പുത്തന്‍ തലമുറയില്‍ സാഹിത്യത്തിന്റെ വളര്‍ച്ച-കലാ പത്മരാജ്

സാഹിത്യമെന്നത് സംസ്‌കൃത പദമാണ്. നഷ്ടമാകുന്നവയെ ഭാവനയിലൂടെ തിരികെ പിടിക്കുന്ന ഒരു ഘടകമാണ് സാഹിത്യം. ശബ്ദവും അര്‍ത്ഥവും ചേരുമ്പോഴാണ് സാഹിത്യം ജനിക്കുന്നത്. ഒരു ദേശത്തിന്റെ ഏറ്റവും മൗലികമായ സാംസ്‌ക്കാരിക മുദ്രയാണ് അവിടുത്തെ ഭാഷയും സാഹിത്യവും. വാമൊഴി പാരമ്പര്യത്തില്‍ തുടങ്ങി ഹസ്തലിഖിത രീതിയില്‍ നിന്ന് ഇന്ന് സൈബര്‍ യുഗത്തില്‍ എത്തിനില്‍ക്കുന്ന വിപുലമായ ചരിത്രമാണ് മലയാളഭാഷയ്ക്കും സാഹിത്യത്തിനും ഉള്ളത്. കേരളീയരുടെ മാതൃഭാഷയായ മലയാളത്തില്‍ രചിക്കപ്പെട്ട മലയാള സാഹിത്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രാചീനകാലത്തെ തമിഴിലെയും സംസ്‌കൃതത്തിലെയും ചില പ്രമുഖ കൃതികളുടെ കര്‍ത്താക്കള്‍ കേരളീയരായിരുന്നു. […]
ഓര്‍മക്കൂട്ട്-പ്രിന്‍സി

വരികളില്‍ കവിത പൂത്തുലഞ്ഞപ്പോള്‍… ഇമയടച്ച് ഒരു നിമിഷം ആ ഗന്ധം നുകര്‍ന്നപ്പോള്‍… എന്നോ,എവിടെയോ മറന്നുവെച്ച കുറേ പുസ്തകത്താളുകളും മഷിപ്പച്ചയും… ഉഷസ്സിനെ ഒളിപ്പിച്ച പുല്‍ നാമ്പുകളും… മണ്ണുമൂടിയ ചിരട്ടക്കളിപ്പാട്ടങ്ങളും… മഴവെള്ളത്തില്‍ കുതിര്‍ന്നുപോയ കടലാസ്സുതോണികളും… സ്വാദുനോക്കിയ പേരറിയാ കായ്കളും ചില്ലുഭരണിയില്‍ നിറച്ച വളപ്പൊട്ടുകളും… അമ്മയുടെ ചേലത്തുണ്ടാല്‍ സാരിചുറ്റിക്കളിച്ച വൈകുന്നേരങ്ങളും… പാഠപുസ്തകത്തില്‍ ഒളിപ്പിച്ചുവച്ച് തട്ടിന്‍പുറത്തേക്ക് വലിച്ചെറിയപ്പെട്ട കഥാപുസ്തകങ്ങളും… പളുങ്കു ഗോലികളും… എന്നെന്നും ഓമനിക്കാന്‍ ഒരായിരം ഓര്‍മകള്‍തന്ന ഒരുപിടി നല്ല കൂട്ടുകാരും വീണ്ടും മിഴിനിറയ്ക്കുന്നു…
ദാഹം-ജോസ് ക്ലെമന്റ്

ദാഹമാണ് നമുക്ക് വിശപ്പിനേക്കാള്‍ ഏറെ തീവ്രകരമായ അനുഭവം. വേഴാമ്പല്‍ മഴ കാത്തിരിക്കുന്നതാണ് ദാഹത്തോടു ബന്ധപ്പെട്ട ഏറ്റം ഹൃദയഹാരിയായ പ്രതീകം. ദാഹം തൊണ്ടയിലനുഭവപ്പെടുന്ന ഒരു തോന്നലെന്നതിലുപരി നമ്മുടെ വിവിധ ജീവിത തലങ്ങളില്‍ നേരിടുന്ന തീവ്രവികാരം കൂടെയാണ്. പഞ്ചേന്ദ്രിയങ്ങളില്‍ അന്തര്‍ലീനമായ ചില ദാഹങ്ങളാണ് നമ്മുടെ ജീവിതാന്ത്യം വരെ അനുഭവിക്കേണ്ടി വരുന്ന ശാരീരിക ദാഹങ്ങളില്‍ പ്രധാനം. കണ്ണിനു കാണാനും കാതിനു കേള്‍ക്കാനും ത്വക്കിന് സ്പര്‍ശിക്കാനും സ്പര്‍ശിക്കപ്പെടാനും മൂക്കിന് ഗന്ധമാസ്വദിക്കാനും നാവിന് രുചിക്കാനും പ്രകൃത്യാ തന്നെ ദാഹമുണ്ട്. ഈ ഇന്ദ്രിയ ദാഹങ്ങളുടെ ഭാഗമാണ് […]
നീലിമ-ലാലി രംഗനാഥ് (നോവല്‍, ഒന്നാം ഭാഗം)

പതിവുപോലെ സന്ദീപ് രാവിലെ ഒമ്പതരയ്ക്ക് തന്നെ ആര്‍മി ഓഫീസിലേക്ക് പുറപ്പെട്ടു.. വാതില്‍പ്പടിയില്‍ ചാരിനിന്നിരുന്ന നീലിമയുടെ കവിളില്‍ ചെറുതായി തട്ടിയെങ്കിലും അവളുടെ മുഖത്തേക്ക് നോക്കാതെയാണയാള്‍ ജീപ്പില്‍ കയറിപ്പോയിത്. മിലിട്ടറി ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിലെ പത്താം നമ്പര്‍ ബംഗ്ലാവിന്റെ ഇടനാഴിയിലെ മൂകതയ്ക്ക് കനമേറി വരുന്നതുപോലെ തോന്നി നീലിമയ്ക്ക്. ഡിസംബറിലെ കൊടും തണുപ്പിലും അവള്‍ ചെറുതായി വിയര്‍ക്കുന്നുണ്ടായിരുന്നു.. ‘ ശാരിയൊന്നെത്തിയിരുന്നെങ്കില്‍.. ‘ ഒരു ദീര്‍ഘനിശ്വാസത്തോടെയവള്‍ ആത്മഗതം പറഞ്ഞു. ‘ മോളെ ചായ.. ‘ സന്ദീപിന്റെ വളര്‍ത്തമ്മയും ഏക ബന്ധുവുമായ സരളമ്മ മുന്നില്‍ ചായയുമായി […]
SHIVAS ABODE – Gopan Ambat

Turquoise skies envelop majestic mountains Glittering peaks stretch towards the heavens Snowy hills whisper ancient secrets Majestic beauty radiates intensely Breathtaking sight, a treasure for the soul Morning’s golden light ascends slowly Starry night’s velvet darkness descends Nature’s symphony plays on ceaselessly Righteous serenity, a peaceful dawn breaks Dreams soar, souls fly freely Peaks stand, […]
ആരാധ്യനാശാന്‍-ശ്രീദേവി ജയന്‍

പ്രതിഭയേറും വാക്കിനാലെ ചന്തമേറും കരതാരിണയ്ക്ക് അഞ്ചിതമാം പൊന്‍പതക്കവുമേകി ഹന്ത! ചന്ദ്രികാ സാഗരദാസനായിതാ വന്നു നില്‍പ്പൂ എന്നുളളിലാശാനും ഓരെയോതും ശബ്ദവെളിച്ചമായ് കാലചീത്തകളെ പറിച്ചുകളഞ്ഞാശാന്‍ മൊട്ടിട്ട പൂക്കള്‍ക്കള്‍ക്ക് ഉയിരേകാന്‍ അലകളിളക്കിയ സ്വാത്മജലമേകി കല്ലിലെഴുതിയ കവിത പോലെ രുചിച്ചു ആനന്ദിച്ചുരസിച്ചൂ കുതുകികള്‍ മാനവീയ ജൈത്രയാത്ര നടത്തിയ വരികളില്‍ ത്യാഗത്തിന്‍ പ്രബുദ്ധതയുടെ ഉത്‌ഘോഷമായി അടവികള്‍ താണ്ടി അരുവികള്‍ താണ്ടിയ ആ ശ്രീപദം വിശ്വത്തിന്നലയാഴികളെ ഉമ്മവെച്ചുണര്‍ത്തി ഓരോ തളരിലും ഓരോ മനസ്സിലും ഇന്നുമാ ശ്രീനാരായണ ശിഷ്യന്‍ അറിവിന്നാത്മധൈര്യം കൊടുത്തുനില്‍ക്കുന്നു കണ്‍കോണുകളിലുടക്കിയാ അച്യുതാക്ഷര സൗന്ദര്യലഹരിയിലൂടെയാണല്ലൊ ജനമിന്നും […]
പൊതുജനം ഇറച്ചിക്കോഴികളോ?-മിഥില

പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. കാരൂര്‍ സോമന്‍ രചിച്ച ‘കോഴി’ എന്ന കഥയിലെ നായകനായ നാണപ്പന്‍ വലിയൊരു സാമൂഹ്യ വിമര്‍ശകന്‍ തന്നെയാണ്. ഒരു ഇറച്ചിക്കോഴിയുടെ നിസ്സഹായവസ്ഥയെ സമകാലികരാഷ്ട്രീയവുമായി ചേര്‍ത്ത് ശക്തമായ സാമൂഹ്യ വിമര്‍ശനമാണ് കഥാകാരന്‍ നടത്തുന്നത്. സമാനമായ കഥകള്‍ വി. കെ. എന്‍ എഴുതിയിട്ടുണ്ട്. നാടന്‍കോഴിയോട് പഥ്യമുള്ള അമേരിക്കക്കാരനോട് കോഴിപിടുത്തത്തിന്റെ ടെക്നിക്ക് പറഞ്ഞു കൊടുക്കുന്ന ഡ്രൈവര്‍ നാണപ്പന്‍ കോഴിപിടുത്തം പാര്‍ട്ടിസഖാക്കന്മാരുടെ അടവു കള്‍ പോലെയാണെന്ന് നര്‍മ്മത്തിലൂടെ പ്രതിപാദിക്കുന്നു. പയ്യെ വലമുറുക്കണം, പിന്നെ വാള്‍, പിന്നെ കൊല്ലലും തടുക്കലും അങ്ങനെ […]
ചത്തിയറ സ്‌കൂള്‍ അറുപത്തിയൊന്‍പതിന്റെ നിറവില്‍-രാജീവ് താമരക്കുളം

താമരക്കുളം ചത്തിയറ വി.എച്ഛ്.എസ്. സ്‌കൂള്‍ 69 മത് വാര്ഷികാഘോഷ സാംസ്‌കാരിക സമ്മേളനം ജനുവരി 25, 2025 (വെള്ളിയാഴ്ച) സ്‌കൂള്‍ അങ്കണത്തില്‍ സ്‌കൂള്‍ ഗായക സംഘത്തിന്റ ഈശ്വര പ്രാര്‍ത്ഥനയോടെ ശ്രീ.സുരേഷ് കുമാര്‍.ബി (പി.റ്റി.എ.പ്രസിഡന്റ്) അധ്യക്ഷതയില്‍ ശ്രീ.ഉണ്ണികൃഷ്ണന്‍ പൂഴിക്കാട് (എം.എസ്.എം കോളേജ്, കായംകുളം) ഉദ്ഘടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ.കെ.എന്‍.അശോക് കുമാര്‍ സ്വാഗതവും സ്‌കൂള്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഡ്വ. കെ.എം.അനില്‍കുമാര്‍ (മാനേജ്മന്റ് പ്രതിനിധി), ശ്രീമതി. എ.കെ.ബബിത (ഹെഡ് മിസ്ട്രസ്, ശ്രീ. കെ.രാജന്‍പിള്ള (റിട്ട.പ്രിന്‍സിപ്പല്‍, ശ്രീമതി. എം.എസ്.അമ്പിളി (പ്രിന്‍സിപ്പല്‍, ഹയര്‍സെക്കന്ററി), ശ്രീമതി. […]
വെള്ളി നാണയത്തിലേക്ക് സ്വാഗതം: ലഹരിയില്‍ മയങ്ങരുത് യുവതലമുറ-മിനി സുരേഷ്

1987-ലെ പ്രീഡിഗ്രിക്കാലം. കോട്ടയത്തെ പ്രമുഖ കോളേജുകള്‍ക്ക് മുന്‍പില്‍ വലിയൊരു കുട്ടയില്‍ മുല്ലപ്പൂക്കളുമായി രണ്ട് നാടോടിസ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടു.ബ്ലൗസ്സിടാതെ സാരികൊണ്ട് മാറുമറച്ച് ഭാരതി രാജചിത്രങ്ങളിലെ കഥാ പാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന അവരുടെ പക്കല്‍ നിന്നും പൂക്കള്‍ വാങ്ങുവാനന്ന് പെണ്‍കുട്ടികളുടെ തിക്കും ,തിരക്കുമായിരുന്നു.കുറച്ച് കഴിഞ്ഞപ്പോള്‍ കേട്ടു. പൂക്കള്‍ക്കൊപ്പം ‘പൂമ്പൊടി ‘കൂടി ഇവര്‍ വിതരണം നടത്തുന്നുണ്ടെന്ന്. പിന്നെ അധികമാരും അവരുടെ അടുത്തേക്ക് ചെല്ലാതെയായി.ഏറെ താമസിയാതെ അവര്‍ പോലീസിന്റെ പിടിയിലാകുകയും ചെയ്തു.പക്ഷേ സ്‌കൂളില്‍ മിടുക്കിയായി പഠിച്ചിരുന്ന ഒരു കൂട്ടുകാരി അതിനോടകം ആ മയക്കുമരുന്ന് ലോബിയുടെ […]
വെറ്റമഷിത്തണ്ടാല്‍ കുറിച്ച ആദ്യ പ്രണയമാകട്ടെ കൈയ്യക്ഷരം-ബിനു തങ്കച്ചന്‍ മാവേലിക്കര

ജനുവരി 23-ലോക കൈയ്യക്ഷര ദിനം. ഒരാളുടെ കൈയ്യക്ഷരം കണ്ടാല്‍ അയാളുടെ സ്വഭാവം മനസ്സിലാക്കാമെന്ന വാദം ഉണ്ട്. ഇതിനു അപവാദവും ഉണ്ട്, മഹാത്മഗാന്ധിജിയുടെ കൈയ്യക്ഷരം അത്ര മനോഹരമായിരുന്നില്ല. കൈയ്യക്ഷരവും സ്വഭാവവും തമ്മില്‍ ബന്ധം ഉണ്ടായാലും ഇല്ലെങ്കിലും കൈയ്യക്ഷരത്തിന്റെ മനോഹാരിത എപ്പോഴും ആകര്‍ഷകം തന്നെയാണ്. നല്ല കൈയ്യക്ഷരം കണ്ടാല്‍ നമ്മള്‍ ഒന്നു നോക്കിയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ആകര്‍ഷകമായ ചിത്രപ്പണികള്‍ ചാര്‍ത്തി എഴുതുന്നതാണു നല്ല കൈയ്യക്ഷരം എന്ന ചിന്ത എനിക്കില്ല. മറിച്ചു വ്യക്തമായി വായിക്കാന്‍ കഴിയുന്ന എഴുത്ത്, അത് മനോഹരം തന്നെയാണ്. എന്നെ […]
കാരൂര്‍ സോമന് ആദരവ്

കോട്ടയം ഐഡ ഹോട്ടലില്‍ വച്ച് നടന്ന കാനം ഈ. ജെ. ഫൗണ്ടേഷന്‍ പുര സ്‌കാര വേദിയില്‍ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ.കാരൂര്‍ സോമനെ ആദരിച്ചു. കാനം ഈ.ജെ. പ്രഥമ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റ് ശ്രീ. ജോയ്സി സ്വീകരിച്ചു. കേരള ചീഫ് വിപ്പ് ഡോ.എന്‍ ജയരാജില്‍ നിന്ന് എഴുത്തുകാരിയും, ലിമ വേള്‍ഡ് ലൈബ്രറി എഡിറ്റോറിയല്‍ അംഗവുമായ ശ്രീമതി. മിനി സുരേഷ്, കാരൂര്‍ സോമന് വേണ്ടി പുരസ്‌കാരം ഏറ്റു വാങ്ങി.
പത്രം എന്ന പരസ്യപ്പാത്രം-രഘുനാഥന്‍ പറളി

സാധാരണക്കാര്‍- സോഷ്യല്‍ മീഡിയ പരിചയം പോലുമില്ലാത്ത മനുഷ്യര്‍ – ഉള്‍പ്പെടെയുള്ള വലിയ ഒരു വായനാ സമൂഹമമാണ് യഥാര്‍ഥത്തില്‍ ദിനപത്രങ്ങളെ ഇക്കാലത്ത് നിലനിര്‍ത്തുന്നത്. എന്നാല്‍ ഇന്ന് തികച്ചും അവിശ്വസനീയമായ രീതിയില്‍, പൂര്‍ണ്ണമായ വ്യാജവാര്‍ത്തകള്‍, ആദ്യ പേജില്‍ പ്രമുഖ പത്രങ്ങള്‍ നല്‍കി കണ്ടു..! ഫെബ്രുവരി ഒന്ന് മുതല്‍ ഡിജിറ്റല്‍ കറന്‍സി മാത്രം, ഒരു ലക്ഷം ആളുകള്‍ ആഴക്കടലില്‍ താമസം ആരംഭിക്കുന്നു എന്നിങ്ങനെ പോകുന്നു ഈ വ്യാജ വാര്‍ത്തകള്‍. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി നടത്തിയ മാര്‍ക്കറ്റിംഗ് ഫീച്ചറാണ് ഈ വാര്‍ത്തകള്‍ […]
മരണ പാശങ്ങളില്‍ അകപ്പെട്ട് മലയാളം-ജയന്‍ വര്‍ഗീസ്

മാനസ സരോവരങ്ങള്‍ക്കരികിലായ് തുഞ്ചന്റെ പാടുന്ന തത്തേ മലയാള മനോഹരീ, മാവിന്റെ പൂവിന്‍ മണം പേറി മകരമാം മധുവിധുവുണ്ണുന്ന കുളിരായിരുന്നു നീ! എവിടെ നിന്‍ ചെഞ്ചുണ്ടി ലടരുന്ന തേന്‍കണം എവിടെ നിന്‍ ഉലയുന്ന മാറിട ശിഞ്ജിതം, ഏഴിലം പാലപ്പൂ ചൂടും നിന്‍ വാര്‍മുടി യേതോ ഗതകാല നോവ് പോല്‍ മല്‍സഖീ? പ്രേമിച്ചു പ്രേമിച്ചു നിന്നെയെന്‍ ജീവിത പാതിയായ് സ്വീകരിച്ചാനയിച്ചീടവേ, കാമം കനത്തവര്‍ മേലാള വേട്ടയി – ലോമല്‍ തിടമ്പേ നീ യെങ്ങോ മറഞ്ഞു പോയ്! […]
അലസയാം അമ്മ-ലീലാമ്മതോമസ് ബോട്‌സ്വാന

കാമം വിഷക്കണ്ണുമായി നോക്കുന്ന കൂരിരുട്ടിന്റെ ശാപയാമങ്ങളില്‍… അലസയാം, അമ്മമണ്ണില്‍ഉപേക്ഷിച്ചുപോയി. ആരീരോപാടാന്‍അച്ഛനില്ല, ചൂടു പകരുവാന്‍ അമ്മയില്ല. അനാഥരായി വിടില്ല ഞാന്‍, അമ്മതന്‍ സ്‌നേഹം അഭയം തരും. നിദ്രയേകുന്നു നീ പൊന്‍കരംകൊണ്ടു തഴുകട്ടെ ഞാന്‍. കരുണ വറ്റിയില്ലചേര്‍ത്തു പിടിച്ചു വിരിയിക്കും കുഞ്ഞിനെ. ഒട്ടേറെ അമ്മമാര്‍ കാലംമറന്നു കാര്യങ്ങള്‍ തേടി പടി കടന്നു… ബന്ധുക്കളാരുണ്ട്? ലോകത്തെ സ്‌നേഹിക്കാം പോറ്റിവളര്‍ത്തുന്നോര്‍, പാരിന്റെ സ്‌നേഹം.. ഏനൊന്നുമില്ലല്ലോ സ്വന്തമായി എനിക്കുള്ളതെല്ലാമവന്റെദാനം. വിരിയിക്കും കുഞ്ഞിനെ, എന്‍ മാറിലെ ചൂടു കൊണ്ടു…
വിനാശകരമായ ബ്രൂവറി തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്

പാലക്കാട്: എലപ്പുള്ളിയില്‍ സ്വകാര്യ കമ്പനിക്ക് ബ്രൂവറി-ഡിസ്റ്റിലറി അനുമതി നല്‍കിയ സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും, കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സമരജ്വാല’ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയോട് അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നുവെങ്കില്‍ അതിനെ അട്ടിമറിക്കരുത്. നിങ്ങള്‍ അന്ന് പറഞ്ഞത് മദ്യം കേരളത്തില്‍ ഗുരുതരമായ സാമൂഹ്യ […]



