LIMA WORLD LIBRARY

കാല്പനികതയുടെ കപടഭാവങ്ങള്‍ (ഫാന്റസി കുറിപ്പ്) – അഡ്വ. പാവുമ്പ സഹദേവന്‍

കാല്പനികതയുടെ ചീഞ്ഞവാലില്‍ തൂങ്ങി കിടന്ന് ചില്ലിയാട്ടം പറന്ന എന്റെ എത്രയെത്ര വര്‍ഷങ്ങളാണ് കൊഴിഞ്ഞു വീണിരിക്കുന്നത്. കാല്പനികത എന്നും വിപ്ലവത്തിന്റെ കുതിരപ്പുറത്തേറിയാണ് സാഹസിക യാത്ര നടത്തിയിരുന്നതെങ്കിലും ഇന്ന് അതൊക്കെ അല്പം ചെടിക്കുന്നതുപോലെ എനിക്ക് തോന്നുന്നു. കാല്പനികത ഇന്ന് ഒരു ക്ലീഷേ (ചര്‍വ്വിതചര്‍വ്വണം) യായിപോകുന്നില്ലേ എന്ന് ഞാന്‍ സംശയിക്കുന്നു. മധ്യവര്‍ഗ്ഗത്തിന്റെ ഭ്രമാത്മകമായ, അയഥാര്‍ത്ഥ സ്വപ്നങ്ങളാണ്, കാല്പനികവിപ്ലവത്തിന്റെ കുതിരപ്പുറത്തേറി അപഥസഞ്ചാരം ചെയ്യുന്നത്. പുഞ്ചവയലില്‍ വിതച്ച നെല്‍വിത്തുകള്‍ പാലായി കുടം വെയ്ക്കുന്നത് കാണാനായി, ഞാന്‍ അച്ഛന്റെ കൈ പിടിച്ച് പോയതുമുതലായിരിക്കണം കാല്പനിക സ്വപ്നങ്ങള്‍ […]

നിതാന്തം ചൊരിഞ്ഞാലും – മാലൂര്‍ മുരളി

ഭൂമിതന്‍ ഗര്‍ഭപാത്രത്തെ കരുത്താക്കാന്‍ നീരേകിടുന്നതാം മുകിലിന്റെ മക്കളേ…. നിന്‍ മഹാസേവനത്താലീ ധര തന്റെ ജീവത്ത്തുടിപ്പേകി ധന്യമാക്കുന്നു നീ . നീയാണു പാരിന്റെ ശ്വാസകോശത്തിനാ- യൂര്‍ജ്ജം കൊടുത്തു സമ്പന്നമാക്കുന്നതും നിന്റെ തണുത്ത പുറത്തു തഴയ്ക്കുന്നു തരുവിന്‍ കുടുംബവും ജന്തുജാലങ്ങളും . നിന്‍ മഹാദാനത്തിന്‍ ശേഷിപ്പതൊക്കെയും തടിനി കളമ്മയിലെത്തിച്ചിടുന്നതും അതുപിന്നെയാവിയായ്,. നീയായ് പുന:ര്‍ – കാല- രഥമേറിയെത്തുന്നു പിന്നെയും പിന്നെയും. നിന്നെ സ്തുതിച്ചു നമിക്കുന്നു ധരതന്റെ ഓമല്‍ക്കിടാങ്ങള്‍ക്കുവേണ്ടി ഞാന്‍ നിത്യവും മങ്ങാതെ, മായാതെ. മായാ പ്രഞ്ചത്തിന്‍ നിത്യതേജസ്സേ; നിതാന്തം ചൊരിഞ്ഞാലും. […]

The Lion’s Law – Leelamma Thomas, BOTSWANA

No matter the economy of the forest, the lion will never eat grass. For destiny is not a bargain, and strength is never sold at a discount. Storms may shake the tall trees, drought may crack the thirsty earth, but a lion’s hunger remembers its truth— it bows to no season, it bends to no […]

മിന്നാമിനുങ്ങ് – ജോസ്‌കുമാര്‍ ജര്‍മ്മനി

മുറ്റത്ത് മണി മുത്തുകള്‍ മണ്ണുവാരിക്കളിക്കുന്നു മുത്തുവാരാനെന്നവണ്ണം മണിത്താരകളാശത്ത് ! മുല്ലുക്കുളത്തിന്‍ അരുകിലെത്തി മണ്‍കുടത്തില്‍ മൂന്നും ജലം നിറച്ച് മുറ്റത്തെ മാവിന്‍ ചുവട്ടിലെത്തി . മടിയില്‍ത്തിരുകിയ പൊതിയഴിച്ച് മാനത്തുമിന്നും പ്രഭകണക്കേ മതിവരോളം അവള്‍ എണ്ണിനോക്കി . മൂന്നാലു കാശിനി ബാക്കിയുണ്ട് ! മുക്കിലെ മൂപ്പന്റെ കടയില്‍ചെന്ന് മുത്തുകള്‍ക്കുണ്ണുവാന്‍ വാങ്ങിടേണം മൂന്നാലിടങ്ങഴി അരിയും പിന്നെ മൂന്നുനാലുപ്പേരി കൂട്ടങ്ങളും ! മണ്ണിന്റെ മക്കള്‍ക്കിന്നു പാരില്‍ മണ്ണുവാങ്ങാനൊരു താങ്ങുമില്ല മണ്ണെണ്ണ വാങ്ങി മതിവരോളം മായാപ്രപഞ്ചം കണികാണുവാനും ! മനസ്സിലെ മാണിക്യ പൊതിയഴിച്ച് മനക്കോട്ടയിന്നും […]

നാടക ആചാര്യന്‍ NN പിള്ളയെ ഓര്‍ക്കുമ്പോള്‍ – അഷ്റഫ് വി

പ്രശസ്ത..നാടകാചാര്യനും,അഭിനേതാവും, സാഹിത്യകാരനും വാഗ്മി യുമായിരുന്ന മായ ഓംചേരി യണന്‍പിള്ള എന്ന NN പിള്ളയുടെ വിയോഗത്തിന് നവംബര്‍ 14-ന് 30 വര്‍ഷം തികഞ്ഞു. ‘മറക്കണോ ഞാന്‍ എന്തൊക്കെ മറക്കണം..’ ‘എന്റെ ലക്ഷ്മി ഈ വീടിന്റെ മഹാലക്ഷ്മി..’ ‘എന്റെ കണ്‍മുന്നില്‍ പിടഞ്ഞു വീണ് മരിച്ചത് ഞാന്‍ മറക്കണോ..’ സിദ്ദിഖ് / ലാല്‍ എഴുതി സംവിധാനം ചെയ്ത ഗോഡ് ഫാദര്‍ സിനിമയിലെ ആ അഞ്ഞൂറാന്‍.. NN പിള്ള അനശ്വരമാക്കിയ ആ കഥാപാത്രം.. വര്‍ഷം എത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സില്‍ ആ കഥാപാത്രം […]

ഫെനി ഉണ്ടാക്കാം – ഡോ. വേണു തോന്നയ്ക്കല്‍

നിങ്ങള്‍ കശുമാങ്ങ തിന്നിട്ടുണ്ടോ. ഇതുവരെ കശുമാങ്ങയുടെ രുചി അറിയാത്തവര്‍ ഇനിയെങ്കിലും ഒന്നറിയുക. കശുമാങ്ങ വൃത്തിയാക്കി ഉപ്പും കൂട്ടി തിന്നാന്‍ നല്ല രസമാണ്. ഒരു പ്രത്യേക രുചിയാണതിന്. സ്‌കൂള്‍ വേനലവധിക്കാലത്ത് കശുമാവിന്‍ ചോട്ടില്‍ കശു മാങ്ങ ഉപ്പും കൂട്ടി തിന്ന ഒരു കുട്ടിക്കാലം നിങ്ങള്‍ക്കോര്‍മ്മയിലുണ്ടോ. കശുവണ്ടിയും കശുമാങ്ങയുമൊക്കെ നമ്മുടെഗൃഹാതുരത്വം പേറുന്ന ബാല്യകാല സ്മരണകളാണ്. പലപ്പോഴും അത്തരം ഓര്‍മ്മകളാണ് നമ്മുടെ ജീവിതത്തെആനന്ദ പൂര്‍ണമാക്കുന്നത്. കശുമാങ്ങയില്‍ ധാരാളമായി നാര് ഘടകവും ജീവകങ്ങളും ഘനിജങ്ങളും അടങ്ങിയിരിക്കുന്നു. കശുമാങ്ങ തിന്നുമ്പോള്‍ അത് ചവച്ച് അതിന്റെ […]

Saturday Ruminations – Dr. Aniyamma Joseph

‘Our revels now are ended…. We are such stuff as dreams are made on, and our little life is rounded with a sleep.’ This is spoken by Prospero, the banished Duke in Shakespeare’s last play The Tempest(Act IV. Sc.1). He refers to the transient, ephemeral nature of life. The Tempest is the last play written […]

ഒളിമങ്ങാത്ത ചിന്തകള്‍ – ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍

ലോകത്ത് കുറച്ചു വിഷയങ്ങളെ ഉള്ളൂ. അവയ്ക്ക് ചിത്രീകരണം നല്‍കുമ്പോള്‍ കലാകാരന്‍ ആദ്യമായിട്ടാണ് അത് കാണുന്നതെന്നപ്രതീതി അനുവാചകനില്‍ ഉണ്ടാക്കണമെന്ന് പ്രശസ്ത റഷ്യന്‍ സാഹിത്യ നിരൂപകനും ‘റഷ്യന്‍ ഫോര്‍മലിസം’ എന്ന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രധാന ചിന്തകനുമായ വിക്ടര്‍ ഷ്‌കലോവ്‌സ്‌കി (Victor Shklovsky) പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സാഹിത്യം പഠിക്കുമ്പോള്‍ അതിന്റെ ഉള്ളടക്കത്തേക്കാള്‍ അതിന്റെ രൂപം (Form ) ആണ്പ്രധാനമായിട്ടുള്ളത്_ ഭാഷ,ശൈലി, ഘടന,സാഹിത്യ രീതികള്‍ മുതലായവ. എന്തുപറയുന്നു എന്നതിലല്ല എങ്ങനെ പറയുന്നു എന്നതിലാണ് കലയെ പ്രത്യേകമാക്കുന്നത്. മികവാര്‍ന്ന ശില്‍പ്പ ഘടന കൊണ്ടും […]

അനുരാഗത്തിന്‍ പൊന്‍മണിയായി പിറന്ന കിയോറ -പ്രൊഫ. കവിതാ സംഗീത്

ആ ദിവസം! നഗരത്തിലെ തിരക്കുകളില്‍ നിന്ന് ഒരല്‍പം ഒഴിഞ്ഞ ഒരിടത്ത്, കിയോറ ഡയമണ്ട്‌സിന്റെ ഷോറൂം എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പ്രഭാത സൂര്യന്റെ നേരിയ വെളിച്ചം ഷോറൂമിന്റെ അകത്തേക്ക് അരിച്ചെത്തി, അവിടുത്തെ രത്‌നക്കല്ലുകളില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍… അത് വെറുമൊരു വെളിച്ചമായിരുന്നില്ല, ഒരായിരം സ്വപ്നങ്ങള്‍ ഒരുമിച്ച് കത്തിയെരിയുന്ന പോലെ ഒരു പ്രഭാവലയം! അകത്തേക്ക് കാലെടുത്തുവെച്ചപ്പോള്‍ തന്നെ ആ അന്തരീക്ഷം എന്നെ വല്ലാതെ ആകര്‍ഷിച്ചു. കോഴിക്കോടിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയുന്ന ആ രത്നകല്ലുകളുടെ ശേഖരം : കയറിയ ഉടനെയുള്ള ശാന്തമായ സംഗീതം, ചുറ്റും അതിമനോഹരമായ […]

ആരാണ് ദൈവം, എന്താണ് ദൈവം ?-1 (ജയന്‍ വര്‍ഗീസ്)

( പൊട്ടക്കണ്ണന്റെ മാവേലേറ് പോലേ യുക്തിവാദികളായ സ്വതന്ത്ര ചിന്തകര്‍ ദൈവം ഇല്ല എന്നും, ഏതാണ്ട് അതേനിലവാരത്തില്‍ മതാനുയായികളായ ഈശ്വര വിശ്വാസികള്‍ ദൈവം ഉണ്ട് എന്നും വാദിച്ചു കൊണ്ടിരിക്കുന്നു. രണ്ടു കൂട്ടരുടെയും ഏറുകള്‍ ചില കണ്ണിമാങ്ങകള്‍ താഴെ വീഴ്ത്തുന്നുണ്ട് എന്നതിനാല്‍ ഒരിക്കലും കൂട്ടി മുട്ടാത്തസമാന്തര രേഖകള്‍ പോലെ ഈ വാദങ്ങള്‍ അവദാനമില്ലാതെ മുന്നോട്ടു പോവുകയാണ്. നിലവിലുള്ളശാസ്ത്രീയമായ യുക്തികളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വതന്ത്രവും ദാര്ശനികവുമായ ചിലകണ്ടെത്തലുകളാണ് ഈ ലേഖനം. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചതും ഫൊക്കാനയുടെ സുകുമാര്‍ അഴീക്കോട്അവാര്‍ഡ് ലഭിച്ചതുമായ ‘ […]

ഉരുക്കിച്ചേര്‍ക്കല്‍ – മായ ബാലകൃഷ്ണന്‍

സ്‌നേഹനിരാസത്തിന്റെ ഉപ്പുതുള്ളികള്‍ മിഴികളെ നീറ്റിക്കുമ്പോള്‍ അകമേ കല്ലിച്ചുപോയ ഉഷ്ണശിലകള്‍ ഉരുക്കി വിളക്കിച്ചേര്‍ക്കാന്‍ സ്‌നേഹമയ മെഴുക്ക് ഹൃദയത്തില്‍ പുരട്ടിക്കൊടുത്താല്‍ മതിയാകും!      

ഖദീജുമ്മാ-റെജി ഇലഞ്ഞിത്തറ

”ഓള് നീ പറഞ്ഞോലെ നല്ല മൊഞ്ചത്തി ആണല്ലോ പഹയാ. ഓടെ ബാപ്പേം ഉമ്മേ അറിഞ്ഞിനാ”…. ഉമ്മാക്ക് സംശയം. നിക്കാഹ് രജിസ്റ്റര്‍ ആപ്പീസില്‍ ആയിരുന്നുമ്മാ. അന്റെ ചങ്ങായി മാരും കൂടെ ജോലി ചെയ്യുന്നോരും ഒക്കെ ഉണ്ടായിരുന്നു. പ്രായമായ കുട്ടിയല്ലേ, ഓള്‍ക്ക് മൊഹബത്ത് ഒള്ളോരുടെ കൂടെ പൊറുക്കാന്‍ ഇന്നാട്ടില്‍ നിയമമുണ്ടുമ്മാ. ”ഒരൊക്കെ പെരുത്ത കായി ഉള്ളോരല്ലേ, നീ സൂശ്ശിക്കണേ…….ഓളോടെ പണ്ടങ്ങളൊക്കെ എവിടേലും വെച്ച് പൂട്ടി ബെക്കാനെ കൊണ്ട് പറ, ഈ ദുനിയാവില്‍ ആരേം വിശ്വസിച്ചൂട. ഞമ്മടെ കുടിയൊക്കെ ഓള്‍ക്ക് ഇഷ്ടാവോ […]

എന്റെ കേരളം-സ്വരൂപ്ജിത്ത് എസ്. കൊല്ലം

ഹരിതവര്‍ണ്ണപ്പുതപ്പണിഞ്ഞൊരു നാട്. ഹരിനാമജപമാലകോര്‍ക്കുമീനാട്. ആഴിയുമൂഴിയും ചേര്‍ന്നിവിടെ ആനന്ദനൃത്തമാടിടുന്നനാട്. കേരകേദാരവൃന്ദങ്ങള്‍പാടുന്ന നാട് തെയ്യവും തിറയുമാടുന്നനാട്. തിരയും തീരവും കരയും കായലും ചേര്‍ന്ന് – തിരനോട്ടം നോക്കുന്നനാട്. മകരകുളിരുപേറിയമാമലകളില്‍ മധുരപ്പൂഞ്ചോലകളുണര്‍ന്ന നാട്. കാടും കടലും കൈകൊട്ടിപ്പാടുന്നനാട് കര്‍ണികാരം കനകക്കസവണിയുംനാട്. സംഗീതസാഗരംസ്‌നാനംകഴിക്കുമെന്‍നാട് സരസ്വതിവീണമീട്ടിടുന്നനാട്. കേരകേളികള്‍ പാടുന്നനാട്, എന്റെ ചാരുകേരളനാട്.    

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 23)

‘ഹലോ….’ അമ്മയുടെ ശബ്ദം കാതുകളില്‍ പതിഞ്ഞു. അവന്റെ കണ്ണുകള്‍ തിളങ്ങി. ഉള്ളില്‍ സന്തോഷം ഉണര്‍ന്ന് തുള്ളിക്കളിച്ചു. മിഴികള്‍ ഏഴു കടലും കടന്ന് അമ്മയുടെ അടുത്തേക്ക് പോയി. തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നതുപോലെ അവന്റെ മുഖം പ്രകാശിച്ചു.   ‘അമ്മേ…, ഞാന്‍… ഞാന്‍….’ ‘മോനേ…, നീ… നീ തന്നെയാണോ ഇത്… എന്റെ പൊന്നു മോനേ….’ പിന്നെ ആര്‍ക്കുമൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല. അവരുടെ മനസുകള്‍ പക്ഷേ ആഴത്തില്‍ സംവദിക്കുന്നുണ്ടായിരുന്നു. നിശബ്ദതയിലൂടെയുള്ള ആശയവിനിമയം മിനിയും കണ്ടു, അവനെപ്പോലെ അമ്മയും അങ്ങകലെ കണ്ണീരൊഴുക്കുന്നതായി, ആ നാലു കണ്ണീര്‍ച്ചാലുകള്‍ […]

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 28)

”എക്‌സ്‌ക്യൂസ്മീ… നിങ്ങള്‍ കുറച്ചു ദിവസം അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന് പിന്നീട് ഉപേക്ഷിച്ചു പോയ വ്യക്തിയാണോ? ഞാന്‍ കേട്ടിട്ടുണ്ട്, നിങ്ങള്‍ വളരെ ക്രൂരമായാണ് അദ്ദേഹത്തോട് പെരുമാറിയതെന്ന്. നിങ്ങള്‍ക്ക് പണത്തിന്റെ അഹങ്കാരമായിരുന്നെന്ന്…’ ആ ചോദ്യം കേട്ടില്ലെന്നു നടിച്ച് അരുണിനൊപ്പം പടി കടക്കുമ്പോള്‍ കേട്ടു. ”ഒരു പാവം മനുഷ്യനെ പ്രേമം നടിച്ച് നശിപ്പിച്ച ശേഷം വര്‍ഷങ്ങള്‍ക്കു ശേഷം അന്വേഷിച്ച് വന്നിരിക്കുന്നു.” വളരെ പതുക്കെയാണ് അയാളതു പറഞ്ഞതെങ്കിലും ഞങ്ങളതു കേട്ടു. ഇടറിയ കാല്‍വെയ്പുകളോടെ മുന്നോട്ടു നടക്കുമ്പോള്‍ അരുണ്‍ അരികിലെത്തി പറഞ്ഞു. ”സാരമില്ല മാഡം… ഒന്നും […]