LIMA WORLD LIBRARY

ഒഴുകാതെ ഒരു പുഴ : ചന്ദ്രമതി ( ബുക്ക്‌ റിവ്യൂ : ആന്‍സി സാജന്‍ )

സ്ത്രീ തുറന്നെഴുതിയാല്‍ പുരുഷന്റെ പ്രതിച്ഛായ മങ്ങും. ടോള്‍സ്റ്റോയ് ആരുടെയെങ്കിലും വിഗ്രഹമാണെങ്കില്‍, അതുടയ്ക്കാന്‍ സോഫിയയുടെ തുറന്നെഴുത്തുകള്‍ മതിയാകും – ചന്ദ്രമതി ടീച്ചറിന്റെ ‘ഒഴുകാതെ ഒരു പുഴ ‘ എന്ന നോവലിന്റെ പുറം കവറില്‍ അജയ് പി. മങ്ങാട്ട് എന്ന എഴുത്തുകാരന്റെ വാക്കുകള്‍ ശ്രദ്ധാര്‍ഹമായി കൊടുത്തിട്ടുണ്ട്. അതീവവും അഗാധവും അത്യന്തം അനന്തവുമായി തുടരുന്ന സത്യമാണത്. വിജയിയായ ഏതൊരു പുരുഷന്റെയും പിന്നില്‍ ഒരു സ്ത്രീസാന്നിധ്യത്തിന്റെ നിഴല്‍ സദാ ചേര്‍ന്നു നില്‍ക്കുന്നുണ്ടാവും എന്നു പറയുന്നല്ലോ. പ്രയത്‌നശാലികളും വിവേകികളുമായ പെണ്ണുങ്ങള്‍ക്ക് ആശ്വാസം പകരാനെന്ന വ്യാജേന […]

അല്‍വേര്‍ണിയ സ്റ്റാഫ് ഫ്രെറ്റേണിറ്റി മീറ്റ് നടത്തി

ചാലക്കുടി : ഫാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ( എഫ്. സി .സി) ഇരിഞ്ഞാലക്കുട അല്‍വേര്‍ണിയ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ചാലക്കുടി സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ സ്റ്റാഫ് ഫ്രെറ്റേണിറ്റി മീറ്റ് നടത്തി. അല്‍വേര്‍ണിയ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി ഡേവിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍സിന്റെ വിവിധ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കായി നടത്തിയ സെമിനാറില്‍ ‘ടീച്ചേഴ്‌സ് ദി കിംഗ് മേക്കേഴ്‌സ്’ എന്ന വിഷയത്തില്‍ ട്രെയിനറും മെന്ററുമായ അഡ്വ. ചാര്‍ളി പോള്‍ ക്ലാസ് നയിച്ചു. സീലിയ ജോസ് റിപ്പോര്‍ട്ടും എം .ഒ […]

ചങ്ങാതിക്കാട് – പ്രശാന്ത് പഴയിടം

പണ്ട്, ചങ്ങാതിക്കാട് എന്നൊരു വലിയ കാടുണ്ടായിരുന്നു. ആ കാട്ടില്‍ മൃഗങ്ങളും പക്ഷികളും വളരെ സന്തോഷത്തോടെ ജീവിച്ചു. അവിടെ വീരു എന്നൊരു സിംഹവും സോമു എന്നൊരു ആനയും ഉണ്ടായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. വേട്ടക്കാരും മറ്റുകാട്ടിലെ മൃഗങ്ങളും ചങ്ങാതിക്കാട്ടില്‍ ഉപദ്രവം നടത്താന്‍ വന്നാല്‍, നേരിടുന്നത് ഇരുവരും ആയിരുന്നു. മറ്റുമൃഗങ്ങള്‍ക്കും ഇവരെ ഏറെ ഇഷ്ടമായിരുന്നു. ഒരു ദിവസം സോമു അമ്മയോടും അച്ഛനോടും ഒപ്പം പുഴയില്‍ നീന്തുകയായിരുന്നുവു. അമ്മയാന സോമുവിനോട് തിരികെ വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും, സോമു കേട്ടില്ല. നീന്തുന്നതിനിടെ സോമു അപകടത്തില്‍പ്പെട്ടു. […]

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 19)

അവന്‍ വേദനയോടെ എഴുന്നേറ്റു പോയത് അവള്‍ നിമിഷങ്ങള്‍ നോക്കിയിരുന്നു. ഞാന്‍ പറഞ്ഞത് സത്യമല്ലേ? മറ്റുള്ളവരെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നുവെങ്കില്‍ സ്‌നേഹത്തോടെ അവന്‍ വിളിച്ച് പറയുമായിരുന്നു. ആ കാണിച്ചത് വലിയൊരു തെറ്റല്ലേ? അതിനുള്ള ശിക്ഷ അവന് കിട്ടണം. ഇപ്പോഴും എവിടെയായിരുന്നുവെന്ന് വ്യക്തമായ ഒരു മറുപടി തരാതെയാണ് പോയത്. അവന്‍ ചെയ്ത തെറ്റിനെ നീതീകരിക്കാനാവില്ല. അത് സമ്മതിച്ചു. എന്നാല്‍ നീ പറഞ്ഞ വാക്കുകള്‍ അവന്റെ ഹൃദയത്തില്‍ എത്രമാത്രം മുറിവേല്‍പ്പിച്ചുകാണുമെന്ന് നീ ചിന്തിച്ചോ?. നീയൊരു ചുഴലിക്കാറ്റുപോലെ അവനിലേക്ക് തള്ളിക്കയറുകയായിരുന്നു. സ്വയം നീതീകരിക്കപ്പെടുമ്പോള്‍ ഉള്ളില്‍ […]

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 25)

വളവുകള്‍ തിരിഞ്ഞ് ഓടിക്കൊണ്ടിരുന്ന കാര്‍ ഒടുവില്‍ പടിപ്പുരയും വിശാലമായ മുറ്റവുമുള്ള വീടിനു മുന്നിലെത്തി നിന്നു. മുറ്റത്ത് നിറയെ ആള്‍ക്കൂട്ടം കണ്ടു. കുറെപ്പേര്‍ അവിടവിടെയായി കൂടി നില്‍ക്കുന്നു. കുറെ കസേരകളും മുറ്റത്ത് ഇട്ടിട്ടുണ്ട്. മായയുടെയും മഞ്ജുവിന്റെയും ഭര്‍ത്താക്കന്മാര്‍ ഓടി നടന്ന് കാര്യങ്ങള്‍ ചെയ്യുന്നു. വടക്കു വശത്ത് മാവുവെട്ടുന്ന ശബ്ദം കേള്‍ക്കാം.വിറയാര്‍ന്ന കാലടികളോടെ അകത്തേയ്ക്ക് നടക്കുമ്പോള്‍ കണ്ടു. പൂമുഖത്ത് നിറതിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നില്‍ വാഴയിലയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു അമ്മ. ആ നീണ്ട നിദ്രയിലും അമ്മ എത്ര സുന്ദരിയാണെന്നോര്‍ത്തു. […]

ലിംഗസ്വത്വം-രാജാംബിക

അവഗണനയല്ലിന്നെനിക്കു വേണ്ടത് പരിഗണനയെന്നു ലോകമേ തിരിച്ചറിയുക കൂ4ത്തമുനകളേറ്റു പിടയുകയാണെന്നും കണ്ണിലെ സൂര്യന്റെ തിരി താഴ്ത്തുക അപരാധമൊന്നും ചെയ്തതല്ല അനന്യ, ഓര്‍മ്മകള്‍ നൊമ്പരത്തീയില്‍ വിതുമ്പിടുന്നൂ.. ഗര്‍ഭഗൃഹത്തിന്റെ വാതില്‍ക്കലാ വാര്‍ത്ത ലി0ഗസ്വത്വം തേടി, അന്നു ശിരസ്സുകള്‍ താണു….. ആരൊക്കെയോ, നീണ്ടു സഹായവാഗ്ദാനങ്ങള്‍ പാഴ് വാക്കായിമാത്രം ഒടുങ്ങീടവേ തൊഴിലു തേടാനിടമില്ല, ഒരുനാള്‍ വിദ്യയും ശിക്ഷണവും തട്ടിക്കളഞ്ഞതും സുഹൃത്തുക്കള്‍ എന്നും അകലമിട്ടതു0 കളിക്കളത്തില്‍ ഒറ്റപ്പെട്ടതും.. മരണം ഒരായുസ്സിലൊരിക്കല്‍ മാത്രം, പക്ഷേ; ഞങ്ങളാണെങ്കിലോ അതൊന്നിലേറെ വിശപ്പിന്റെ മുറവിളിയേറിടും നേരം തട്ടിയെടുത്തിട്ടുണ്ടാവാ0 പൊറുത്തീടുക അതിജീവനത്തിന്റെ ശരശയ്യയിലാണെങ്കിലും […]

മരണമാര്‍ഗ്ഗം സുഗമമാക്കുന്ന മരുന്ന് വാണിഭക്കാര്‍-ജയരാജ് പുതുമഠം

‘കുറുന്തോട്ടിക്ക് വാതം’ എന്നത് പ്രശസ്തമായ ഒരു നാടന്‍ ചൊല്ലാണ്. കുറുന്തോട്ടി എന്ന സസ്യം വാതരോഗശമനത്തിനുള്ള മികച്ച ആയുര്‍വേദ ഔഷധമാണെന്നാണ് നാട്ടറിവിലൂടെ കേട്ടറിവുള്ളത്. അങ്ങനെയുള്ള ഈ ഔഷധത്തിന്‌പോലും വാതരോഗം പിടിപ്പെട്ടാല്‍ കാര്യങ്ങളുടെ സ്ഥിതി ചിന്തകള്‍ക്കപ്പുറം വളര്‍ന്ന് വലുതായിരിക്കുന്നു എന്ന് അനുമാനിക്കാവുന്നതേയുള്ളൂ എന്നാണ് ഈ പഴമൊഴിയിലെ തത്വം. ജീവശരീരങ്ങള്‍ക്ക് നിലവാരം കുറയുമ്പോള്‍ പുനര്‍നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന പദാര്‍ഥങ്ങളെയാണ് മരുന്നുകള്‍ എന്ന സംജ്ഞയിലൂടെ ഭാഷാ പിതാക്കള്‍ പൊതുവെ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ഔഷധംതന്നെ നിലവാരം കുറഞ്ഞ് വിഷവാഹിനിയായി രൂപാന്തരപ്പെടുന്ന ഒരവസ്ഥയെക്കുറിച്ച് ജനാധിപത്യരാജ്യത്തെ ഇരകള്‍ക്ക് ആലോചിക്കാനേ […]

അനില്‍കുമാര്‍ PC (എന്റെ ഹൃദയം സൂക്ഷിപ്പ് കാരന്‍)-ജോസുകുട്ടി.

ഇന്ന് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഒരു മെസേജ് . ഇത് വാളകം Rvhs ല്‍ പഠിച്ച ജോസ് ആണോ. ആണെങ്കില്‍ ഈ നമ്പറില്‍ വിളിക്കണം. ഞാന്‍ ഉദ്ദേശിച്ച ആളല്ലെങ്കില്‍ സാര്‍ ക്ഷമിക്കണം. വ്യക്തിപരമായി വരുന്ന എല്ലാ മെസേജുകള്‍ക്കും മറുപടി കൊടുക്കണം എന്ന നിര്‍ബന്ധമുള്ള ഞാന്‍ : ഞാന്‍ തന്നെയാണ് ആരാണ് മനസ്സിലായില്ല. ഡാ പൊട്ടാ ഇത് ഞാനാട ബിന്ദു , അല്പം പരിങ്ങലില്‍ ഞാന്‍ ഏത് ബിന്ദു …… ഡാ ഏഴാം ക്ലാസ്സ് വരെ നമ്മള്‍ ഒന്നിച്ച് […]

കുട്ടികള്‍ക്കും ആഘോഷമുണ്ട്‌-ശ്രീകല മോഹന്‍ദാസ്

മുതിര്‍ന്നവര്‍ക്കു മാത്രമല്ല കുട്ടികള്‍ക്കും ആഘോഷമുണ്ടു… കല്യാണ വീട്ടില്‍ കുഞ്ഞു കൂട്ടുകാരികള്‍ ഒത്തു കൂടിയ രംഗമാണിതു… ഉടുപ്പൊക്കെ എന്താ ഒരു സ്‌റ്റൈലെന്നു നോക്കൂ.. മൂന്നു പേരും കാര്യമായ്ത്തന്നെ ഒരുങ്ങി യിട്ടുണ്ടു.. നല്ല ഭംഗിയില്‍ മുടിയൊക്കെ ചീകി ക്കെട്ടി രണ്ടു പേര്‍ മുടിയേക്കാള്‍ നീളത്തില്‍ മുല്ലപ്പൂ ചൂടി കൂട്ടത്തില്‍ ചെറിയയാള്‍ മുടിയില്‍ ഷോ സ്ലെയിഡ് കുത്തി… പിന്നെ കഴുത്തിലും കാതിലും കയ്യിലു മൊക്കെ കുപ്പായത്തിനു ചേരുന്ന മാലയും കമ്മലും വളകളുമിട്ടു നല്ല മിടുമിടുക്കികളായിട്ടാണു മൂന്നു പേരും ഇരിക്കുന്നതു… അതില്‍ കൂട്ടത്തില്‍ […]

അധ്യാപകര്‍ ജോലി വിട്ട് പോകുന്നു; ഒരു കഠിന സത്യം-സന്ധ്യ

|

”The Teacher is Walking Away’ – എന്ന ലേഖനം മുന്‍ NCERT ഡയറക്ടര്‍ കൃഷ്ണകുമാര്‍ എഴുതിയത് The Indian Express പത്രത്തിലാണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ മലയാളം സംഗ്രഹം ചുവടെ: *** ഇന്നത്തെ ഇന്ത്യയിലെ സ്‌കൂളുകളില്‍ ഒരു ശാന്തമായെങ്കിലും അതീവ ആശങ്കാജനകമായ വിപ്ലവം നടക്കുന്നു – അധ്യാപകരുടെ മനസ്സില്‍ വളരുന്ന തളര്‍ച്ച, അസഹായത, നിരാശ. അധ്യാപകര്‍ ജോലി വിട്ട് പോകുന്നു – ചിലര്‍ നിശ്ബ്ദമായി, ചിലര്‍ അകത്തായി തകര്‍ന്നുകൊണ്ട്. അതേസമയം, യുവതലമുറ അധ്യാപകരാകാന്‍ പോലും താല്‍പ്പര്യമില്ലാതായി. എന്താണ് […]

പിന്നിട്ട കനല്‍വഴികള്‍-മാലൂര്‍ മുരളി

സോദരേ ….! മര്‍ത്യരാംനമ്മുടെ കനല്‍ജീവിതപ്പാത – യൊന്നുതിരിഞ്ഞുനോക്കീടാം അക്ഷരത്തീണ്ടലാലായിരം വര്‍ഷ- മടിമകളായിക്കഴിഞ്ഞവര്‍ നാം. നായ്ക്കള്‍ നളരികളുരഗങ്ങളല്ലേതുമെഥേഷ്ടം വിഹരിക്കും വഴിത്താരപോലുമേ…… ബ്രാഹ്‌മണ വിലക്കിന്‍കരാളഹസ്തങ്ങളാല്‍. . അവര്‍ണ്ണര്‍ക്കയിത്തമായ്മാറ്റി…..! നവോത്ഥാനകാലപോരാട്ടവീര്യത്തിന്‍ പാതയില്‍ വിപ്‌ളവക്കൊടിയതു ശക്തിപ്രാപിച്ചതും നന്മയ്ക്കുവളമായ് കരുത്തു പ്രാപിച്ചതു – മോര്‍മ്മയിലൂടെച്ചികഞ്ഞെടുക്കുംന്നേരം കാലം നമുക്കുനല്കുന്ന നല്ലോര്‍മ്മകള്‍…….. ഒന്നിച്ചുകൂടിപഠിച്ചിടാന്‍ ഭക്ഷണ- മൊന്നിച്ചിരുന്നുകഴിക്കാന്‍ വസ്ത്രമെഥേഷ്ടംധരിക്കാന്‍ പേരും തൊഴിലുമെന്നല്ല നമ്മള്‍ – — ക്കെല്ലാംസ്വതന്ത്രമായ് ചെയ്യാന്‍ അവസരമേകിയദീപശിഖകളാം മഹാത്മാക്കള്‍ഗമിച്ചകാലടികളെ പിന്തുടര്‍ന്നൂര്‍ജ്ജരായ് മുന്നോട്ടു പോയിടാം… സമത്വമുണ്ടാകുന്നകാലം വരെ . ഭരണഘടനവിഭാവന ചെയ്യുന്നു തുല്യതയ്ക്കായുള്ള നിയമം നേടണം നേടിയെടുക്കണമാരുടേം […]

ഉസ്മാനും ബീവീം-ദീപ ബിബീഷ് നായര്‍

‘ആമിനാ, ജ്ജ് അറിഞ്ഞാ ബീവാത്തുന്റെ കെട്ടിയോന് ജൊരം വന്ന് കെടപ്പാ’. ഞമ്മള് ഓളോട് പറഞ്ഞ് .’ ‘ അള്ളാ ഓനാ . ഓന്‍ നല്ല ബെടിപ്പത്തിരി പോലിരുന്ന ആളാണല്ലാ, ന്താ ങ്ങനെ ? ന്തോരം ഏനക്കേടുകളാ. മനുസമ്മാര് ങ്ങനെ ദെവ്‌സോം ഓരോന്ന് ബന്ന് ഠിം ന്ന് തീര്ന്ന്‌പോണ് ‘ ങ്ങന പറഞ്ഞ് ഓള് നെടുവീര്‍പ്പെട്ട്. ഓന് കാശിമ്മിണി തീരുംന്നാ ഞമ്മള ഗ്രൂപ്പീന്ന് അറിഞ്ഞത്. ന്താ പ്പ ങ്ങനെ? ആമിനാ, ജ്ജ് ആ ടീവി ഒന്ന് ഓണാക്ക് ന്റ […]

പ്രമേഹ രോഗികള്‍ക്ക് യവം കഞ്ഞി-ഡോ. വേണു തോന്നയ്ക്കല്‍

കര്‍ക്കിടക കഞ്ഞി എന്ന് കേട്ടിരിക്കും. ഇനി മേല്‍ ഇതും കൂടി മന:പാഠമാക്കുക. യവം കഞ്ഞി. യവം എന്ന് കേള്‍ക്കുമ്പോള്‍ കൗതുകപ്പെടേണ്ടതില്ല. നമുക്ക് മിക്കവര്‍ക്കും പരിചയമുള്ളത് തന്നെ. കുറേ പഴയ കഥ. പനിച്ചു പൊരിയുമ്പോള്‍ രോഗിക്ക് ബാര്‍ലി വെള്ളവും കരിപ്പുവട്ടി കാപ്പിയും കൊടുക്കുന്ന ഒരു കാലം. ബാര്‍ലി വെള്ളം ഏറെക്കുറെ കഞ്ഞി വെള്ളം പോലിരിക്കും. ബാര്‍ലി കഞ്ഞിയുണ്ടാക്കി അതില്‍ നിന്നും വെള്ളം ശേഖരിക്കുന്നതാണ് ബാര്‍ലി വെള്ളം. ബാര്‍ലി ചോറ് സാധാരണയായി ഭക്ഷണത്തിനുപയോഗിക്കാറില്ല. ബാര്‍ലി വെള്ളം കുടിക്കുന്ന മാത്രയില്‍ പനിക്കാരന്റെ […]

ലോകത്തിലെ ഏറ്റവും സെക്സിയായ ഭാഷ – മലയാളം, ഒരു ഭാഷാപ്രണയത്തിന്റെ മൊഴികള്‍-ലീലാമ്മ തോമസ്, ബോട്‌സ്വാന

ഭാഷകള്‍ അനവധി – ചിലത് വാക്കുകളുടെ കലാപമാണ്, ചിലത് ശബ്ദങ്ങളുടെ മൃദുസംഗീതം. എന്നാല്‍ മനുഷ്യഹൃദയത്തിന്റെ താളത്തിന് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ഭാഷ മലയാളം തന്നെയാണ്. അതില്‍ ഉണ്ട് മണമുള്ള മണ്ണിന്റെ ഗന്ധം, കടലിന്റെ ആഴം, മിണ്ടാത്ത കവിതയുടെ നനുത്ത പച്ചപ്പും. ചില മലയാള വാക്കുകള്‍ ഇംഗ്ലീഷില്‍ പറഞ്ഞാല്‍ രസം തീരും; പക്ഷേ അതേ വാക്ക് മലയാളത്തില്‍ പറഞ്ഞാല്‍ – ‘എലിപുന്നെല്ല് കാണുന്ന” പോലെ ഒരു അജ്ഞാതമധുരം ഉണരും. മലയാളം വെറും ആശയവിനിമയമല്ല; അത് ഹൃദയത്തിന്റെ നാഡിയിലൊഴുകുന്ന പ്രണയധാരയാണ്. മലയാളത്തില്‍ […]

ക്രിസ്റ്റല്‍ സ്വീറ്റ്‌നെസ്സ് അഥവാ സ്‌നേഹത്തിന്റെ ദിവ്യഫലം-മിനി സുരേഷ്

നിര്‍മ്മലമായ മനസ്സോടെയാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. അവര്‍ക്ക് ഈ ലോകത്തിന്റെ ഇരുളുംവെളിച്ചവുംപരിചയപ്പെടുത്തിക്കൊടുക്കുവാന്‍ കഥകളെക്കാള്‍ നല്ലൊരുപാധി വേറെയില്ല. മനുഷ്യ ജീവിതത്തിന്റെ അടിത്തറ തന്നെ സ്‌നേഹവും കരുണയുമാണ്. ഈ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിപ്പോറ്റേണ്ടത് മുതിര്‍ന്നവരുടെധര്‍മ്മമാണ്. ഭാവിപൗരന്മാരായ കുട്ടികള്‍ക്കുള്ള നന്മ നിറഞ്ഞ നിക്ഷേപം കൂടിയാണത്. വീട്ടിലും സ്‌കൂളിലും സമൂഹത്തിലും സ്‌നേഹത്തിന്റെ ഭാഷയാണ് അവര്‍ കേള്‍ക്കേണ്ടത്. സഹജീവികളെ മനസ്സിലാക്കാനും സഹായിക്കാനും പഠിക്കുമ്പോഴാണ് കരുണയുടെ വിത്തുകള്‍ അവരുടെ ഹൃദയത്തില്‍ മുളയ്ക്കുന്നത്. ലോകം എത്ര വേഗത്തില്‍ മുന്നോട്ട് പോയാലും കരുണയില്ലാത്ത തലമുറയുടെ മുന്നേറ്റം ഇരുളിലേക്കുള്ള യാത്രയാണ്. കരുണയും […]