LIMA WORLD LIBRARY

ബ്ലോഗിംഗ് …. മലയാളസാഹിത്യം വളര്‍ന്നോ, മുരടിച്ചോ-സ്വപ്ന അനു ബി ജോര്‍ജ്‌

ബ്ലോഗ് എന്ന സംരംഭം തുടങ്ങിയിട്ട് ഏതാണ്ട് 20 വര്‍ഷം ആയെങ്കിലും , ഇന്നും ബ്ലോഗ് മലയാളത്തിന്റെ ശൈശവാവസ്ഥയിലാണെന്നാണ്, ബ്ലോഗിന്റെ പിതാമഹന്മാര്‍ ഇന്നും വിശ്വസിക്കുന്നത്.ആര്‍ക്കും ഒരു ഇമെയില്‍ ഉണ്ടെങ്കില്‍ ബ്ലോഗ് തുടങ്ങാം.അതു മലയാളത്തില്‍ വേണം എന്നു നിര്‍ബന്ധം ഇല്ല. ഇന്‍ഡ്യയിലെ ഏതു ഭാഷയിലും ഇന്ന് ബ്ലോഗുകള്‍ എഴുതാന്‍ സാദ്ധ്യമാണ്. മലയാളത്തില്‍ ബ്ലോഗ് തുടങ്ങിയിട്ടു വര്‍ഷങ്ങളായി. നമ്മുടെ പേരും മറ്റുവിവരങ്ങളും ,പിന്നെ പേജിന്റെ പല രീതിയിലുള്ള ചിത്രങ്ങള്‍ എല്ലാം തന്നെ ബ്ലോഗ് തുടങ്ങുന്ന അവസരത്തില്‍ തന്നെ നമുക്ക് തീരുമാനിക്കാം.ഇതിനു ശേഷം […]

പഴമയും പുതുമയും-ജോസ് ക്ലെമന്റ്

പുഴു പൂമ്പാറ്റയാകുന്നതിനു മുമ്പ് കുറേനാള്‍ ഒരു സുരക്ഷിത കൂടിനകത്തായിരിക്കും. ഒരു നിശ്ചേഷ്ടനെപ്പോലെ അതില്‍ കഴിയണം. ആ സംരക്ഷണ വലയത്തിലായിരിക്കുമ്പോള്‍ ശത്രുഭയം വേണ്ട. സുരക്ഷ ഉറപ്പ് , ഭക്ഷണത്തിന് അലയണ്ട .പക്ഷേ, എന്നെന്നും കൂടിനുള്ളിലെ സുരക്ഷിതത്വത്തില്‍ കഴിയാനാവില്ല. ഒരു ദിവസം കൂടുവിട്ട് പൂമ്പാറ്റയായി പുറത്തു വരണം. ഇതേപോലെ നമ്മളുമൊക്കെ ഒരു വേള സുരക്ഷിത കൂടുകളിലായിരുന്നു. ഒരു ദിവസം പുറത്തു വരേണ്ടി വന്നു. അത് അനുപേക്ഷണീയമായിരുന്നു. അപ്പോള്‍ പഴമയെ പുല്കി പുതുമയിലേക്കു വരാന്‍ മടിച്ചിരിക്കാനായില്ല. പുറത്തു വന്നിട്ടും ചില പഴമകളില്‍ […]

മത വിദ്യാഭ്യാസം ക്ലാസ് മുറിയിലേക്ക്- കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) 

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന മതപരവും വിഭാഗീയവുമായ സങ്കുചിത സ്വാര്‍ത്ഥ വീക്ഷണങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ സീമകളെ ലംഘിക്കുക മാത്രമല്ല ലോക മലയാളികളുടെ സമത്വ സംസ്‌കാരത്തെ ദുഷിപ്പിക്കയും ചെയ്യുന്നു. ഇത് നമ്മുടെ പൊതുവിദ്യാഭ്യാസത്തെ അസ്വസ്ഥമാക്കുന്നുണ്ട്. മുന്‍വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന ജോസഫ് മുണ്ടശേരി, സി.എച്ച്.മുഹമ്മദ് കോയ, എം.എ. ബേബി, രവീന്ദ്രനാഥ് തുടങ്ങിയവരൊക്കെ വിദ്യാ രംഗത്തു് പുത്തന്‍ ആശയങ്ങളുണര്‍ത്തി കുട്ടികളെ മൂല്യബോധമുള്ളവരാക്കിയവരാണ്. ഇന്ന് വിദ്യാലയങ്ങളില്‍ എങ്ങനെ ഹിജാബ് (ശിരോവസ്ത്രം) മത വിശ്വാസ പരിഷ്‌കരണം പ്രായോഗിക മാക്കാമെന്നുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് […]

ശശാങ്കന്‍സ് നഴ്‌സറി-ഷജിബുദീന്‍. ബി

കലണ്ടറിലെ കള്ളി അന്ന് ചുവപ്പായിരുന്നു. പതിവിലും നേരത്തേ ഉണര്‍ന്നു. പല്ലുതേച്ച് മുഖം കഴുകി ഉമ്മറത്ത് വന്നു. അവധി ദിനങ്ങളില്‍ കുറച്ചധികം സമയം ഉറങ്ങാത്തതില്‍ ഭാര്യയ്ക്ക് എപ്പോഴും പരാതിയാണ്.എനിക്ക് പ്രഭാതം പൊട്ടി വിരിയുന്നത് കാണണം.കോഴി കൂകുന്നത് കേള്‍ക്കണം.പൂക്കള്‍ ചെറുകാറ്റിലുലയുന്നതും പക്ഷികള്‍ ചിലച്ചുകൊണ്ട് അന്നം തേടി പറക്കുന്നതും കാണണം. കര്‍ക്കിടകമാണെങ്കില്‍ മാനം കറുക്കുന്നതും മഴ മിഴി തുറക്കുന്നതും അറിയണം. ”എന്നും കാണാനെന്താ ഒരേ സൂര്യനല്ലേ എന്നും ഉദിക്കുന്നത്. ഒരേ മഴയല്ലേ പെയ്യുന്നത് …. അല്ലാതെ വല്ല ആസിഡ് മഴയും പെയ്യാറുണ്ടോ?”എന്റെ […]

പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം-അഡ്വ. അനില്‍ പള്ളന്‍ എറണാകുളം

|

വലിയ ശരീരമൊന്നുമില്ല അവന്. പക്ഷേ, ഒരു പ്രത്യേക നിറമാണ്. അതു കൊണ്ട് തന്നെ സഹജീവികളില്‍ നിന്ന് അവന്‍ വ്യത്യസ്തനാകുന്നു. എന്നാല്‍ അവനെ ഭീകരനാക്കുന്നത് അതൊന്നുമല്ല. അത് അവന്റെ കുരയാണ്.ഒരു ഒന്നൊന്നര രണ്ടു രണ്ടര കുര. ദിഗന്തങ്ങള്‍ പൊട്ടുമാറ് അവനുറക്കെ കുരയ്ക്കും. വളരെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കടിച്ചിട്ടുമുണ്ട് എന്റെ കളിക്കൂട്ടുകാരന്‍, ഞാന്‍ സില്‍വി എന്നു വിളിക്കുന്ന സില്‍വസ്റ്ററിന്റെ പട്ടിയാണവന്‍. അവനൊരു സങ്കരജീവിയാണ്. ഡാഷ് ഹണ്ടും ഇന്ത്യന്‍ പരിയയും തമ്മിലുണ്ടായ അനാശാസ്യത്തില്‍ പിറന്നവനാണ്. പട്ടി വളര്‍ത്തി വില്‍ക്കുന്നവരുടെ അഭിപ്രായത്തില്‍ ,ക്രോസ് […]

വീണു കിട്ടിയ ഒരു വിനോദയാത്ര: 6-മേരി അലക്‌സ് (മണിയ)

പിന്‍വാതിലില്‍ കൂടി ഒന്നും രണ്ടും പേരായി മിണ്ടിപ്പറഞ്ഞ് അകത്തേക്കു കടന്നപ്പോള്‍ സാറിനും ഒപ്പം വന്ന മോനും ഞങ്ങള്‍ക്കുമായി ഒഴിച്ചിട്ട വലിയ മുറിയില്‍ ആകെ ബഹളം. യാത്ര പറയുന്നതിന്റെ ബഹളമായിരുന്നു അത്. മോളായിരുന്നു ഞങ്ങളുടെ മുന്‍പില്‍ അകത്തേക്കു കടന്നത്. ഞങ്ങള്‍ അങ്ങോട്ടു കടന്നു ചെല്ലമ്പോള്‍ കാണുന്ന കാഴ്ച ! പപ്പായെ ആശ്ലേഷിച്ചു കരയുന്ന മകള്‍, മകളെ ഉറുപ്പടക്കം കെട്ടിപ്പിടിച്ച് വിതുമ്പുന്ന അപ്പന്‍ ‘ഇനി നീ വരുമ്പോള്‍ എന്നെ ജീവനോടെ കാണുമൊ ‘എന്നപ്പന്‍ ‘അങ്ങനെയൊന്നും പറയരുതേ അച്ചാച്ചാ ‘എന്നു മോള്‍ […]

ദൈവം ഉണ്ടോ എന്ന ചോദ്യത്തില്‍ തന്നെ ദൈവം ഉണ്ട്-ജയന്‍ വര്‍ഗീസ്

ഒരു പക്ഷി അതിന്റെ കൂട് കൂട്ടുന്നതിന് മുന്‍പും ഒരു ചിത്രകാരന്‍ തന്റെ ചിത്രം വരയ്ക്കുന്നതിനു മുന്‍പുംമറ്റുള്ളവര്‍ക്ക് കാണാനാവാത്ത ഒരു മാനറില്‍ ആ കൂടും ചിത്രവുമുണ്ട്. പക്ഷിയുടെയും ചിത്രകാരന്റെയുംആത്മാവില്‍ അദൃശ്യാവസ്ഥയിലുള്ള ബ്ലൂ പ്രിന്റുകളാണ് കൂടായും ചിത്രമായും ദൃശ്യരൂപം പ്രാപിക്കുന്നത് എന്നത്‌പോലെ പ്രപഞ്ചാത്മാവില്‍ നിറഞ്ഞു നിന്ന ചിന്തയുടെ ബ്ലൂപ്രിന്റ് ആയിരിക്കണം പ്രപഞ്ചമായി രൂപപ്പെട്ടത് എന്ന്ചിന്തിക്കുകയാവും കൂടുതല്‍ യുക്തിസഹമായി സ്വീകാര്യമാവുക ? എന്താണ് പ്രപഞ്ചാത്മാവ് എന്നും എവിടെയാണ് അത് സ്ഥിതി ചെയ്യുന്നത് എന്നുമുള്ള ചോദ്യങ്ങളുമായിചിലരെങ്കിലും വന്നേക്കാനിടയുണ്ട്. ‘ ദൈവം ആത്മാവാകുന്നു ‘ […]

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 24)

എങ്കിലും ആശ്വാസ വചനങ്ങള്‍ ചെവിക്കൊള്ളാതെ ഞാന്‍ മുറിയിലേയ്ക്ക് ഓടിക്കയറി. കിടക്കയില്‍ വീണ് പൊട്ടിക്കരയുമ്പോള്‍ എല്ലാ ആശ്രയവും കൈവിട്ട പ്രതീതിയായിരുന്നു. അവസാനത്തെ അത്താണിയായിരുന്നു അമ്മ… ഇന്നിപ്പോള്‍ നരേട്ടനില്ലാത്ത നേരത്ത് എനിക്ക് ഏറെ ആശ്വാസമാകുമായിരുന്നു അമ്മ. എന്നാല്‍ എന്നെ ഉപേക്ഷിച്ച് അമ്മയും കടന്നു പോകുമ്പോള്‍, ഹൃദയം വല്ലാതെ പിടഞ്ഞു പോകുന്നു. ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ അരുന്ധതി കുഴങ്ങി നിന്നു. പിന്നെ അവര്‍ ഫോണെടുത്ത് അരുണിനെ വിളിച്ചു. ”എനിക്കിന്നു തന്നെ മടങ്ങിപ്പോകണം അരുന്ധതി. അവിടെച്ചെന്നാലുടനെ കേരളത്തിലേയ്ക്കു പുറപ്പെടണം. അരുണിനോടു പറയൂ എനിക്കു വേണ്ടി […]

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 18)

മുറിക്കുളളിലേക്ക് നടന്നുവരുന്ന കാലടി ശബ്ദം ചെവിയില്‍ മുഴങ്ങുന്നുണ്ടോ? അവള്‍ കാതോര്‍ത്തു കിടന്നു. ചിന്തകള്‍ മനസ്സിനെ വല്ലാതെ മഥിച്ചു. എന്തിനാണ് മനസ്സിങ്ങനെ ചഞ്ചലപ്പെടുന്നത്?. ഒന്നിനും വ്യക്തമായൊരു ഉത്തരം ലഭിക്കുന്നില്ല. നിത്യവും കണ്‍മുന്നില്‍ കാണുന്ന ഒരാളിനെ പെട്ടെന്ന് കാണാതെ വന്നാല്‍ ആരിലാണ് ആശങ്കയുണ്ടാകാത്തത്?. ആത്മാര്‍ത്ഥതയുള്ള ആരും ഒരന്വേഷണത്തിന് മുതിരില്ലേ? മനുഷ്യത്വമെന്ന വികാരമില്ലാത്തവര്‍ക്ക് മനസാക്ഷി കാണില്ല. ആ കൂട്ടരെന്നും നല്ല വേഷങ്ങളിലും കളളച്ചിരിയിലും മാന്യത നടിച്ച് മുന്നിലൂടെ നടന്ന് പോകും. മനുഷ്യനെന്നും ആശ്രയിച്ചിട്ടുള്ളത് മനുഷ്യബന്ധങ്ങളാണ്. ആ ബന്ധങ്ങള്‍ സുരക്ഷിതമാണോ? മനുഷ്യര്‍ ആരിലാണ് […]

ശ്രീകല മോഹന്‍ദാസിന്റെ പുസ്തക പ്രകാശനം

സാഹിത്യകാരി ശ്രീകല മോഹന്‍ദാസിന്റെ ഒമ്പതാമത്തെ പുസ്തകം ‘ പുംകൃതി കാമന്‍ ‘ (കഥാസമാഹാരം ) എറണാകുളം പബ്ലിക് ലൈബ്രറിയില്‍ വെച്ച് പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. സി. രാധാ കൃഷ്ണന്‍ പ്രകാശനം ചെയ്തു… പ്രശസ്ത സൗണ്ട് എഞ്ചിനീയര്‍ശ്രീ. M. R. രാജാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള സാഹിത്യവേദി പ്രസിഡന്റ് ശ്രീ. ജി. കെ. പിള്ള തെക്കെടത്ത് പുസ്തകം സ്വീകരിച്ചു.. കണ്ണന്‍ നായര്‍ സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി ശ്രീ. സി. എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, കൊച്ചി അന്തരാഷ്ട്ര […]

വഴിതെറ്റുന്ന ജീവിതങ്ങള്‍-ഡോ. പി.എന്‍. ഗംഗാധരന്‍ നായര്‍

അതിര്‍ത്തിയില്ലാത്ത അമിതാഗ്രഹം അവസാനത്തില്‍ ദുരന്തത്തിലേക്കാണ് നമ്മെ നയിക്കുന്നത് എന്ന മുന്നറിയിപ്പ് നല്‍കുകയാണ് റഷ്യന്‍ കവി അലക്‌സാണ്ടര്‍ പുഷ്‌കിന്റെ പ്രശസ്തമായ നാടോടി കഥാകാവ്യം’മത്സ്യക്കാരനും ചെറു സ്വര്‍ണ്ണ മത്സ്യവും'(‘The tale of the Fisherman and the Golden fish’—1833). ഒരു മുക്കുവനും ഭാര്യയും ഒരു കടലിന്റെ തീരത്ത് പാര്‍ത്തിരുന്നു. 33 കൊല്ലമായി അവര്‍ അവിടെ താമസിക്കുന്നു. ഒരു ദിവസം മൂന്നുതവണ വല വീശിയപ്പോള്‍ അതില്‍ വന്നു വീണത് ഒരു മത്സ്യം മാത്രം— സ്വര്‍ണ്ണമത്സ്യം. മത്സ്യം പറഞ്ഞു, ‘എന്നെ കടലിലേക്ക് […]

സഞ്ചയികയും ഉള്ളി വടയും കരച്ചിലും-ഉല്ലാസ് ശ്രീധര്‍

എന്റെ കുട്ടിക്കാലത്ത് വെട്ടുറോഡ് റയില്‍വേ ഗേറ്റിന് കിഴക്ക് വശത്താണ് പൊടിയണ്ണന്റെ ചായക്കട… പള്ളിക്കൂടത്തില്‍ പോകുമ്പോഴും വരുമ്പോഴും ചായക്കടയിലെ ഉള്ളി വടയുടെ മണം വല്ലാതെ കൊതിപ്പിക്കും… വലിയേട്ടനെ പേടിച്ച് ഉള്ളി വട തിന്നണമെന്ന ആഗ്രഹം വീട്ടില്‍ പറയില്ല… ഓരോ ദിവസം കഴിയുന്തോറും ഉള്ളി വടയുടെ മണം എന്നെ കൊതിപ്പിച്ച് വേദനിപ്പിച്ച് കൊണ്ടേയിരുന്നു… സ്‌കൂളിലെ സഞ്ചയിക സമ്പാദ്യ പദ്ധതിയില്‍ ആഴ്ചയില്‍ 50 പൈസ വീതം നിക്ഷേപിച്ച് നിക്ഷേപിച്ച് 10 രൂപയായി… 10 രൂപയായപ്പോള്‍ സന്തോഷം കൊണ്ട് നൃത്തമാടിയ എന്നോട് എസ് […]

ഞാനറിഞ്ഞ നേരുകള്‍-ദീപ ബിബീഷ് നായര്‍

ഒരു ദിവസം നമ്മളീ ഭൂമിയില്‍ പിറന്നു വീഴുന്നു. ചിലര്‍ സുഖസൗകര്യങ്ങളുടെ നടുവിലേയ്ക്കാണെങ്കില്‍ മറ്റു ചിലര്‍ ദുരിതങ്ങളുടെ ഇടയിലേയ്ക്കാകും, എങ്കിലും ഒന്നറിവ് ആകുന്നതുവരെ നാമെല്ലാം ഒരു പോലെ തന്നെയാണ്. കാശുള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള വ്യത്യാസമില്ലാതെ അമ്മിഞ്ഞപ്പാല്‍ നുണഞ്ഞ്, എന്തൊക്കെയോ കാഴ്ചകള്‍ കണ്ട് മോണകാട്ടി ചിരിച്ചും, ചുണ്ട് കോട്ടി കരഞ്ഞും ജീവിതം തുടങ്ങുന്നു. ഇതിനിടയില്‍ പിച്ചവച്ചതും കുഞ്ഞുവായില്‍ സംസാരം തുടങ്ങിയതുമെല്ലാം പെട്ടെന്നായിരുന്നു. അക്ഷരങ്ങള്‍ ,നിറങ്ങള്‍, ചിത്രങ്ങള്‍ അങ്ങനെ പുതിയ കാഴ്ചകള്‍ കണ്ടുതുടങ്ങിയതിന് ശേഷമാണ് സ്‌കൂളിലെത്തിയത്. അച്ഛനെയും അമ്മയേയും പിരിഞ്ഞ് ക്ലാസിലെത്തിയപ്പോഴാണ് […]

അവാര്‍ഡുകളല്ല , സൃഷ്ടിയാണ് വലുത്- സാബു ശങ്കര്‍/09 ഒക്ടോബര്‍ 

സാഹിത്യം , ചിത്രകല , സംഗീതം , ചലച്ചിത്രം എന്നീ സുകുമാര കലകള്‍ ഒരു സമൂഹത്തിന്റെ സാംസ്‌കാരിക പ്രതിഫലനങ്ങള്‍ ആണ്. മനുഷ്യ ചരിത്രത്തില്‍ സംസ്‌കാരവും നാഗരികതയും പഠിച്ച് വന്നവരാണ് ഇപ്പോഴത്തെ തലമുറ. സമൂഹത്തിന്റെ അന്തസും ബോധവും കലയില്‍ പ്രതിഫലിക്കുന്നു. ചലച്ചിത്ര കല പഠിക്കുന്നത് തന്നെ യൂറോപ്യന്‍ സിനിമകളില്‍ നിന്നാണ്. പതിറ്റാണ്ടുകളായി വികസിച്ചു വരുന്ന കലയുടെ ദര്‍ശനവും മൂല്യവും തിരിച്ചറിയാന്‍ സാധാരണക്കാരായ എല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല. ബോധനിലവാരത്തിന്റെ പ്രശ്‌നമാണിത്. പോസ്റ്റ് ഗ്രാജ്വേറ്റ് സിലബസില്‍ ഉളള ഗണിതശാസ്ത്രം ഒരു സ്‌കൂള്‍ […]