LIMA WORLD LIBRARY

ഗാന്ധിഭവന്‍ പുരസ്‌കാരം നല്‍കുന്ന പാഠങ്ങള്‍ – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) 

ഏഷ്യയിലെ ഏറ്റവും വലിയ നിരാലംബര വ്യക്തികളുടെ ജീവകാരുണ്യ സംരക്ഷണ കേന്ദ്രമായ പത്തനാപുരം ഗാന്ധിഭവന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റ്, അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാം ഗവുമായിരുന്ന അന്തരിച്ച ചലച്ചിത്ര താരം ടി.പി.മാധവന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സമഗ്ര സംഭ വനക്കായി തെരെഞ്ഞെടുത്തത് 400 സിനിമകളില്‍ അഭിനയിച്ച 12 സിനിമകള്‍ നിര്‍മ്മിച്ച 12 സിനിമകള്‍ സംവിധാനം ചെയ്ത 92 വയസ്സുള്ള മഹാനടനായ മധുവിനെയാണ്. ഇതിലൂടെ ഗാന്ധിഭവന്‍ നല്‍കുന്ന രണ്ട് പാഠങ്ങളുണ്ട്. ഒന്ന് ജീവകാരുണ്യ രംഗത്ത് കച്ചവടം നടത്തി കാശുണ്ടാക്കുന്നവര്‍ 1500 […]

“Peace… peace…” – Leelamma Thomas, Botswana

That is precisely why the number of those who preach peace has grown so large. Among those who walk around advising peace, I do not stand at the feet of peace. When a storm rages inside, I have not learned to walk outside chanting “Peace… peace…” Today’s human being speaks of peace because a war […]

ഇതാരാണപ്പോ – ശ്രീകല മോഹന്‍ദാസ് (Sreekala Nohan Das)

അപ്പപ്പോ.. ഇതാരാണപ്പോ … കുഞ്ഞു രാജാപ്പാര്‍ട്ടോ അതോ രാജ കുമാരനോ ?? കണ്ടിട്ട് ഒരു തറവാട്ടു കാരണവരുടെ ലുക്കുണ്ട് ഈ കക്കു കാര്‍ന്നോര്‍ക്ക്. ???? നല്ല പള പളാ മിന്നുന്ന പട്ടു കുപ്പായവും വീതിക്കരയുള്ള കസവു മുണ്ടും.. മാത്രമോ തോളത്തു കസവു വേഷ്ടിയും എല്ലാം കൂടി നല്ല തലയെടുപ്പുണ്ടു കേട്ടോ.. കുഞ്ഞന്റെ മുഖത്തെ ചെറു പുഞ്ചിരി കണ്ടിട്ടു ഇനിക്കും നല്ലോണം ചിരി വരുന്നുണ്ടേ… ഇത്തിരിക്കുഞ്ഞനാണെങ്കിലും അവ ന്റെ ഭാവമൊക്കെ ഒന്നു കാണേണ്ടതു തന്നെയാണേ.. അവന്റെയാ കളി വണ്ടിയിലുള്ള […]

വാക്കുകളും പ്രവൃത്തികളും മുറിവേല്‍പ്പിക്കരുത് – മിനി സുരേഷ് (Mini Suresh)

അടുത്തിടെ ഒരു കല്യാണത്തില്‍ സംബന്ധിക്കുവാന്‍ പോയി. ഉറ്റ ബന്ധുവിന്റെ അളിയന്റെ മകന്റെ വിവാഹമാണ്. ഞങ്ങള്‍ മൂന്നു പേര്‍ സംസാരിച്ചു നില്‍ക്കുകയാണ്. ബന്ധു വന്ന് അതില്‍ ഒരാളോട് മാത്രം കാര്യമായി ചിരിച്ച് സംസാരിച്ചിട്ട് പോയി. മറ്റു രണ്ടു പേരെയും മൈന്‍ഡ് ചെയ്തതു പോലുമില്ല. തലേ ദിവസം തന്നെ തിരുവനന്തപുരത്തെത്തി വിവാഹത്തില്‍ സംബന്ധിച്ചത് അദ്ദേഹവുമായുള്ള ബന്ധം ഓര്‍ത്താണ്. എന്നിട്ട് ഇങ്ങനെയൊരു സമീപനം വന്നപ്പോള്‍ അറിയാതെ ഒരു നിമിഷം ‘അയ്യേ , എന്നൊരു ചിന്ത മനസ്സില്‍ കയറിയെങ്കിലും ശുഭചിന്തകള്‍ നിറച്ച് ആ […]

സ്‌നേഹവിത്ത് – മാലൂര്‍ മുരളി (Maloor Murali)

മനുജനെ മഹനീയനാക്കുവാന്‍ മത, ജാതീയതയല്ലയോര്‍ക്കണം ! ‘മനുഷ്യത്വ’മതൊന്നു മാത്രമേ മനുജന്നുള്ളകെടാവിളക്കുകള്‍ . ‘ജാതീയത’മര്‍ത്യനാശത്തിന്‍ ജീര്‍ണ്ണിച്ചുള്ളൊരിടങ്ങള്‍മാത്രമാം ! ജീവഹാനിയ്ക്കുതുല്യമാണോ ര്‍ത്താ- ലതിലെ ജീവിതങ്ങളും ! മാനവത്വം പിറക്കാത്ത മത,ജാതീയ ചിന്തകള്‍! മര്‍ത്യനെ മര്‍ത്യനറിയാത്ത ക്രൂരചിന്തകരാക്കിടും. പ്രാപഞ്ചികശക്തിയോരോന്നും പ്രപഞ്ചത്തിന്‍കരങ്ങളാം മഹത്തായുള്ളകരത്താലീ – മഹിയില്‍ നിര്‍മ്മിതികളും . പരകോടിയിനങ്ങള്‍ തന്‍ പ്രസവം നിര്‍വ്വഹിച്ചുര്‍വ്വി- മുലയൂട്ടിവളര്‍ത്തുന്നു മഹിതന്‍വിരിമാറിലായ്. ഇഴതെറ്റാതെപണ്ടൊക്കെ – യൊന്നിച്ചേവം പുലര്‍ന്നവര്‍! സ്വാര്‍ത്ഥചിന്തയാല്‍ മര്‍ത്യ- സഞ്ചാരം ഗതിപിഴച്ചതായ്. ഇഴയോരോന്നു നശിപ്പിച്ച – ങ്ങില്ലം ചുട്ടു രസിക്കയോ? സര്‍വ്വനാശത്തെവരവേല്ക്കാന്‍ നീട്ടൂ…. സ്വാര്‍ത്ഥകരങ്ങള്‍ നീ […]

യാത്രാമംഗളങ്ങള്‍ – സാക്കിര്‍ – സാക്കി നിലമ്പൂര്‍

മലയെ ബലാത്സംഗം ചെയ്ത് മതിയാവാത്തവരോട് സന്ധിയില്ലാ സമരം ചെയ്‌തൊരാള്‍. ഭൂമിയുടെ മേലാപ്പ് തുളച്ചവരോട് ശോഷിച്ച കൈകള്‍ കൊണ്ട് പടവെട്ടിയൊരാള്‍. പച്ചപ്പിന്റെ കബന്ധങ്ങള്‍ അരിഞ്ഞു വീഴ്ത്തിയവരെ നിയമം കൊണ്ട് മുട്ടുകുത്തിച്ചൊരാള്‍. ദുര്‍ബലയായ ഭൂമീദേവിയുടെ മാറില്‍ യന്ത്രക്കൈകള്‍ മാന്തിപ്പറിച്ചപ്പോള്‍ ചെറിയ ശരീരം കൊണ്ട് ചെറുത്തു നിന്നൊരാള്‍. പോയി . ഇനിയില്ല ആ ശാന്തമായ ശബ്ദവും കാരുണ്യം തുളുമ്പുന്ന കണ്ണുകളും. മുഖത്ത് കൃത്രിമ സങ്കടം ഒട്ടിച്ചുവെച്ച ജാഡരാഷ്ട്രീയക്കാരന്റെ റീത്തുകള്‍ നെഞ്ചത്ത് ചുമക്കാതെ , ശവപ്പെട്ടിക്കരികിലും സ്വകാര്യതയുടെ തുണി പൊക്കി നോക്കുന്ന വ്‌ലോഗര്‍മാരുടെ […]

സൃഷ്ടിപരമായ ഒരു കൂട്ടായ്മ – ജോസ് ക്ലെമന്റ് (Jose Clement)

നാമൊക്കെ നിരവധി സംഘടനകളിലും സഭാ കൂട്ടായ്മകളിലും കുടുംബ കൂട്ടായ്മകളിലും സൗഹൃദ വലയങ്ങളിലുമൊക്കെ പ്പെട്ടവരായിരിക്കും. ഇവിടെയൊക്കെ നമുക്ക് സൃഷ്ടിപരമായ ഒരു കൂട്ടായ്മ നല്കാന്‍ കഴിയുന്നുണ്ടോ?   സൃഷ്ടിപരമായ ഒരു കൂട്ടായ്മ നല്കാന്‍ കഴിയുന്നില്ലെങ്കില്‍ അതൊക്കെ ഒരു ലിമിറ്റഡ് കമ്പനി മാത്രമായിരിക്കും. ക്ഷീണിതരെ ഉജ്ജീവിപ്പിക്കാനും അവര്‍ക്ക് ഉന്മേഷം പകരാനും നമുക്ക് കഴിയണം.   അന്യോന്യം കരുതാനും ഭാരങ്ങള്‍ പങ്കുവയ്ക്കാനും ഒരുമിച്ചു വളരാനും കൂട്ടായ്മയുടെ സുശക്തമായ ആത്മീയ ബന്ധം സഹായിക്കുന്നില്ലെങ്കില്‍ നമ്മുടെ സംഘടനാ- സൗഹൃദ കൂട്ടായ്മകള്‍ക്ക് ഒരര്‍ഥവുമുണ്ടാകില്ല. സൃഷ്ടിപരമായ കൂട്ടായ്മയിലൂടെ മാത്രമേ […]

പൊന്‍പുലരി – കലാ പത്മരാജ്

ഓരോ കാര്യത്തിനും അതിന്റേതായ ഒരു താളവും സമയക്രമവും ഉണ്ട്. ഈ സമയത്തിനുള്ളിലാണ് സമൂഹം പലരെയും വിലയിരുത്തുന്നത്. നമുക്ക് എന്തൊക്കെ അറിവുകള്‍ ഉണ്ട് എന്നതിലല്ല ഒരാളുടെ മഹത്വം കുടികൊള്ളുന്നത് മറിച്ച്, ആ അറിവുകള്‍ അവശ്യസമയത്ത് എത്രത്തോളം കൃത്യമായും ഫലപ്രദമായും പ്രയോഗിക്കാന്‍ സാധിച്ചു എന്നതിലാണ്. ഒത്തിരി ഇഷ്ടത്തോടെ എല്ലാവര്‍ക്കും നല്ലൊരു ശുഭദിനം ആശംസിക്കുന്നു.    

മഹിമ – ഡോ: ജയദേവന്‍ (Dr. Jayadevan)

ഇനനുപ്രിയസഖിയവനി വാഴുവാന്‍ നിത്യവും തേനൂറുമൂര്‍ജ്ജം ചൊരിഞ്ഞന്തിയോളവും, കനിവിലതിവിപുലഗഗനത്തിലുണ്ടാകുവാന്‍ ആനന്ദമോടാഴിവിട്ടുദിച്ചീടണം… അലിവിലൊളിവിതറിയിരുളാകെ മാറ്റീടുവാന്‍ ചേലോടെരിഞ്ഞഗ്‌നി ചൂടുന്ന നിന്നുടെ, കുലമഹിമയിനിയുമുയരങ്ങളില്‍ പാറണം കോലംകെടാതുര്‍വ്വി സഞ്ചരിച്ചീടുവാന്‍… പ്രവരധരയടിമുടിയണിഞ്ഞ സസ്യങ്ങളാല്‍ ആവോളമേകുന്ന വായുവങ്ങോളവും, വിവിധഫലഗുണവുമിഹ ജീവനാധാരമായ് കാവലുണ്ടാകുവാന്‍ സര്‍വ്വതും കൈതൊഴാം… ഇരവുപകലനുദിനവുമീവിധം കാണുവാന്‍ നേരിന്റെ മൂര്‍ത്തിമത് ഭാവമാം നിന്നുടെ, ചിരിമറയുമരദിവസമങ്ങോളമാവാതെ പാരിടം നൃത്തമാടാന്‍ നീ തുണയ്ക്കണം… തുളസിമലരിതളിലൊളി തീര്‍ത്ഥമായ് തന്നിടാന്‍ ആളിത്തെളിഞ്ഞുണ്മയോടുദിക്കുന്ന നീ, എളിമയുടെ കനകനിറകുംഭമായ് ദൈവമായ് നാളെയും വിണ്ണിലുണ്ടാകുമാറാകണം…    

കശുവണ്ടിയും മാറിടത്തിലെ കാന്‍സറും – ഡോ. വേണു തോന്നയ്ക്കല്‍ (Dr. Venu Thonnackal)

സ്‌കൂള്‍ വേനലവധിക്കാലത്ത് നാട്ടിന്‍പുറത്തുള്ള കുട്ടികളുടെ ഒരു വിനോദമാണ് കശുമാങ്ങ കുലയോടെ എറിഞ്ഞിടുക. അങ്ങനെ ശേഖരിക്കുന്ന കശുവണ്ടി വിറ്റ് സിനിമ കാണുന്നവരും ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങുന്നവരും എന്തിനേറെ പറയുന്നു ചുട്ടു തല്ലി പൊട്ടിച്ചു തിന്നുന്നവരും ഉണ്ട്.   നാട്ടില്‍ മസൂരി ദിനം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞാല്‍ കശുവണ്ടി ചുടാന്‍ അനുവാദം ഉണ്ടാവില്ല. കശുവണ്ടി ചുടുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം മസൂരി ദേവതയെ ചൊടിപ്പിക്കുമത്രേ. ഇന്നും നമ്മുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇത്തരം വിശ്വാസം നിലവിലുണ്ട്. ഇത് തികച്ചും അജ്ഞതയാണെങ്കിലും ഇവിടെ ഭാവനയുടെ കാമ്പുണ്ട്. […]

നവവത്സരാശംസ – ജയകുമാര്‍ കോന്നി (Jayakumar Konni)

ആംഗലേയത്തിന്‍ പുത്തനാണ്ടുണര്‍ന്നേ , ആരതിയുഴിഞ്ഞെതിരേറ്റീടാമൊന്നായി. ആശാമലരുകള്‍ വാരി നിറച്ചോ – രായിരം മണിമഞ്ജുഷകളേന്തി ആരാലണയും ജനുവരീ മനോഹരീ . അല്ലലെഴാത്തതാമൊരു വത്സരം കല്പകവാടിയായി നിത്യം തളിര്‍ക്കട്ടെ. പോയ കാലത്തിന്‍ മുറിപ്പാടുകള്‍, മായികമാം നിന്‍ സ്‌നേഹ സ്പര്‍ശത്താല്‍, പോയി മറഞ്ഞീടട്ടെ, പകരം തരു, പാലൊളി വിതറും പ്രതീക്ഷാനിര്‍ഭരമൊരു പുതുയുഗത്തിന്‍ പുലരൊളി. ദുരിതങ്ങള്‍ തിടമ്പേറ്റാത്തതാം പരിപൂര്‍ണ മോദവാസരങ്ങള്‍ വ്യാധിയുംവ്യഥയുമരങ്ങു വാഴാത്ത , ആധിരഹിതമാമൊരു വര്‍ഷവസന്തം’ കോവിഡുകൊറോണ ബുറേലിയും കേറിക്കളിക്കാത്തതാമൊരുയുഗം പുത്രമിത്രധനാദികളത്ര യോഗവും മാതൃ പിതൃ സന്താന ബന്ധങ്ങളും പവിത്രമാം പാതയില്‍ […]

ഇവളെന്റെ പ്രിയപുത്രി – സൂസന്‍ പാലാത്ര (Susan Palathra)

അവള്‍ വന്നു കയറിയവള്‍. പുറംതള്ളാന്‍ ഒരുപാടു ശ്രമിച്ചു. പോയില്ല. ഉദിച്ചവെയില്‍ മുഴുവന്‍കൊണ്ട് മതിലിനുമുകളില്‍ അവള്‍ ഉണങ്ങി വിറങ്ങലിച്ച്, ചത്തതുപോലെ കിടന്നു. ആദ്യമൊക്കെ ഉച്ചത്തില്‍ കാറിക്കരഞ്ഞു. പിന്നീട് ശബ്ദം നേര്‍ത്തുനേര്‍ത്തുവന്നു. മനുഷ്യമനസ്സ് അങ്ങനെ കല്ലാക്കാന്‍ പറ്റുമോ? മതിലില്‍ നിന്നിറക്കി അല്പം പാല്‍ ഒരു കുഞ്ഞിപ്പാത്രത്തില്‍വച്ചു കൊടുത്തു. കുടിയ്ക്കാനുള്ള ബലമോ ത്രാണിയോ ഇല്ലാത്ത പാവം പാല്‍പ്പാത്രത്തിനു സമീപം ചുരുണ്ടുകിടന്നു. രണ്ടുമൂന്നുതുള്ളി വിരലില്‍മുക്കി ഞാനാക്കുഞ്ഞു വായില്‍ തൊട്ടുകൊടുത്തു. എനിക്ക് പെന്‍ഷന്‍ എടുക്കാനും മറ്റുമായി പുറത്തു പോകേണ്ടിവന്നു. വഴിയില്‍ ഉടനീളം ഞാനവളെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെട്ടു. […]

ഡോ. പി. പി. രാധാകൃഷ്ണന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘ ഗുല്‍മെന്‍’ BookJinn Publicationsലൂടെ

‘ഗുല്‍മെന്‍’ ഒരു കഥാസമാഹാരം മാത്രമല്ല, അത് കാലത്തോടുള്ള ഒരു സംവാദം കൂടിയാണ്. മനുഷ്യനും സമൂഹവും തമ്മിലുള്ള സവിശേഷമായ ബന്ധത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് ഓരോ കഥയും ഉന്നയിക്കുന്നത്. വായനക്കാരനെ ചിന്തിപ്പിക്കുകയും സ്വയം തിരിച്ചറിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഈ കഥകള്‍ മലയാളചെറുകഥയുടെ സമകാലികപ്രവാഹത്തില്‍ ശ്രദ്ധേയമായ ഇടം പിടിക്കുന്നതും അതുകൊണ്ടുതന്നെയാണ്. പുസ്തകത്തിന്റെ വില – 180 രൂപ കൊറിയര്‍ ചാര്‍ജ്ജ് – 42 രൂപ 222 രൂപ ഗൂഗിള്‍ പേ ചെയ്യേണ്ട നമ്പര്‍ ?? 7736300323  

ഗാനഗന്ധര്‍വ്വന് ഒരു പിറന്നാള്‍ സമ്മാനം- ജോസ്‌കുമാര്‍ ചോലങ്കേരി, ജര്‍മ്മനി

‘മലരണിക്കാടുകള്‍ തിങ്ങിവിങ്ങി’ എന്നു തുടങ്ങുന്ന ചങ്ങമ്പുഴയുടെ ‘എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം’ എന്ന ഗാനശകലം പോലെ ഈ കഴിഞ്ഞ ആഴ്ചകളില്‍ എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും ലോകം മുഴുവന്‍ ആഘോഷങ്ങളില്‍ മുഴുകിക്കഴിയുകയായിരുന്നു. ഡിസംബര്‍ 25 ന് ക്രിസ്മസ്സാഘോഷം…. ഡിസംബര്‍ 31നും ജനുവരി 1 നുമായി പുതുവത്സരാഘോഷം…. എന്നാല്‍ ലോകമലയാളികള്‍ വീണ്ടുമെരാഘോഷത്തിന്റെ പെരുമ്പറ മുഴങ്ങിക്കേട്ടു. കേട്ടത് പെരുമ്പറയല്ലെന്നു മാത്രം. താളലയമേളങ്ങളോടു കൂടിയ ശ്രുതിമധുരമായ ശുദ്ധസംഗീതത്തിന്റെ മാസ്മരശബ്ദം മായാനദിപോലെ എവിടെനിന്നോ ഒഴുകയെത്തുന്നു……. മലയാളികള്‍ ഏറ്റവും കൂടുതല്‍ കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതും കേള്‍ക്കുവാനിഷ്ടപ്പെടുന്നതുമായ […]

മൃതിഭൂമിക – പ്രമീളാദേവി (Prameela Devi)

ആദ്യം കരുതിയിടിമുഴക്കം പിന്നെ- നിലവിളികള്‍ ഞരക്കമായ് മാറുന്നു! കാലുകളിടറുന്നു, കരിവണ്ടു മൂളുന്നു ഇടിഘോഷ ഗര്‍ജ്ജനം പ്രകമ്പനം കൊള്ളുന്നു! വിറയാര്‍ന്ന ശബ്ദം പതിയെ മന്ത്രിക്കുന്നു രണമല്ല, അപകട ദുരന്തനാദം! കരയുവാനാവാതെ മിഴികള്‍ തളര്‍ന്നുപോയ് പിടയുമംഗങ്ങള്‍, ചുറ്റും ചുടുചോര. കുഞ്ഞു കളിച്ച കളിപ്പാട്ടശകലങ്ങള്‍, പാദസരങ്ങളും ചിതറിക്കിടക്കുന്നു! മാംസം ചതഞ്ഞു ചക്രത്തിലൊട്ടിയും ദൂരെത്തെറിച്ച പാദുകമേറെയും. നിശ്ചല,മിലകളില്‍ ചോരപ്പൂച്ചിന്തുകള്‍ അന്തരീക്ഷത്തിനും രുധിരഗന്ധം. ഇതുകണ്ടയര്‍ക്കന്‍ നിമീലനം ചെയ്തുവോ? പേടിപ്പെടുത്തുമിരുള്‍വന്നു മൂടുന്നു! സൈറനുകള്‍, ശബ്ദകോലാഹലങ്ങള്‍, മീഡിയ, പത്രക്കാര്‍, രാഷ്ട്രീയ കക്ഷികള്‍ ചൂണ്ടുവിരല്‍ ചെന്നെത്തി നില്‍ക്കുന്നതോ? റോഡിന്‍ […]