പറക്കാന്‍ പഠിക്കുന്നവര്‍ – ഉദയചന്ദ്രന്‍ (Udayachandran)

‘അമ്മേ, ഇത് നോക്കൂ, ഇത് നോക്കൂ’, പറക്ക മുറ്റാത്ത കുഞ്ഞിപ്പക്ഷി തിടുക്കത്തോടെ ചൊല്ലി. ‘ആ കുട്ടി പറക്കാന്‍ പഠിക്ക്യാ ന്നു തോന്നുണൂ. ബാല്‍ക്കണീന്നു ചാടാന്‍ തെയ്യാറായി നിക്കണ മാതിരി ണ്ടല്ലോ. അമ്മ ഇനിക്ക് പറഞ്ഞു തരണ പോലെ കൈയുയര്‍ത്തി കുതിക്കാന്‍ നിക്കണ് ണ്ട്. ഒറ്റ വിത്യാസം. എനിക്കമ്മ പറഞ്ഞു തരുമ്പോ, അമ്മ കൂടെണ്ടാവും. ഇതിലിപ്പോ ആരേം കൂടെ കാണിണില്ല്യല്ലോ, അമ്മേ.’ അമ്മപ്പക്ഷി അപ്പോഴാണത് ശ്രദ്ധിച്ചത്. ശരിയാണ്. താന്‍ കൂടു കൂടിയിരിക്കുന്ന എട്ടാം നമ്പര്‍ ഫ്‌ലാറ്റില്‍ താമസിക്കുന്ന കുട്ടിയാണത്. […]
പ്രണയം സാഹിത്യത്തില്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടന്നു

അടൂര്‍ : അടൂര്‍ സെന്റ് സിറിള്‍സ് കോളജ് ഭാഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ‘പ്രണയം സാഹിത്യത്തില്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ ഫെബ്രുവരി 23,24 തീയതികളിലായി മാത്യൂസ് മാര്‍ എപിഫാനിയോസ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സൂസന്‍ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ്. ഹരീഷ് ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ ‘പ്രണയം ഒരു ഫ്‌ലാഷ് ബാക്ക്’ എന്ന വിഷയത്തിലും, അതിവേഗ […]
അനിമല്‍ ഫാം – ട്വന്റി ട്വന്റി – ഷജിബുദീന്‍ ബി

(മഹാനായ ജോര്‍ജ് ഓര്‍വെല്ലിന്റെ അനുവാദത്തോടെ.) ഏകദേശം ഏഴോളം ഏക്കര്‍ വിസ്താരം.ചുറ്റിനും, മരക്കുറ്റികള്‍ ഒരേ അളവില്‍ മുറിച്ചെടുത്തു നാട്ടിയുണ്ടാക്കിയ ചെറിയ വേലി. മരക്കഷണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയ പ്രവേശന കവാടവും ഓടാമ്പലും. സത്യത്തില്‍ തന്റെ ഫാമിന് ജോണ്‍ ഇങ്ങനെയൊരു സുരക്ഷിത കവചം നിര്‍മ്മിച്ചിരിക്കുന്നത് തന്റെ പന്നികള്‍ പുറത്തേയ്ക്കു ചാടിപ്പോകും എന്നു ഭയന്നിട്ടല്ല. പുറത്തു നിന്നും ഒരാക്രമണം പന്നികള്‍ക്കു നേരെ ഉണ്ടാകരുത് എന്ന് മുന്‍കരുതല്‍ എടുത്തതുകൊണ്ടാണ്. ഫാമിനു നടുവിലായി ദൂരെ നിന്നു നോക്കിയാല്‍ സര്‍പ്പിളാകൃതിയിലുള്ള ഒരു ഗോളം മണ്ണില്‍ അല്‍പ്പം […]
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ – ജോസ്‌കുമാര്‍ ചോലങ്കേരി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നതിമോഹമെന്നില്‍ പ്രണയത്തിന്‍ പൊരുമ്പറ മുഴക്കിടുന്നു… നിന്‍ അസാന്നിധ്യ മെന്നിലീലോകം ശൂന്യമായ് കൂരിരിട്ടായി… അകലെ നീ ഉണ്ടെന്നറിയുന്നുവെങ്കിലും അരികിലായില്ലെന്നു മനസ്സുമന്ത്രിക്കുന്നു….. നിന്റെ സ്വരമിന്നു കാതില്‍ മുഴങ്ങുന്നു….. നിന്‍രൂപമിന്നെന്റെ കണ്‍മുന്നിലും….. അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിച്ചിരുന്നെന്നിത്രയുംകാലം തിരിച്ചറിഞ്ഞില്ല….. കാണുന്ന വസ്തുക്കളെത്ര കണ്ടാലും കണ്ടെന്ന് ബോധ്യമുണ്ടാവില്ലൊരിക്കലും…….. കാണുന്ന ദൂരത്തിനപ്പുറമെത്തുമ്പോള്‍ കാണണമെന്നുള്ള മോഹം മുളക്കുന്നു… പിന്നെ സ്‌നേഹമായ്, പ്രണയമായ്, പ്രാണനായ്‌ച്ചൊല്ലുന്നു: ഞാനിത്രമേല്‍ നിന്നെ സ്‌നേഹിച്ചിരുന്നു…… നീയെത്രദൂരമെന്നില്‍നിന്നകന്നാലും, ഇഷ്ടമായ് കൂട്ടിനിന്നെത്തുമോ എന്റെയീക്കിളിക്കൂട്ടില്‍.?
റാണിയുടെ രാത്രിഗീതം – ഗിരിജാവാര്യര്‍

പ്രണയിനിയുടെ രൂപം വരയ്ക്കുന്ന കാമുകന് ക്യാന്‍വാസും ബ്രഷും ഒന്നും പ്രത്യേകം കരുതേണ്ട. അയാള്‍ കാമിനിയുടെ ചിത്രം വരയ്ക്കുന്നത് ചൈത്രനിലാവിന്റെ പൊന്‍പീലിയാലാണ്. അതിന് ഉപയോഗിക്കുന്നതാവട്ടേ, മഴവില്ലിന്റെ ഏഴു നിറങ്ങളും. ഏതേതു നിറം ഉപയോഗിച്ചാലാണ് ആ ചിത്രം കൂടുതല്‍ സുന്ദരമാകുന്നത് എന്ന ആശങ്കയില്‍ ആ കാമുകന്‍ തന്റെ ആത്മാവാകുന്ന ക്യാന്‍വാസില്‍ വരച്ചുകൊണ്ടേയിരിക്കുന്നു. അയാളുടെ കണ്ണില്‍, വരച്ചുതീര്‍ന്ന ആ ചിത്രത്തിന് ഒരു കവിതയുടെ മിഴിവാണ്. കാര്‍മുകില്‍കൂന്തലും നീലാമ്പല്‍ മിഴികളും ചേര്‍ന്ന ആ സുന്ദരരൂപം നിറവസന്തമായി അയാളുടെ കണ്ണില്‍ തെളിയും. ആ വേളയില്‍ […]
TERGIVERSATE – Leelamma Thomas, BOTSWANA

I learned the art of turning away slowly, not in cowardice, but in survival. Tergiversate, they call it weakness when you refuse their straight lines, their sharp corners, their forced conclusions. But I have seen what certainty does in the hands of the cruel. I have watched truth get bruised by loud convictions. So I […]
ഇങ്ങനെയും ഒരു ഗായകന്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു.. ഓര്‍മ്മയില്‍ CO ആന്റോ – അഷ്റഫ് വി

‘മധുരിക്കും ഓര്‍മ്മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍’ മലയാളിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഗൃഹാതുര സങ്കല്‍പ്പങ്ങളെ പൊന്നില്‍ ചാലിച്ച കേരളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരന്‍ CO ആന്റോ ഓര്‍മ്മയായിട്ട് ഇന്ന് 25 വര്‍ഷം. 1936 മെയ് 25 ന് എറണാകുളത്ത് ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചു.പട്ടിണി മൂലം 7 ആം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. ജന്മനാ..സംഗീതത്തോടുള്ള ആന്റോയുടെ കഴിവ് മനസ്സിലാക്കിയ എറണാകുളം മേനക തീയറ്റേഴ്‌സ്‌ന്റെ മാനേജര്‍ ആന്റോയുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി തിയേറ്ററില്‍ പാട്ടുപുസ്തകം വില്പന നടത്താന്‍ അനുമതി […]
എനിക്കൊരു ഹൃദയം കളഞ്ഞു കിട്ടി – പ്രിന്‍സി

നല്ല തണുപ്പുള്ള പ്രഭാതം. എങ്ങുനിന്നോ വന്ന ഇളം കാറ്റ് അവളുടെ മുടിയിഴകളെ തലോടി കടന്നുപോയി.യൂക്കാലി മരത്തില്‍ നിന്നും കൊഴിഞ്ഞു വീഴുന്ന മഞ്ഞയും തവിട്ടും കലര്‍ന്ന ഇലകള്‍ അവള്‍ നടക്കുന്ന വഴികളില്‍ ചിത്രങ്ങള്‍ തീര്‍ത്തു.മുടിയിഴകളില്‍ തങ്ങിനിന്ന ഇലയെടുത്ത് കളയുമ്പോള്‍ ആഗ്‌നസ് വെറുതേ മണത്തു നോക്കി..എത്ര മനോഹരമായ ദിവസം. എന്നിട്ടും എന്തോ ഒരു അസ്വസ്ഥത.. നനഞ്ഞൊട്ടിക്കിടന്ന ഇലകള്‍ക്കിടയില്‍ അവളുടെ കണ്ണുടക്കി . ആരുടെ എന്നറിയാത്ത ഒരു ഹൃദയം! കല്ലും മണ്ണും കരിയിലകളും പൊതിഞ്ഞു അത് ആകെ വൃത്തികേടായിരിക്കുന്നു. ഇലകള്‍ […]
കൃതജ്ഞതയുടെ നാഡീശാസ്ത്രം: കൃതജ്ഞത നിങ്ങളുടെ മസ്തിഷ്‌കത്തെ എങ്ങനെ പുതുക്കി രൂപപ്പെടുത്തുന്നു – ആന്റെണി പുത്തന്‍പുരയ്ക്കല്‍

കൃതജ്ഞത പലപ്പോഴും ആചാരമര്യദകളുടെ രീതിയില്‍ ‘നന്ദി’ എന്ന് പറയുന്ന ഒരു ലളിതമായ പ്രവൃത്തിയായി പലരും കരുതുന്നു. എന്നാല്‍ അത് നല്ല പെരുമാറ്റത്തേക്കാളും ഭാവാത്മക ചിന്തയേക്കാളും വളരെ ശക്തമാണെന്ന് നാഡീശാസ്ത്രം വെളിപ്പെടുത്തുന്നു. നമ്മള്‍ ആത്മാര്‍ത്ഥമായി കൃതജ്ഞത അനുഭവിക്കുമ്പോള്‍, തലച്ചോറില്‍ അളക്കാവുന്ന അനേകം നാഢീയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഓരോ പ്രാവശ്യവും നാം നന്ദി പ്രകടിപ്പിക്കുമ്പോള്‍ അത് നിര്‍ദ്ദിഷ്ട ന്യൂറല്‍ സര്‍ക്യൂട്ടുകളെ സജീവമാക്കുകയും തലച്ചോറിന്റെ രസതന്ത്രത്തില്‍ മാറ്റം വരുത്തുകയും സമ്മര്‍ദ്ദ പ്രതികരണങ്ങള്‍ കുറയ്ക്കുകയും വൈകാരിക പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍, കൃതജ്ഞത […]
ഒരിടത്തൊരിടത്ത് – ബാലചന്ദ്രന്‍ അമ്പലപ്പാട്ട് (Balachandran Ambalappatt)

ഒരു അപ്പൂപ്പനും അമ്മൂമ്മയുമുണ്ടായിരുന്നു. എന്റെ അപ്പൂപ്പനും അമ്മൂമ്മയും. ഇന്ന് അങ്ങനത്തെ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഇല്ലാത്തതുകൊണ്ടാണ് ഉണ്ടായിരുന്നു എന്ന് പറഞ്ഞത്. അവര്‍ക്ക് രാജകുമാരനെ പോലെ ഒരുമകന്‍ ഉണ്ടായിരുന്നു. ഹരിചന്ദ്രനെയും ശ്രീരാമനെയും പോലെയാകാന്‍ കൊതിച്ചിരുന്ന മകന്‍. അയല്‍പക്കത്തുള്ളവരെയും കൂട്ടുകാരെയും നാട്ടുകാരെയും സഹോദരങ്ങളെപ്പോലെ സ്‌നേഹിച്ചിരുന്ന രാജകുമാരന്‍. അവര്‍ക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യുന്നതിലും സന്തോഷവും എല്ലാവരോടും സ്‌നേഹവും മാത്രം ഉണ്ടായിരുന്ന ഒരു മകന്‍. മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകളും കഥാപാത്രങ്ങളുടെ ഗുണഗണങ്ങളും കേട്ടുവളര്‍ന്നതിനാല്‍ ജീവിതത്തിലെ ഏത് തെറ്റുകളെയും തിരുത്തുന്നതിനും ശരി എന്നുള്ളത് […]
മൗനം പോലും മധുരം – ലത കെ.എന്‍

ശൂന്യമാമീ സായം സന്ധ്യയില്‍ നീളുമീ വിജനമാം തീരത്തിങ്കല്‍, നിന്റെയോര്‍മ്മകള്‍ നീരൊഴുക്കായ് നെഞ്ചിലാകെ നിറയുന്നു; മൗനത്തിന്‍ മറവിയില്‍ മെല്ലെ മധുരം വിരിയുന്ന നേരം, അകലെയെന്നാലും നീയെന്നില്‍ മുല്ലപ്പൂമണമായി നിറയുന്നു. അധരത്തിന്‍ അരികില്‍ ഇപ്പോഴും നിന്റെ ചുംബന ചൂട്, അകലത്തിന്റെ ഇരുളിലും അഗ്‌നിയായി പടരുന്നു; വിരഹത്തിന്‍ കനല്‍തരിയില്‍ കുളിര്‍ പോലെ നീ തഴുകിയോരു , വിരല്‍ സ്പര്‍ശയോര്‍മ്മ വസന്തമായി വിരിയുന്നു. കണ്ണുകള്‍ പൂട്ടിയാലും നീ തന്ന കാഴ്ചകള്‍ പൂത്തുലയുന്നു, കാതോരം മന്ദസ്മിതം കാറ്റായ് വന്നു തഴുകുന്നു; മൗനത്തിനിടയില്‍ നിന്‍ വിളിതന്‍ […]
സാന്ത്വനത്തിന്റെ തണുപ്പേകാന്‍ – ജോസ് ക്ലെമന്റ്

ആധുനികതയുടെ സമസ്ത പരിവേഷങ്ങളും അനുഭവിക്കുന്ന ലോകത്താണ് നമ്മുടെ വാസം. എങ്കിലും അസ്വസ്ഥതകളുടെ കൊടുങ്കാറ്റുകള്‍ നമ്മുടെ ജീവിതമാകുന്ന കിളിക്കൂടുകളെ അലോസരപ്പെടുത്തുന്നുണ്ട്. ഇവിടെയൊക്കെ സാന്ത്വനത്തിന്റെ തണുപ്പേകാന്‍ സ്‌നേഹസ്പര്‍ശങ്ങള്‍ക്കാകും. പുറംലോകത്തേക്ക് നമുക്കു തുറന്നു കിട്ടിയ ആദ്യ കിളിവാതിലും സ്പര്‍ശമായിരുന്നില്ലേ? കണ്ണിമ മുറുകെ പൂട്ടി നിലവിളിച്ച് അമ്മയില്‍ നിന്നും പുറത്തേക്കു വന്ന നമ്മള്‍ ആദ്യമറിഞ്ഞ സാന്ത്വനവും സ്പര്‍ശമായിരുന്നില്ലേ – അഭയമറിഞ്ഞ സ്പര്‍ശം. അതുകൊണ്ടാണ് ജോണ്‍ കീറ്റ്‌സ് പറഞ്ഞത് :’സ്പര്‍ശം ഓര്‍മകളെ ഉണര്‍ത്തു’മെന്ന് .നമുക്കനുഭവമാകുന്ന സ്പര്‍ശങ്ങളും നാം നല്കുന്ന സ്പര്‍ശങ്ങളും നമ്മുടെയും അപരരുടെയും […]
അതി മൃദുലമാം ആ ലോല കപോലം – ശ്രീകല മോഹന്‍ദാസ്

നവജാത ശിശുവിനെ മാറോടു ചേര്‍ത്തു പൂവു പോലുള്ള, പട്ടു പോലെ മിനുസമുള്ള പിഞ്ചു കവിളത്തു ചുണ്ടുകള്‍ ചേര്‍ത്തു മുത്തം കൊടുക്കാന്‍ ശ്രമിക്കുന്നു അമ്മ.. തൊട്ടു തൊട്ടില്ലയെന്ന മട്ടില്‍ ചുണ്ടടുപ്പിക്കുന്നു പിന്‍വലിക്കുന്നു.. കുഞ്ഞുറക്കത്തില്‍ വാവ ഞെട്ടിയാലോ, മിനു മിനുത്ത, അതി മൃദുലമാം ആ ലോല കപോലം അമ്മ തന്‍ അധര സ്പര്‍ശത്താല്‍ നൊന്തു പോയാലോ… അമ്മയ്ക്കു സന്ദേഹമാണു… പൊന്നു കുഞ്ഞാവട്ടെ അമ്മേടെ ചൂടുപറ്റി സുഖമായ് അങ്ങനെ ചായുറങ്ങുന്നു … ഉറക്കത്തില്‍ സ്വപ്നങ്ങള്‍ മുന്നില്‍ ചിത്ര ശലഭങ്ങളെപ്പോല്‍ വന്നു പാറിപ്പറക്കുന്നുണ്ടാവാം.. […]
മധുരം മലയാളം – ശ്രീദേവി വിജയന്‍ (Sreedevi Vijayan)

മലകള്‍, കാടുകള്‍, കേരനിരകളും ചിരി പൊഴിച്ചിടും കാട്ടുചോലകള്‍ ഹരിതസുന്ദരം വയലിന്നീണവും അതിമനോഹരം തീരഭൂവിത്. നിരയായ്, കാവലായ് സഹ്യസാനുവും തഴുകി സാന്ത്വനം ചൊല്ലുമാഴിയും നവ സുഗന്ധമോടെത്തും തെന്നലും മതിമനോഹരീ ദേവീ, മോഹിനീ. വിവിധ ദിക്കുകള്‍ തന്നിലെങ്കിലും മനതിലെപ്പോഴും നിന്നെയോര്‍ത്തിടും തവ കുരുന്നുകള്‍ക്കെന്നുമെന്നുമേ അരുളൂ നന്മകള്‍, നേരിന്‍ പാതയും. മധുരമധുരമാം മൊഴികള്‍ കോമളം നയനമോഹനം ദൃശ്യഭംഗിയും പ്രിയതരങ്ങളാം പൈതൃകങ്ങളും പകരമേതുമേ ചിന്തനീയമോ? കലകള്‍ നിറയുമീ ലാസ്യനടനവും തരളമൃദുലമാം ലോലഭാവവും അറിവിതേകിടും മുഗ്ദ്ധകാന്തിയും മഹിതേ, ശോഭിതേ, കൈവണങ്ങിടാം. #മാതൃഭാഷാദിനാശംസകള്‍
‘കാത്തിരിപ്പിന്റെ മോഹനിദ്ര’- ഉണ്ണികൃഷ്ണന്‍ അരിക്കത്ത്

(ഒരു വിവര്‍ത്തനം:’കാത്തിരിപ്പിന്റെ മോഹനിദ്ര’ (‘Trance of Waiting’ by Shri Aurabindo) ധ്യാനത്തിന്റെ പരമകാഷ്ഠയില്‍, പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന ആത്മാവിന്റെ ഹര്‍ഷോന്മാദത്തിനായുള്ള കാത്തിരിപ്പിനെ യോഗധ്യാനത്തിലിരുന്ന് നോക്കിക്കാണുന്ന ഒരനുഭവമാണ് പകരുന്നത്. ശ്രീ അരബിന്ദോ വിഷയത്തിന്റെഗരിമയ്ക്ക് ചേര്‍ന്ന വിധം ശ്രദ്ധയോടെയാണ് വാക്കുകളും ബിംബങ്ങളും തിരഞ്ഞെടുത്തിട്ടുള്ളത്. പരിഭാഷയില്‍ അര്‍ത്ഥവും ഗാംഭീര്യവും ചോരാതിരിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി) *Trance of waiting* ( Sri Aurobindo ) *********************************** Lone on my summits of calm I have brooded […]


