LIMA WORLD LIBRARY

ഗുരുസാഗരം-ഗോപന്‍ അമ്പാട്ട്‌

സ്വരരാഗലയതാളം വരമേകുമൊരുകാലം ഇരുളിന്റെ വാരിധിയിലിതളായി വിരിയുന്ന ഗുരുവിന്റെയനുഗ്രഹത്തിരിനാളം പുലരിക്ക് അരുണന്റെ വര്‍ണ്ണജാലം സ്വരരാഗലയതാളം… സൂര്യപ്രഭാവത്തിനാനന്ദലഹരിയില്‍ വിരല്‍ത്തുമ്പില്‍ മലര്‍ വിരിഞ്ഞു ഹൃദയതംബുരു മീട്ടും ശ്രുതിയില്‍ ഗുരുശിഷ്യബന്ധമുണര്‍ന്നു സ്വരരാഗലയതാളം…. ആയിരം രാഗത്തിനനവദ്യ ഭാവങ്ങള്‍ അകതാരില്‍ തേന്‍ചൊരിഞ്ഞു മധുരസംഗീതത്തിന്നലയാഴി മുന്നില്‍ വാത്സല്യത്തിരകള്‍ തീര്‍ത്തു സ്വരരാഗലയതാളം…

പണ്ടു കാലത്തെ തീവണ്ടിയും റെയില്‍വേ സ്റ്റേഷനും-ശ്രീകല മോഹന്‍ദാസ്‌

ഒരു തീവണ്ടി സ്റ്റേഷനിലേക്കു വന്നു കൊണ്ടിരിക്കുന്നു…ആളുകള്‍ കയറാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണു… എല്ലാവരും തന്നെ ആ പ്രദേശത്തെ സാധാരണക്കാരാണെന്നു അവരുടെ വസ്ത്രധാരണം കണ്ടാല്‍ മനസ്സിലാകും… ചിലരുടെ തലയില്‍ ചുമടുമുണ്ടു… ഒന്നോ രണ്ടോ സ്റ്റേഷനപ്പുറം ചെറിയ ദൂരത്തേക്കു സഞ്ചരിക്കുന്നവരാകാം.. ആ സ്റ്റേഷനൊന്നു നോക്കൂ… വെറും മണ്ണിട്ടുറപ്പിച്ച പോലെയുണ്ടു.. പക്ഷെ കാണുമ്പോള്‍ ഉള്ളില്‍ ഒരു ഗൃഹാതുര സ്മരണ ഉണരുന്നുണ്ടു.. ഓര്‍മ്മകള്‍ കുട്ടിക്കാലത്തേക്കോടി പ്പോകുന്നു.. അമ്മുമ്മയുടെ കൈ പിടിച്ചു റെയില്‍ പാളം മറി കടന്നു അമ്പലത്തിലേക്കു പോകുന്ന രംഗം അകക്കണ്ണില്‍ തെളിഞ്ഞു വരുന്നു… […]

ജന്‍മിയും അടിയാനും – സാക്കി നിലമ്പൂര്‍

അവര്‍ രണ്ട്‌പേരും ഒരേ നാട്ടുകാരാണ്. നാട്ടിലെ ഒരേവാട്ട്‌സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളുമാണ്. വിദേശത്ത് ബിസിനസ്സ് ടൈക്കൂണായ അയാള്‍ ആ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിയ ഈണവും താളവുമില്ലാതെ പാടിയ , ബോറന്‍ പാട്ടിന്റെ വോയ്‌സ് ക്ലിപ്പിന്റെ ചുവട്ടില്‍ ഒരുപാട് കമന്റുകള്‍ വന്നു. ‘ഉഷാര്‍ ‘ ‘അതിഗംഭീരം ‘ ‘കിടിലന്‍ ‘ ‘എങ്ങനെ ഇത്രയും ബിസിനസ് തിരക്കുകള്‍ക്കിടയില്‍ സാറിന് ഇത്ര മനോഹരമായി പാടാന്‍ സാധിക്കുന്നു.?’ ‘പാട്ട് അതിമനോഹരം. ശരിക്കും കേള്‍വിക്കാരനെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്ക് കൂടെക്കൊണ്ടു പോവുന്ന മഹത്തായ ശൈലി. ‘ […]

കാട്ടുപൂവ്-ദീപ ബിബീഷ് നായര്‍

ഇനിയൊന്നു കൂടി ജനിക്കണം എനിക്കിനിയൊന്നു കൂടി ജനിക്കണം ആരാരും കാണാതെയാരോരുമറിയാതെ ഒരു കാട്ടു പൂവായ് ജനിക്കണം ഇനിയൊന്നു കൂടി തളിര്‍ക്കണം എനിക്കിനിയൊന്നു കൂടി തളിര്‍ക്കണം കാനനച്ചോലയിലൊരു കുഞ്ഞിളം തണ്ടില്‍ ഒരു കുഞ്ഞു പൂവായ് തളിര്‍ക്കണം ഇനിയൊന്നു കൂടി പടരണം എനിക്കിനിയൊന്നു കൂടി പടരണം മഴയിലും വെയിലിലും തളരാതെ നില്‍ക്കുമാ വടവൃക്ഷമൊന്നില്‍ പടരണം ഇനിയീ മണ്ണില്‍ വീണലിയണം എനിക്കിനിയീ മണ്ണില്‍ വീണലിയണം വീണ്ടുമൊരു പുനര്‍ജന്മത്തിനായെനിക്കിനിയീ ജഡയിലായലിയണം…

മലയാളം- ബാബു താമരക്കുളം

മാമല നാടെന്‍ നാട്‌ ചേലെഴും മലയാളം… മാമക ഹൃദയത്തി- ലാനന്ദം മലയാളം… ശാരിക കിളി പ്പെതല്‍ പാടിയ മലയാളം… മാതൃഭാവത്തിന്‍ സ്‌നേഹ സൗരഭ്യം മലയാളം… അമ്മയെന്നെഴുതിയോ രൈശ്വര്യം മലയാളം… അമ്മലര്‍ നാളിന്‍ സ്‌നേഹ സൗഭാഗ്യം മലയാളം… പൊന്നുഷസ്സെതിരേല്‍ക്കും, പൊന്നാമ്പല്‍ നിറമേലും… പൊന്നല യലച്ചെത്തു മെന്നുടെ മലയാളം… വെറ്റില ചവച്ചെത്തും മങ്കമാര്‍ നിരന്നെത്തി ചന്തമായ് മണിക്കതിര്‍ കൊയ്‌തൊരു മലയാളം തെങ്ങണിത്തലയാടും.. വെണ്‍ കതിര്‍ കുല ചൂടും… ചെമ്മില്‍ ച്ചെങ്കതിര്‍ വീശും എന്നുമെന്‍ മലയാളം…. കാടുകള്‍, പൂമേടുകള്‍ താമരത്തടാകങ്ങള്‍… ആകാശവിതാനത്തി […]

പ്രമീളാദേവിയുടെ കവിതാസമാഹാരം പ്രഭാവര്‍മ പ്രകാശനം ചെയ്തു

സുധാകരന്‍ ചന്തവിള തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.കെ എം എബ്രഹാം ഐ.എ.സിന്റെ പി.എ ആയ ശ്രീമതി. പ്രമീളാദേവി എഴുതി ഒരുമ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ഉദയാമൃതം സര്‍വ്വം പ്രണയാമൃതം’ എന്നാല്‍ കവിതാസമാഹാരം മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപമുള്ള കോണ്‍ഫറന്‍സ് ഹാളില്‍ ശ്രീ. കെ. എം.എബ്രഹാം ഐ.എ.എസ്, മലയാളത്തിലെ പ്രസിദ്ധ കവിയൂം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ശ്രീ. പ്രഭാവര്‍മ്മയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ശ്രീ കെ. എം. എബ്രഹാം ഐഎഎസ് ഏതാനും വാക്കുകളിലൂടെ പ്രമീളാദേവിയെ അനുഗ്രഹിച്ചു. ശ്രീ. പ്രഭാവര്‍മ്മ […]

അന്ന കരേനിന: സ്ത്രീയുടെ അസ്തിത്വ ചിന്തയുടെ പ്രതിരൂപം-വിനോദ്കുമാര്‍. പി (ഫില്‍ക്ക)

വിശ്വവിഖ്യാത സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ക്ലാസ്സിക് കൃതിയാണ് 1877- ല്‍ പുറത്തിറങ്ങിയ അന്ന കരേനിന. ഈ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് 2012 ല്‍ ജോ റൈറ്റിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്തത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ റഷ്യയിലാണ് കഥ സംഭവിക്കുന്നത്. അന്ന , ഭര്‍ത്താവ് കൗണ്ട് അലക്‌സി കരേനിനും മകന്‍ സെറിയോഷയ്ക്കുമൊപ്പം സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് താമസിക്കുന്നത്. അവളുടെ സഹോദരനായ സ്ത്രീലമ്പടനായ സ്റ്റിവ ഒബ്ലോണ്‍സ്‌കിയുടെയും ഭാര്യ ഡോളിയുടെയും കുടുംബപ്രശ്‌നം പരിഹരിക്കാന്‍ അന്ന മോസ്‌കോയിലേക്ക് യാത്ര തിരിക്കുന്നു. ഇതിനിടെ ഒരു ദിവസം, ഗ്രാമീണ ജീവിതം […]

സല്‍പ്പേര്-ജോസ് ക്ലെമന്റ്‌

ഒരു വ്യക്തിയെ ശാരീരികമായി ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനേക്കാള്‍ ഏറ്റവും നിന്ദ്യവും ക്രൂരവുമാണ് മാനസിക പീഡനങ്ങളും അധിക്ഷേപങ്ങളും. സൈബറിടങ്ങളില്‍ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നതിതാണ്. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം , എന്തും പ്രചരിപ്പിക്കാം എന്നവസ്ഥയാണ്. സൈബര്‍ ലോകം നല്ലതാകുമ്പോഴും സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ മാരകമാകും. നമ്മുടെ ആരോഗ്യവും സമ്പത്തും നഷ്ടമായാലും തിരികെയെടുക്കാം. എന്നാല്‍ നമ്മുടെ സല്‌പേര് നഷ്ടമായാല്‍ അത് തിരിച്ചെടുക്കാന്‍ അസാധ്യമാണ്. സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെടുകയാണിവിടെ. നമ്മുടെ സല്‍പ്പേരിനു കളങ്കം വരുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം തന്നെയാണ് നാം മൂലം മറ്റൊരാളുടെ […]

അണഞ്ഞുപോയ വിജ്ഞാനവിളക്ക്-ജയരാജ് പുതുമഠം

തന്റെ കര്‍മ്മഗതിയില്‍ ഉടനീളം സ്‌നേഹത്തിന്റെ അരുണിമ വിതറി സഞ്ചരിച്ച കേരളക്കരയിലെ ഒരു വിജ്ഞാന സൂര്യന്‍ തന്നെയായിരുന്നു ഇന്നലെ വിടപറഞ്ഞ എം. കെ. സാനുമാഷ്. അദ്ദേഹത്തിന്റെ നിരീക്ഷണ സൂക്ഷ്മത ചൂഴ്ന്നിറങ്ങാത്ത വിജ്ഞാനശാഖകള്‍ തെരഞ്ഞുപോയാല്‍ നിരാശയായിരിക്കും ഫലം. അക്ഷരങ്ങളുമായുള്ള എന്റെ നേരിയ സൗഹൃദം ആരംഭിച്ച കാലംമുതല്‍ക്കുതന്നെ ആ വിജ്ഞാനമേരുവിന്റെ ഭാഷണങ്ങള്‍ കേള്‍ക്കുവാനും, കുറിപ്പുകള്‍ ഇടമുറിയാതെ വായിക്കുവാനുമുള്ള ഉത്സാഹം ഞാനറിയാതെത്തന്നെ എന്നില്‍ ഒതുങ്ങി കിടന്നിരുന്നു. ഒരു മൂന്ന് പതീറ്റാണ്ടെങ്കിലും ആയിക്കാണും സാനുമാഷ് അക്കാദമി പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്ന സുവര്‍ണ്ണ കാലം നിലച്ചിട്ട്. […]

നാളെ നീളെ-റെജി ഇലഞ്ഞിത്തറ

നാളെ നാളെ നീളെ നീളെ നേരമേറെയായ്, ചെയ്തിടേണ്ട കര്‍മ്മമത്രെ ബാക്കിയേറെയായ്. ഇന്നിമിഷം പോയ് മറഞ്ഞ് ഭൂതകാലമായ്, കുടികെടത്തും മടിയതെന്ന് ഓര്‍മ്മ വെയ്ക്കണം. ഉഷസ് ഉണര്‍ന്നു നേരമായ്, സൂര്യനുച്ചിയില്‍, നാലുമണി പൂക്കളായ് ഇന്നീമക്കളും. നാളെ നാളെ നീളെ നീളെ നേരമേറെയായ്, ചെയ്തിടേണ്ട കര്‍മ്മമത്രെ ബാക്കിയേറെയായ്. ശക്തരെ പടയ്ക്കുവത് കഠിനകാലവും, ക്ലേശരഹിത കാലം തീര്‍ക്കും ശക്തരായവര്‍, ദുര്‍ബലര്‍ക്ക് പിറവി നല്‍കും നല്ലകാലവും, ദുരിതകാലസൃഷ്ടിയൊക്കെ ദുര്‍ബലരാലേ. നാളെ നാളെ നീളെ നീളെ നേരമേറെയായ്, ചെയ്തിടേണ്ട കര്‍മ്മമത്രെ ബാക്കിയേറെയായ്. നിന്റെനിഷ്ഠ സൂര്യകാന്തിപോല്‍ വിളങ്ങണം. […]

അന്ന കരേനിന: ജീവിക്കുന്ന രക്തസാക്ഷി-രാജാംബിക

അസമത്വത്തിന്‍ രക്തസാക്ഷി, സ്ത്രീ സ്വാതന്ത്ര്യത്തിന്‍ ആത്മസംഘര്‍ഷ പര്‍വ്വമേറെ താണ്ടിയവള്‍. മതിലുകള്‍ക്കുളളിലെ കൂച്ചുവിലങ്ങണിഞ്ഞ പെണ്‍മാനസങ്ങളെ ബന്ധനമുക്തയാക്കുവാന്‍ ഭൂതകാലത്തിന്റെ ശിശിര നിദ്രയില്‍ മഞ്ഞുപാളികള്‍ ചാര്‍ത്തിയ വിലങ്ങുകള്‍ ഭേദിച്ച് വസന്തകാലവിഹായസ്സില്‍പതംഗമായവള്‍ ഹൃദയകല്‍പ്പനയിലഭിരമിക്കുവാന്‍, നിരാകരിക്കുന്നു പുരുഷാധിപത്യ നീതിനിയമങ്ങള്‍ കാറ്റില്‍ പറക്കട്ടെ. ലിംഗനീതിസമത്വം ജലരേഖകള്‍, സാമ്രാജ്യത്വ പരിഷ്‌കൃത സമൂഹം വിധിയ്ക്കും ഭ്രഷ്ട്, പ്രവാസജീവിത കനല്‍ത്താരകള്‍. താണ്ടാനുണ്ടിനിയുമേറെ കടമ്പകള്‍… കനല്‍ക്കാടു കടക്കുന്ന യാതനയ്ക്കിടയിലും പുതിയ പുലരിയെ നേടാന്‍ ശ്രമിക്കുന്നു, സാംസ്‌കാരിക മാറ്റത്തിന്‍ ശംഖൊലിയായ്. സ്ത്രീയുടെ അസ്തിത്വചിന്തയുടെ േ നര്‍ക്കാഴ്ചയവള്‍, ദൃഢനിശ്ചയത്തിന്‍ മൂര്‍ത്തിമദ്ഭാവം. പഴയ ചട്ടങ്ങളെത്തള്ളി, ജീവിതം […]

ജീവനാണ് ഭാരതം-മുഹമ്മദ് ഷാ

ഭാരതത്തെ ജീവനായി ശ്വാസമായി നടന്നവര്‍ കോട്ടപോലെ നെഞ്ചുകാട്ടി പിടിച്ചെടുത്ത സ്വാതന്ത്ര്യം നെഞ്ചകത്തിനുള്ളിലെന്നും കൊത്തിവെച്ച പേരിത് ഭാരതാംമ്പ നമുക്ക് തന്ന നന്മകള്‍ മറന്നിടാതെ ജീവനിറ്റ് വീണിടീലും കെടാതെ നമ്മള്‍ കാത്തിടും വെറുത്തിടാം ദംഷ്ട്രയേന്തിയ വിഷം ചുരത്തും നാവിനെ ചേര്‍ത്തിടാം ഹൃത്തിലായി നന്മയുള്ള നേരിനെ ഭയരഹിത ഭാരത പുലരികള്‍ പിറക്കുവാന്‍ ഒന്നിച്ചിടാം നിമഗ്‌നരായ് പൊതു വിപത്തിനെതിരെയായ് പോര്‍ക്കളം തെളിച്ചു നേടിയ പൗര്‍ണമി നിലാവുകള്‍ പരന്നിടട്ടെ പാരിലാകെ കനല്‍കെടാതെ എന്നുമേ

കണ്ണാടിയും സ്‌കാര്‍ഫും സ്വഭാവ സര്‍ട്ടിഫിക്കെറ്റ് ആയ കഥ-സ്വപ്ന അനു ബി ജോര്‍ജ്‌

സ്ത്രീകളുടെ മിക്ക സ്വഭാവസര്‍ട്ടിഫിക്കറ്റ് കാര്യങ്ങള്‍ എന്നും അവരുടെ ഫാഷന്‍ ട്രെന്‍ഡുകളെ ആശ്രയിച്ചാണ് സമൂഹം നല്‍കിയിരുന്നത്! അല്ലെ? അതെ അങ്ങനെതന്നെയായിരുന്നു,അന്നും ഇന്നും എന്നും.അതിന്റെ മൂല്യം പ്രസക്തിയും എല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.ആരുപറയുന്നും,ആരെ ഉദാഹരണമാക്കുന്നു,അല്ലെങ്കില്‍ അഭിപ്രായം ഏറ്റു പറയുന്നു എന്നതൊന്നും ബാധകല്ല.സമൂഹം അതേറ്റെടുക്കുന്നു.അത് ആവശ്യമുള്ളടത്തും അല്ലാതെയും ഉപയോഗിച്ചു തുടങ്ങുന്നു. ഈ 2022 ആം വര്‍ഷത്തില്‍ അത് സ്‌കാര്‍ഫിലും കണ്ണാടിയിലും എത്തിനില്‍ക്കുന്നു.സ്ത്രീകള്‍ക്ക് പണ്ടുകാലമുതല്‍ക്കേ സ്‌കാര്‍ഫ് ഒരു സുരക്ഷാകവചം അല്ലെങ്കില്‍ ഒരു ചട്ടം പോലെ എന്നും സംരക്ഷണം അയിരുന്നു.കണ്ണാടി അത് വായനക്കും,സൌന്ദര്യത്തിനും,ആത്മവിശ്വാസത്തിനും ഒരു ഉന്നുവടിയും […]