LIMA WORLD LIBRARY

കൊടുതി പൂജയുടെ പ്രാധാന്യം-ഡോ. പ്രമോദ് ഇരുമ്പുഴി

ഈയിടെ തറവാട്ടില്‍ കൊടുതിപൂജ ആയിരുന്നു. ആരാധ്യരായ ദേവതക്ക് കഴിക്കാനുള്ളത്,പൂജാദ്രവ്യങ്ങള്‍ എന്നിവ കൊടുക്കുന്നു എന്ന അര്‍ത്ഥത്തിലായിരിക്കണം ഇതിന് കൊടുതി എന്ന പേര്‍ വന്നത്. കുംഭമാസത്തിലാണ് സാധാരണ കൊടുതിപൂജ ആചരിക്കുന്നത്. വീടിന് പുറത്തായിരിക്കും കൊടുതിപൂജ നടക്കുക. തലച്ചിരിയന്‍, കരുകലക്കി, പണ്ടാറമൂര്‍ത്തി, കരിങ്കുട്ടി, ഗുളികന്‍ തുടങ്ങി നിരവധി ദേവതകള്‍ക്ക് വേണ്ടിയാണ് കൊടുതി നടത്തുന്നത്. ഒ.ബി.സി,ദളിത് വിഭാഗങ്ങള്‍ക്കിടയിലാണ് കൊടുതിപൂജ കൂടുതലായും കാണപ്പെടുന്നത്. പഴയ കാലങ്ങളില്‍ ക്ഷേത്ര ആരാധനക്ക് അനുവാദം ഇല്ലാത്ത കീഴാളര്‍ തങ്ങളുടെ ആത്മവിശ്വാസത്തിന് വേണ്ടി രൂപപ്പെടുത്തിയതായിരിക്കണം കൊടുതിപൂജ പോലുള്ള ആചാരങ്ങള്‍.പുഷ്പം, അപ്പം, […]

പുലിപ്പല്ലും എലിപ്പല്ലും ആനപ്പല്ലും-ജയരാജ് പുതുമഠം

മനുഷ്യന്റെ പല്ലുകള്‍ ഒഴിച്ച് മറ്റ് പല പല്ലുകള്‍ക്കും വിപണിയില്‍ ആകര്‍ഷകമായ മൂല്യമുള്ള ഒരു കാലഘട്ടത്തില്‍ കൂടിയാണ് നവോത്ഥാന മലയാളി കയറിയിറങ്ങി പോകുന്നത്. പ്രത്യേകിച്ച് ഇന്ന്, ‘അക്ഷയതൃതീയ’ എന്ന സമീപകാല കണ്ടുപിടുത്തത്തിന്റെ ചാകര വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഇന്ന്, മനുഷ്യമസ്തിഷ്‌ക്കത്തിന്റെ വളര്‍ച്ച മുരടിച്ച ഗതികേടില്‍ അഭിരമിച്ച് തോണിതുഴയുന്ന സ്വര്‍ണ്ണ രാക്ഷസന്മാരുടെ കൊടിക്കൂറ പാറിപ്പറക്കുന്ന ഈ ദുഷിച്ച ദിനത്തില്‍, എങ്ങിനെയൊക്കെ അടുത്ത തൃതീയതയില്‍ ദന്തമാഹാത്മ്യം കൂടി എഴുതിച്ചേര്‍ത്ത് തങ്ങളുടെ സമ്പദ് ഗോപുരത്തിന്റെ മഹിമയില്‍ അഹങ്കരിക്കാനുള്ള വഴികള്‍ തേടുന്ന ആധുനിക ബുദ്ധിജീവികള്‍ നിയന്ത്രിക്കുന്ന ലോകത്തില്‍, […]

വികല മനസ്സ്-ജോസ് ക്ലെമന്റ്‌

നമ്മുടെ മനസ്സ് വികലമാണെങ്കില്‍ നാം കാണുന്നതെല്ലാം വികലമായിരിക്കും. നമ്മുടെ മന:സാക്ഷി വിരൂപമാണെങ്കില്‍ ദൃശ്യങ്ങളെല്ലാം വിരൂപമായിരിക്കും. നമുക്കൊന്നും ബാധ്യതകളല്ല. എല്ലാം ആസ്തിയാണ്. പക്ഷേ, നമ്മുടെ കാഴ്ചപ്പാടുകളുടെ പ്രശ്‌നമാണ് ബാധ്യതയാക്കി മാറ്റുന്നത്. ഇവിടെയാണ് ഗുരുമൊഴിയുടെ പ്രസക്തി. ‘പുറമേ നിന്ന് ഉള്ളിലേയ്ക്ക് കടന്ന് ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. ഒരുവന്റെ ഉള്ളില്‍ നിന്ന് പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്.’അതേ, നമ്മുടെ ഉള്ളില്‍ നിന്നുള്ള ദുശ്ചിന്തകളാണ് നമ്മില്‍ വികല മനസ്സ് രൂപപ്പെടുത്തുന്നത്. നാം നിത്യവും ദേഹശുദ്ധി വരുത്തിയതു കൊണ്ട് ശുദ്ധരാകണമെന്നില്ല. പുറം പോലെ […]

സത്യത്തിന്റെ അകപ്പൊരുള്‍-ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍

ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഇന്ന് സത്യം അനുനിമിഷം മൂടിവയ്ക്കപ്പെടുന്നു. അതുകൊണ്ടാണ് ഈ കെട്ടകാലത്തെ സത്യാനന്തര കാലഘട്ടം (Post -Truth) എന്ന് വിളിക്കപ്പെടുന്നത്. അസത്യങ്ങള്‍ സത്യത്തിന്റെ മൂടുപടമണിഞ്ഞ് അരങ്ങ് തകര്‍ക്കുന്നു. അതിന് ആഗോളതലത്തില്‍ നേതൃത്വം കൊടുക്കുന്നതോ അമേരിക്ക. ഇന്ത്യ ഒട്ടും പുറകിലല്ല.ഉടുപ്പിലും നടപ്പിലും വിദ്യയിലും പ്രസംഗത്തിലും വിദ്യാഭ്യാസത്തിലും ഭക്ഷ്യവസ്തുക്കളിലും ഭക്ഷണരീതിയിലും ഭരണക്രമങ്ങളിലും ആചാരങ്ങളിലും എല്ലാം ഇന്ന് അസത്യത്തിന്റെ ലീലാവിലാസങ്ങള്‍ കാണാം.സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാതെ ജനം കുഴങ്ങുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഷേക്‌സ്പിയര്‍ പറഞ്ഞുവെച്ചത് എത്രയോ ശരി:”Foul is fair, […]

കഥാകൃത്തും, പുഴയും-ഡോളി തോമസ് ചെമ്പേരി

പുഴ ഒഴുകിക്കൊണ്ടിരുന്നു. കഥാകാരന്‍ ദാഹം തീര്‍ക്കാനാണ് പുഴയിലിറങ്ങിയത്. പതിഞ്ഞ ശബ്ദത്തിലാണെങ്കിലും പുഴയുടെ സംഗീതം കഥാകാരന്‍ കേട്ടു. ആ സംഗീതത്തില്‍ കഥാകാരന്‍ വല്ലാതെ ആകൃഷ്ടനായി . അയാള്‍ മന്ത്രിച്ചു: ‘ ഞാന്‍ സ്‌നേഹിക്കുന്നു. പുഴയുടെ ഈ മാന്ത്രികസംഗീതത്തെ . ഈ അഭൗമ സൗന്ദര്യത്തെ’ പുഴ അതു കേട്ടോ എന്നറിയില്ല. പുഴ ചോദിച്ചില്ല എങ്കിലും കഥാകാരന്‍ സ്വയം പരിചയപ്പെടുത്തി. എഴുത്തുകാരനും ഗായകനുമാണു ഞാന്‍. തന്റെ തൂലികയുമായി അയാള്‍ പുഴയുടെ കുഞ്ഞോളങ്ങളോട് സല്ലപിച്ചു. അയാള്‍ വേദന വിങ്ങുന്ന തന്റെ കഥ പറഞ്ഞു. […]

അര്‍ദ്ധനാരിയുടെ പോരാട്ടങ്ങള്‍-മോഹന്‍ദാസ്‌

നല്ലപാതിയുമായി വേര്‍പെട്ട സ്ത്രീയാണ് അര്‍ദ്ധനാരി… അവളുടെ കഥയാണിത്.. ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില ദുരന്തങ്ങളില്‍ തകര്‍ന്നു പോയി എന്ന് തോന്നുമ്പോഴും ജീവിതത്തിന്റെ സൗന്ദര്യം ഇനിയും ബാക്കിയുണ്ടാവും എന്ന പ്രതീക്ഷ മാഞ്ഞുപോകാതെ നിലനിര്‍ത്താന്‍ കഴിയണം. തകര്‍ച്ചകളില്‍ തളരാതെ പിടിച്ചു നില്‍ക്കുകയും ജീവിതത്തെ സധൈര്യം അഭിമുഖീകരിക്കുകയും വേണം. ഒപ്പം ജീവിതത്തിന്റെ ഓരോ നിമിഷവും സ്വപ്രയത്‌നത്താല്‍ ദീപ്തമാക്കുകയും വേണം. അര്‍ദ്ധനാരിയിലൂടെ നോവലിസ്റ്റ് നല്‍കുന്ന ശക്തമായ സന്ദേശമാണിത്. കഥയിലെ നായിക ഐറിന്‍ തന്റെ മേല്‍ അശനിപാതം പോലെ വന്നു പതിച്ച രോഗം മൂലം […]

വിപ്ലവത്തിന്റെ മരുപ്പച്ചകള്‍ സ്വപ്നം കാണുന്നവര്‍-അഡ്വ. പാവുമ്പ സഹദേവന്‍

കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങളെല്ലാം ഇപ്പോഴും അകലെയേതോ ചക്രവാളങ്ങളില്‍ അന്തിയുറങ്ങുകയാണ്. കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രവര്‍ത്തകരില്‍ പലരും കാല്പനിക വിപ്ലവ സങ്കല്പങ്ങളെ താലോലിച്ചവരായിരന്നു. വിപ്ലവം, വിശുദ്ധമായ നീലാകാശത്തുനിന്ന് ഭൂമിയിലേക്ക് പൊട്ടിവീഴുമെന്ന് അവര്‍ സ്വപ്നം കണ്ടു. കൊടുംവേനലിന് ശേഷം മേഘവിസ്‌ഫോടനത്തോടെ കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴും പൊഴിയുന്നതുപോലെ വിപ്ലവങ്ങള്‍ ഭൂമിയില്‍ പെയ്തിറങ്ങുമെന്ന് അവര്‍ കിനാവ് കണ്ടു. ആകാശത്ത് ഇടിവെട്ടുമ്പോള്‍ ഭൂമിയില്‍ കൂണുകള്‍ പൊന്തിയുണരുന്നതുപോലെ വിപ്ലവം പൊട്ടിവിടരുമെന്ന് അവര്‍ സ്വപ്നം കണ്ടു. കൊടുങ്കാറ്റിനും പേമാരിക്കും ശേഷം ധ്യനത്തില്‍ നിന്നുണര്‍ന്ന് വിത്തുകള്‍ പൊട്ടിമുളക്കുന്നതുപോലെ വിപ്ലവങ്ങള്‍ ഭൂമിയില്‍ പൊട്ടിമുളക്കുമെന്ന് […]

വേടനെ വേട്ടയാടുന്നവര്‍-എം. തങ്കച്ചന്‍ ജോസഫ്‌

വേടന്റെ ശബ്ദം വേറിട്ടതായിരുന്നു, സവര്‍ണ്ണമേലാളന്മാരുടെ തിട്ടൂരങ്ങളെ അത് ചോദ്യം ചെയ്യുന്നു. അധികാരത്തിന്റെ അഹന്തതകളെ തുറന്നുകാട്ടുന്നു. ചീഞ്ഞുനാറുന്ന വ്യവസ്ഥിതികള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചവന്‍ വേടന്‍. വേടന്റെ പാട്ടുകള്‍ അധികാരക്കോമാളികളായ സവര്‍ണ്ണ മേധാവിത്വങ്ങളെ ഭയപ്പെടുത്തുന്നു.. അവര്‍, എന്നത്തേയും പോലെ ചതിയുടെ പാഠങ്ങള്‍ വീണ്ടും പയറ്റുന്നു. ചതി പുലിപ്പല്ലിന്റെ രൂപത്തില്‍ വേടനെ തേടിവന്നു. ചതി പഠിപ്പിക്കുന്നു നമ്മുടെ പുരാണങ്ങളൊക്കെയും. അത് മഹാബലിമുതല്‍ ബാലിവരെ നീളുന്നു. മഹാബലിയുടെ നന്മയെ കാണാത്തവര്‍ വാമനന്റെ ചതിയെ പ്രകീര്‍ത്തിക്കുന്നു. തമ്പുരാന്മാരുടെ വമ്പുകള്‍ പാടുവാന്‍ പിഴവുകള്‍ തിരുത്തി വേടന്‍ […]

പ്രണയംപൂത്ത ഒറ്റമരം-ലാലിമ (ലാലി രംഗനാഥ്)

നീയെന്നെ അറിയും മുന്‍പേ, എന്റെ പ്രണയശാഖിയില്‍ നീ പൂത്തിരുന്നു.. എന്റെ മോഹത്തുരുത്തിലേയ്‌ക്കേകനായ് നീ വന്നതും, തേന്‍ മൊഴികളാല്‍ എന്നില്‍ പ്രേമം വിതച്ചതും നിസ്സംഗയായി ഞാനറിഞ്ഞിരുന്നു… തിരുത്തലുകളിലൂടെ പറയാതെ പറഞ്ഞ നിന്റെ ഉള്‍ത്തുടിപ്പുകള്‍, നനുത്ത നോവിന്റെ പുഴയായി, എന്നിലൂടെ നിറഞ്ഞൊഴുകി.. ചിന്തകളിലുന്മാദമായി… ഒരുമിച്ചൊരു മഴപോലും നനയാതെ അകലെയൊരു തേങ്ങലായ്, മൗനം പൊതിഞ്ഞ നെടുവീര്‍പ്പായി നീ മായവേ.. ഇരുളിലലിയുന്നു ഞാന്‍, കനവുപൂത്തയെന്‍ മനമൊഴിയുന്നു… മിഴി നിറയുന്നു. പുല്‍ക്കൊടിയല്ലെനിക്ക് നീ… പ്രണയം പൂത്ത ഒറ്റമരമാണ്… എന്നിലെ പ്രണയത്തിന്റെ ഒറ്റമരം…

വഴിത്താര-ഷീലാജയന്‍ കടയ്ക്കല്‍

പണ്ടെന്റെ ഉമ്മറത്തിണ്ണയില്‍ ഒറ്റയ്ക്കനങ്ങാകാതെ ഞാനിരിക്കും… ഒട്ടിയവയറുമായി ഓടിക്കളിച്ചന്നു പച്ചവെള്ളം കുടിച്ചങ്ങുറങ്ങും… ഉമ്മറത്തിണ്ണയിലച്ഛന്റെ ഗര്‍ജ്ജനം ഞെട്ടിയുണര്‍ന്നു ഞാന്‍ കേട്ടിടുമ്പോള്‍…. വായ് പൊത്തി അമ്മ മൊഴിഞ്ഞിടും അച്ഛന്റെ രോഗം കടുത്തു പോയി പൊന്‍മകളെ… കൂടപ്പിറപ്പുകള്‍ കൂട്ടായി വന്നവരച്ഛനെയും കൊണ്ട് എങ്ങോ പോകും.. പിന്നെ ഞാനച്ഛനെ കാണുന്നതൊക്കെയും ദിവസങ്ങളാഴ്ചകള്‍ മാസങ്ങളില്‍…. അന്നെന്റെ പൊന്നച്ഛന്‍ മുടിപോയ തലകാട്ടി എന്നെ ചിരിയാടെ നോക്കി നില്‍ക്കും… അങ്ങനെ കുഞ്ഞിപ്പരുവത്തില്‍ എന്റെമ്മ എന്നെ തനിച്ചാക്കി എങ്ങോ പോയി… പിന്നെയും കാലങ്ങളൊഴുകിയൊലിച്ചപ്പോള്‍ എന്നെ തനിച്ചാക്കിയച്ഛനും പോയ്… എല്ലാം കഴിഞ്ഞപ്പോള്‍ […]

അംബികേ നമോസ്തുതേ-ഹരിയേറ്റുമാനൂര്‌

കംഹാസുരോപദ്രവങ്ങള്‍ സഹിയാഞ്ഞു ദേവകളൊന്നിച്ചു യാത്രയായി മൂര്‍ത്തികള്‍ മൂന്നോടും സങ്കടം ചൊല്ലവേ സൃഷ്ടിച്ചു ത്രിപുരഭൈരവിയെ ദേവിയെക്കണ്ടു ഭയന്നു കംഹാസുരന്‍ ഋശ്യമൂകാചലം തന്നിലെത്തി ഉഗ്രതപസ്സില്‍ മുഴുകിയിരിക്കുമ്പോള്‍ കാലങ്ങളേറെ കടന്നുപോയി കോലാപുരത്തിലധിവസിച്ചാനപ്പോള്‍ മഹിഷാസുരന്‍ മഹാദുഷ്ടനന്ന് ലോകങ്ങള്‍ മൂന്നും പിടിച്ചടക്കി ദേവ- നാരികളെപ്പോലും ദാസരാക്കി ദേവകള്‍ ബ്രഹ്‌മാവു ശംഭുവുമൊന്നിച്ചു പാലാഴിവാസന്റെ മുമ്പിലെത്തി കോലമഹര്‍ഷിയെ കുടജാദ്രിയില്‍ ചെന്നു – കാണുവാന്‍ വിഷ്ണുവും നിര്‍ദ്ദേശിച്ചു നാരിയാല്‍ മാത്രം മരിക്കാന്‍ വരമുള്ള മഹിഷനെ കൊല്ലുവാന്‍ കോലമുനി ആദിപരാശക്തിയോടപേക്ഷിച്ചപ്പോള്‍ ദേവി മഹിഷനെ നിഗ്രഹിച്ചു ജ്യോതിര്‍ശ്രീചക്രേ ത്രിമൂര്‍ത്തികള്‍ ദേവിയെ തേജോമയിയായ് […]

നീ തന്നരോര്‍മ്മ-കലാ പത്മരാജ്‌

അണയാത്ത ദീപമായ് എന്നുള്ളിലെപ്പോഴും മായാതെ മങ്ങാതെ നിറയുന്നു നീ നിത്യം. നിന്നോര്‍മ്മ പുല്‍കാതെ ഒരു മാത്ര പോലും ഞാന്‍ രാവിന്റെ മാറില്‍ ശയിക്കിലൊരിക്കലും. ഒരു മൗന വീണയായ് നിറം ചാലിച്ചെന്നും സ്വരമുതിര്‍ത്തീടുന്നു മനതാരിലെന്നെന്നും. നനുത്ത നിന്‍ അനുരാഗ മലര്‍മാരി എന്നെന്നും നിലയ്ക്കാതെ ഒഴുകുമി സിരകളിലെന്നും. കരം പിടിച്ചന്നു ഞാന്‍ നിന്‍ ചുവടേറുമ്പോള്‍ അരികിലായ് അണയുമെന്‍ നിറമുള്ള താരങ്ങള്‍. ഒരുമിച്ചു നെയ്‌തൊരാ സ്വപ്നങ്ങള്‍ക്കിന്നു ഞാന്‍ തളിരിട്ടു തടയിട്ടു തളിര്‍ത്തിടുന്നേകയായ് . അത്രമേലിഷ്ടമോടെന്നും നീയെന്നില്‍ നിറശോഭയേകുമീ കനല്‍ദീപമായിടും. മിഴി നനഞ്ഞിടീലും […]

അവതാരം-ഡോ: ജയദേവന്‍

തല്ലജം വിടര്‍ന്നപോല്‍ പൊന്നണിഞ്ഞുദിക്കുവാന്‍ മെല്ലെയാകാശത്തെത്തും അര്‍ക്കതാരസാരമേ, ഇല്ല മറ്റാരും വിണ്ണില്‍ വെളിച്ചം ചൊരിഞ്ഞെന്നും അല്ലലാമിരുട്ടിനെ അകറ്റിത്തുണയ്ക്കുവാന്‍.. ഉറ്റതോഴിയാം ഭൂമി താരണിഞ്ഞാദിത്യന്റെ ചുറ്റിലും വലംവെയ്‌ക്കേ ദര്‍ശനം നല്കാനായി, വറ്റാത്ത സ്‌നേഹത്തോടെ നിത്യവും കിഴക്കൊരു- കുറ്റവും വരാതേറെ കാന്തിയോടുദിക്ക നീ.. കര്‍മ്മമെന്നറിഞ്ഞോതും വേദമാകെയും മന്നില്‍ നിര്‍മ്മലപ്രകാശമായ് സന്ധ്യയോളമെത്തവേ, ദുര്‍മ്മൃതി വരാതെല്ലാം മോദമോടുണ്ടാകുവാന്‍ ധര്‍മ്മദാനമായെന്നും ആയുസ്സും തന്നീടേണം.. ചന്തമേറിയാകെയും തുടുത്തര്‍ദ്ധവാസരം വെന്തകാഞ്ചനംപോലെ വാണെരിഞ്ഞുര്‍വ്വിക്കായി, ചിന്തിക്കും മഹാപ്രഭോ സര്‍വ്വ ജീവജാലവും സന്തതം വസിക്കുവാന്‍ നീയുമുണ്ടായീടേണം.. അന്നുമിന്നുമീവിധം വിശ്വരക്ഷകനായി വന്നവതരിച്ചീടും ദിവ്യമൂര്‍ത്തിയാം നിന്റെ മുന്നിലെല്ലാരും […]

LOST IN THE RHYTHM-Gopan Ambat

She danced, a whirlwind of untamed passion Her eyes, dark oceans drawing me in deep Voluptuous curves, a landscape I craved I was lost, a shipwrecked sailor on desire’s sea She moved like a panther, fluid and wild Her spirit sang, I was a helpless soul My heart beat wildly, like a primitive drum My […]

രാസലഹരികള്‍ തലച്ചോറിനെ ഛിന്നഭിന്നമാക്കും; മനോനില തകരാറിലുമാക്കും-അഡ്വ ചാര്‍ളി പോള്‍

കൂട്ടുകൂടി, ഒരു രസത്തിനു വേണ്ടിയാണ് പലരും ലഹരിമരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങുന്നത്. ആദ്യത്തെ രസം മാറി ലഹരി പിന്നെ നിങ്ങളുടെ ആവശ്യമാകും. അതില്ലാതെ ജീവിക്കാന്‍ കഴിയാതാകും. നിങ്ങളുടെ ശരീരത്തിലെ ഓരോ അവയവത്തെയും ലഹരി തകര്‍ത്തു തരിപ്പണമാക്കും. തലച്ചോറിനെ രാസലഹരികള്‍ തകര്‍ത്ത് ഛിന്നഭിന്നമാക്കും.കൗതുകത്തിനും കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയും ‘വൈബ് ‘ ആകാനും ഒക്കെ ലഹരി ഒന്നു രുചിച്ചു നോക്കിയവര്‍ വീണത് നിലയില്ലാ കയത്തില്‍ ആണെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും. രാസലഹരികള്‍ തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കാര്യമായി തകരാറിലാക്കും. തലച്ചോറിന്റെ സാധാരണ […]