദ്ധതിയെയും അതിനോടനുബന്ധിച്ച സാഹിത്യവീക്ഷണങ്ങളെയും ഇടിച്ചുനിരത്തിയ സാഹിത്യ നിരൂപകനായിരുന്നു പ്രൊഫ: എം.കൃഷ്ണന്‍ നായര്‍. ജാതിമതഭാഷാദേശീയരാഷ്ട്രീയ പ്രത്യയശാസ്ത്ര കാഴ്ച്ചപ്പാടുകള്‍ക്ക് അതീതമായി സാഹിത്യത്തെ നിരൂപണ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയ അതുല്യപ്രതിഭാശാലിയായിരുന്നു കൃഷ്ണന്‍ നായര്‍ സര്‍. സാഹിത്യ ലോകത്തെ, ശക്തമായ പ്രതിപക്ഷ വിമര്‍ശനംകൊണ്ട് അദ്ദേഹം ജനാധിപത്യവല്‍ക്കരിക്കുകയും നവീകരിക്കുകയും ചെയ്തു. ചെറുപ്പക്കാര്‍ ജനാധിപത്യ വിമര്‍ശനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലത്തില്‍ നിന്നാണ്. ഏതൊരു വിദ്യാര്‍ത്ഥിയും വിമര്‍ശനത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നത് നിരൂപണസാഹിത്യത്തില്‍ നിന്നാണ്. മികച്ച […]
ദല മര്‍മ്മരം-ലാലി രംഗനാഥ്

ദൃശ്യവിസ്മയങ്ങളുടെ നനുത്ത ഭാവങ്ങളിലേക്ക് മഴയുടെ നനവ് പറ്റി ആ വൈകുന്നേരം ഹരിയുറങ്ങുന്ന മണ്ണിലേക്ക് നടക്കുമ്പോള്‍, പറയാന്‍ ഒരു സ്വകാര്യം അമ്മുവിന്റെ മനസ്സില്‍ തുടിക്കുന്നുണ്ടായിരുന്നു. അവന്റെ വീടിന് വര്‍ഷങ്ങള്‍ക്കു ശേഷവും പഴമയുടേതൊഴിച്ച് മാറ്റങ്ങളൊന്നുമില്ലല്ലോ എന്നവള്‍ വിസ്മയിച്ചു. അരണ്ട തവിട്ടു നിറത്തിലുള്ള ചായമടിച്ച ജനാലകളും കതകുകളും, കാലം പറിച്ചെടുത്തു കൊണ്ടു പോയ ഹരിയുടെ ഓര്‍മ്മകളുടെ നിറം അല്പം പോലും കുറച്ചിട്ടില്ലായിരുന്നു. ആ കുഴിമാടത്തിലെ പുല്ലുകള്‍ വകഞ്ഞു മാറ്റി ഒരല്പം മണ്ണ് കയ്യിലെടുത്തപ്പോള്‍, ‘ അമ്മൂ.. എന്തേ ഇനി നീ ഒരിക്കലും […]
ഒരു വിഷാദ ഗാനം-ഉല്ലാസ് ശ്രീധര്‍

കൗമാരത്തില്‍ നിന്ന് യൗവ്വനത്തിലേക്ക് കടന്ന പ്രായത്തിലെപ്പോഴോ ഞാന്‍ മദ്യത്തെ പ്രണയിക്കാന്‍ തുടങ്ങി… പതിയെ പതിയെ മദ്യവും എന്നെ പ്രണയിക്കാന്‍ തുടങ്ങി… നല്ല കൂട്ടുകാരോടൊപ്പമുള്ള സായാഹ്നങ്ങളില്‍ മദ്യത്തേയും ഞങ്ങള്‍ കൂടെ കൂട്ടി… ഒരു വൈകുന്നേരം ആറ്റിങ്ങലിലെ ബാറിലേക്ക് ഞങ്ങള്‍ ഏഴുപേര്‍ കടന്നു ചെന്നു… അരണ്ട വെളിച്ചത്തില്‍ ഞങ്ങളും ഇരിപ്പിടങ്ങള്‍ കണ്ടെത്തി… മേശമേല്‍ വാശിയോടെ ഉശിര് പകരുന്ന വിഭവങ്ങള്‍ നിരന്നു… തണുത്ത മുറിയിലെ, അരണ്ട വെളിച്ചത്തില്‍, നീണ്ട ഗ്ലാസിനുള്ളിലെ വെള്ളി കണക്കേ തിളങ്ങുന്ന ഐസ് കട്ടകള്‍ക്ക് മുകളിലൂടെ സ്വര്‍ണ്ണ വര്‍ണ്ണമുള്ള […]
മോണാലിസയുടെ മന്ദസ്മിതം-മോഹന്‍ദാസ് മുട്ടമ്പലം

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കാലത്താണ്…..അന്ന് ഫ്രാന്‍സിനെ അറിയുന്നതിനു മുന്‍പ് മനസ്സില്‍പ്പതിഞ്ഞ നാലു് പേരുകളുണ്ടായിരുന്നു. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടും ഡാവി ഞ്ചിയുടെ മോണാലിസയും വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങളും, പിന്നെ ഈഫല്‍ ഗോപുരവും. അസാധ്യം എന്ന പദം നിഘണ്ടുവില്‍ നിന്നെടുത്തു് കളയണം എന്നു കല്‍പ്പിച്ച ഫ്രാന്‍ സിന്റെ ധീരനായ ചക്രവര്‍ത്തിയായ നെപ്പോളിയന്‍ അന്ന് തെല്ലൊന്നുമല്ല സ്വാധീനിച്ചത്. നെപ്പോ ളിയന്റെ ധീരതയോട് കടുത്ത ആരാധനയായിരുന്നു. അതുപോലെ മോണാലിസയും ആകാശത്തെ ചുംബിക്കുന്ന ഈഫല്‍ ഗോപുരവും പാവ ങ്ങള്‍ എന്ന ക്ലാസിക് നോവലും. കഴിഞ്ഞുവെന്നു പറയാം ഫ്രാന്‍സിനെക്കുറിച്ചുള്ള […]
തള്ളിപ്പറയല്‍-ജോസ് ക്ലെമന്റ്

പലപ്പോഴും വളരെ സന്തോഷത്തോടെ മറ്റുള്ളവരോട് നാം പറയുന്ന ഒരു കാര്യമുണ്ട്. ഞാന്‍ ഇതേവരെ എന്റെ ജീവിതത്തില്‍ ആരെയും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് . അതല്ലേ ഏറ്റവും വലിയ നുണയും. സത്യം അറിഞ്ഞിരുന്നിട്ടും അതിനുവേണ്ടി നിലകൊള്ളാതെയും നമ്മള്‍ ശരിയായിരിക്കാന്‍ വേണ്ടി മറ്റുള്ളവരുടെ ശരികളെ എത്ര വട്ടമാണ് ഇല്ലായ്മ ചെയ്യാന്‍ നാം ശ്രമിച്ചിട്ടുള്ളത്. നമ്മുടെ നീതി ഉറപ്പിക്കാനായി മറ്റുള്ളവരുടെ നീതിക്കെതിരെ കണ്ണടച്ചപ്പോള്‍, നമ്മുടെ സന്തോഷത്തിനും സംതൃപ്തിക്കുമായി അതിലുപരി ലാഭത്തിനുമായി അപരരെ, അവരുടെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ചപ്പോള്‍ എത്ര പേരെയാണ് തള്ളിപ്പറഞ്ഞിരിക്കുന്നത്! ഒന്നു ചേര്‍ത്തു നിര്‍ത്തേണ്ട […]
ഓശാനയും കഷ്ടാനുഭവവും, യേശു കെട്ടപ്പെട്ടകഴുതയെ മാനിക്കുന്നു-സൂസന്‍ പാലാത്ര

യേശുക്രിസ്തുവും ശിഷ്യന്മാരും യാത്രചെയ്ത്, യെരുശലേമിനടുത്ത് ഒലീവ്മലയരികേ ബത്ത്ഫാഗയിലും ബേഥാന്യയിലുംഎത്തിയപ്പോള്‍ യേശു ശിഷ്യന്മാരില്‍ രണ്ടുപേരെ എതിരെയുള്ള ഗ്രാമത്തിലേക്കയച്ച് ഇപ്രകാരംപറഞ്ഞു: ‘അവിടെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെകാണും. അതിനെ അഴിച്ചുകൊണ്ടുവരുവിന്‍, ഇത് എന്തിനുചെയ്യുന്നു എന്നാരെങ്കിലും ചോദിച്ചാല്‍ കര്‍ത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ടെന്നു പറവിന്‍. ശിഷ്യന്മാര്‍ അപ്രകാരം കഴുതക്കുട്ടിയെ യേശുവിനു നല്കി. യേശു അതിന്മേല്‍ കയറിയിരുന്നു. എതിര്‍ഗ്രാമത്തില്‍ കെട്ടിയിട്ടനിലയില്‍ കഴുതക്കുട്ടിയെകാണാന്‍തക്കവണ്ണം ഉള്‍ക്കണ്ണുള്ളവനാണ് യേശു. യേശു ക്രിസ്തു എല്ലാം കാണുന്നവനാണ്. കണ്ടിട്ട് വെറുതേ മടങ്ങാറില്ല. രോഗസൗഖ്യം വേണ്ടവര്‍ക്ക് സൗഖ്യം, അപ്പം വേണ്ടവര്‍ക്ക് അപ്പം, […]
വിശ്വാസത്തിന്റെ അടിസ്ഥാനം-അന്‍സില ഷെറിയ

നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസം നേടുന്നതോ അല്ലെങ്കില്‍ സ്‌കൂളില്‍ പോകുന്നതോ, പലര്‍ക്കും ഒരു ചടങ്ങായാണ് തോന്നുന്നത്. അതിന്റെ പിന്നില്‍ പൊതുവെ കാണുന്ന ഉദ്ദേശം ഒരു ജോലി, കല്യാണം, ചെറിയൊരു വരുമാനം എന്നൊക്കെയാണ്. അതിലതികം ഒരു വലിയ അര്‍ത്ഥം, ബഹുഭൂരിപക്ഷം ആളുകള്‍ക്ക് വിദ്യാഭ്യാസത്തിലൂടെ ലഭിച്ചിട്ടില്ല, അല്ലെങ്കിലും അതിന്റെ പ്രാധാന്യം അവര്‍ക്ക് അറിയാവുന്നില്ല. മതം എന്നുള്ളത് ഒരു വിശ്വാസമാണ്. അച്ഛന്‍ എന്നത് ഒരു വിശ്വാസമാണ്. അമ്മ ആരെയാണോ അച്ഛന്‍ എന്ന് പറയുന്നത് അതാണ് അച്ഛന്‍ എന്ന ഉറച്ച വിശ്വാസം. അതു നമ്മള്‍ […]



