പ്രാഞ്ചിയേട്ടന്മാരുടെ ലോക കേരള സഭ – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) Karoor Soman

കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് കേരള ലോക സഭയെപ്പറ്റി വേണ്ടുന്ന അപ ഗ്രഥനം നടത്തിയതുകൊണ്ടാകണം പ്രാഞ്ചിയേട്ടന്മാരുടെ കൂട്ടമെന്ന് വിളിച്ചത്. കോടികണ ക്കിന് പാവങ്ങളുടെ നികുതിപ്പണമെടുത്തു് നടത്തുന്ന ഈ ധൂര്‍ത്തിനെപ്പറ്റി പലരും എഴുതി യിട്ടുണ്ട്. പ്രവാസി മലയാളികളുടെ മനസ്സിലെ അഗ്നികോണില്‍ നിന്ന് ഉദിച്ചുയര്‍ന്ന നിസ്സം ഗത, വിഷാദത്തിന്റെ വിരാടരൂപം പ്രവാസികള്‍ മനസ്സിലാക്കി യിട്ടുണ്ട്. കേരളം ഒന്നാം നമ്പരെന്ന് തീപ്പൊരി പ്രസംഗം നടത്തുന്നതുപോലെ പ്രവാസികളുടെ മുന്നില്‍ തീപ്പൊരി പ്രസംഗം നടത്തി അവരുടെ വയര്‍ നിറച്ചതല്ലാതെ പ്രവാസി സമൂഹത്തിന്റെ വിചാരധാരയില്‍ നിന്ന് […]
ഒരു ജീന്‍ പൂള്‍ – ഡോ. വേണു തോന്നയ്ക്കല്‍ (Dr. Venu Thonnackal)

ദക്ഷിണേന്ത്യയിലെ ഏറെ ശ്രദ്ധേയമായ സസ്യോദ്യാനമാണ് ഉദഗമണ്ഡലത്തിന്റെ വക്ഷസില്‍ 22 ഹെക്ടര്‍ (54.363 acres) പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ (ooty botanical garden). നീലഗിരി മലമടക്കുകളിലും അടിവാരത്തുമായി സമുദ്ര നിരപ്പില്‍ നിന്നും 2250-2500 മീറ്റര്‍ ഉയരത്തിലാണ് ഈ സസ്യോദ്യാനം സ്ഥിതി ചെയ്യുന്നത്. തമിഴ് നാട് ഗവണ്‍മെന്റിന്റെ അധീനതയിലുള്ള ഈ ഉദ്യാനം നിര്‍മ്മിച്ചത് സംസ്ഥാന സര്‍ക്കാരോ ഇന്ത്യ ഗവണ്‍മെന്റോ അല്ല. നമ്മെ അടിമകളാക്കി ഭരിയ്ക്കാനും നാടിനെ കോളനിയാക്കി കൊള്ളയടിക്കാനും വന്ന വിദേശീയരാണ് ഈ പാര്‍ക്കുണ്ടാക്കിയത്. ആധുനിക […]
മനോഹരമായ മനസ്സുകളില്‍ ഒന്ന് – കലാ പത്മരാജ്

അറിവിനേക്കാള്‍ മഹത്തരമാണ് മനസ്സിലാക്കല്‍ നിങ്ങളെക്കുറിച്ച് അറിഞ്ഞവര്‍ ഏറെ ഉണ്ടാകും എന്നാല്‍ മനസ്സിലാക്കിയവര്‍ അപൂര്‍വ്വം. നമുക്ക് ആരുമില്ല എന്നോര്‍ത്ത് ദുഃഖിക്കുന്നതിലും നല്ലത് നമ്മള്‍ ആര്‍ക്കും ഭാരമാകുന്നില്ല എന്നോര്‍ത്ത് സന്തോഷിക്കുകയാണ് വേണ്ടത്. ഒരാളുടെ സന്തോഷം കളഞ്ഞു നമ്മള്‍ അവരോടൊപ്പം നടക്കുന്നതിനേക്കാള്‍ നല്ലത് നമ്മുടെ സങ്കടങ്ങളുമായി തനിയെ നടക്കുന്നതാണ് ഉത്തമം. തകര്‍ന്നു തരിപ്പണമായിട്ടും ചുറ്റുമുള്ളവരോട് സ്‌നേഹത്തോടെ പെരുമാറാന്‍ നമുക്ക് കഴിയുന്നുണ്ടെങ്കില്‍ ഭൂമിയില്‍ ഏറ്റവും മനോഹരമായ മനസ്സുകളില്‍ ഒന്ന് നമ്മുടേതാണ്. എല്ലാവര്‍ക്കും ഒത്തിരി ഇഷ്ടത്തോടെ നല്ലൊരു ശുഭദിനം ആശംസിക്കുന്നു…
What Is Ethics? – Leelamma Thomas, Botswana

Many say, Ethics is only what my heart whispers, what my feelings approve. But feelings are clouds, they change their shapes, and a heart that only feels may walk away from what is right. Ethics is not a prayer alone, not locked inside temples or holy books. If it were, only the faithful would be […]
മോഹം – (ഗിരിജാവാര്യര്‍)

(വിരമിച്ച ഒരദ്ധ്യാപികയുടെ) ജീവിതത്തിന്‍ പടിപ്പുരവാതിലി- ലേറെ നേരമായന്തിച്ചിരിക്കവേ, പാഞ്ഞുപോകുന്നിതോര്‍മ്മതന്‍ തേരിലായ് പാടെ മായാത്ത വര്‍ണ്ണക്കുമിഴുകള്‍! പാറി വാനില്‍ ജ്വലിക്കും പതാകയും താഴെ, പുഞ്ചിരിതൂകും കിടാങ്ങളും നീളെ ‘ജയ് ‘വിളിക്കൊപ്പം മുഴങ്ങിടു- മാഘോഷാരവപ്പൊന്‍കതിര്‍ശോഭയും ദേശഭക്തിതന്‍ നൈര്‍മ്മല്യം പൂവിടും ദോഷമറ്റ പനിനീര്‍ദലങ്ങളേ, നാളെ നിങ്ങളീ ഭാരതഭൂമിയെ നാകമാക്കാന്‍ കരുത്തു നേടീടണം അസ്തമിക്കട്ടേ,സ്വാര്‍ത്ഥത തീര്‍ത്തിടും വ്യര്‍ത്ഥമോഹത്തിന്‍ ഘോരാന്ധകാരവും മിന്നിനില്‍ക്കട്ടെ ഓര്‍മ്മയിലെപ്പൊഴും മാഞ്ഞുപോയൊരാ മോക്ഷത്തിന്‍കണ്ണികള്‍! മാതൃഭൂമിക്കു കാഴ്ചവച്ചാരവര്‍ മാനമേറുന്ന തങ്ങള്‍തന്‍ ജീവനെ ജന്മം തന്നൊരു മണ്ണിന്നുവേണ്ടി സദ്- കര്‍മ്മംചെയ്തു കൃതാര്‍ത്ഥരായ് തീര്‍ന്നവര്‍! പിഞ്ചുമക്കളേ, […]
‘ചിരിയുടെ പിന്നിലെ മൗനം’ ഡോ. സി.ജെ. റോയ് – പ്രൊഫ്. കവിതാ സംഗീത് (Prof. Kavitha Sangeeth)

ഓരോ ജീവിതത്തിലും ചില കൂടിക്കാഴ്ചകള്‍ ഉണ്ട് .നിമിഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുമ്പോഴും ഓര്‍മ്മയില്‍ വര്‍ഷങ്ങളോളം തെളിഞ്ഞുനില്‍ക്കുന്നവ. ഗള്‍ഫില്‍ ഞാന്‍ അധ്യാപികയായി ജോലി ചെയ്തിരുന്ന കാലത്ത് നടന്ന ഒരു സ്‌കൂള്‍ വാര്‍ഷികാഘോഷമാണ് അത്തരത്തില്‍ മനസ്സില്‍ പതിഞ്ഞ ഒരു ദിവസം. ആ വേദിയിലേക്ക് മുഖ്യാതിഥിയായി എത്തിയ ഒരാളെ ഞാന്‍ അന്ന് ആദ്യമായി കണ്ടു. വലിയ ആഡംബരമൊന്നുമില്ലാത്ത വേഷം. നിഷ്‌കളങ്കമായ പുഞ്ചിരി. അടുത്ത് ചെന്നു സംസാരിക്കണമെന്ന് തോന്നിക്കുന്ന ഒരു ലാളിത്യം. വലിയൊരു വ്യവസായിയെന്ന അകലം അദ്ദേഹത്തിനില്ലായിരുന്നു. വേദിയില്‍ നിന്ന് കുട്ടികളോട് സംസാരിക്കുമ്പോള്‍ ശബ്ദത്തില്‍ […]
വര്‍ണാഭമായ എഴുപതാമത് സ്‌കൂള്‍ വാര്‍ഷികാഘോഷം – കാരൂര്‍ സോമന്‍ (ചാരുംമൂടന്‍) Karoor Soman

മാവേലിക്കര: താമരക്കുളം, ചത്തിയറ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എഴു പതാമത് വാര്‍ഷികാഘോഷം 2026 ജനുവരി 30 ന് സാംസ്‌കാരിക സമ്മേളനം, യാത്രയയപ്പ്, അവാര്‍ഡ് വിതരണം തുടങ്ങിയ പരിപാടികള്‍ വര്‍ണാഭമായി നടന്നു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സജീബ് ഖാന്റെ അധ്യക്ഷതയില്‍ പ്രഥമ സൈബര്‍ കണ്‍ട്രോളര്‍, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, കേരള പ്രിന്‍സിപ്പാള്‍, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, വട ക്കാഞ്ചേരി ഡോ.ജയമോഹന്‍ എം ഉദ്ഘാടനം നിര്‍വഹിച്ചു. മാവേലിക്കര താലൂക്കില്‍ ആറര പതിറ്റാണ്ടിലേറെയായി താമരകുളത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക-കായിക- സാമൂഹ്യ-ജീവകാരുണ്യ മേഖലകളില്‍ […]
മാതൃനാട് – ബാബു താമരക്കുളം

വന്ദനം വന്ദനം എന്നന്ത രംഗത്തില്‍ സ്പന്ദനം ചെയ്യുമെന്‍ ജന്മനാടേ… വന്ദനം ചെയ്യുന്നു നിന്‍ തിരുനാമത്തി നാദരവോടെന്റെ മാതൃനാടേ… ശാന്തി പരത്തുന്ന ബോധിവൃക്ഷത്തിന്റെ വേരുപടര്‍ന്നോരു പുണ്യഭൂവേ… നാരായത്തുമ്പിലൂട ദ്വൈത ഗീതത്താല്‍ സ്‌നേഹത്തിനുദ്യാനം തീര്‍ത്തനാടേ…. വമ്പാര്‍ന്നൊരെന്‍ നാടിന്‍ സമ്പൂര്‍ണ്ണ വൈഭവം വിണ്ണോള മെത്തിടാന്‍ പ്രാര്‍ത്ഥിക്കുന്നു… ഈ മഹാനാടിന്റെ താഴ് വരയൊക്കെയും സ്‌നേഹത്തിന്‍ പൂക്കള്‍ വിരിഞ്ഞിടട്ടെ…. സ്വര്‍ഗ്ഗത്തെപ്പോലെന്റെ സ്വന്തമാം രാജ്യത്തെ ചങ്കോടു ചേര്‍ത്തു പിടിച്ചിടട്ടെ…. മുത്തും പവിഴവും പൊന്നിനെക്കാളെന്റെ നാടിനെയാണെനി ക്കേറെയിഷ്ടം…. അറിയില്ലെനിക്കേറെ വര്‍ണ്ണിക്കുവാനെന്റെ അതിമധുര ശാലീന സൗന്ദര്യമേ… ഒന്നുണ്ടൊരാഗ്രഹം എന്‍ […]
ഭാരതം പരമാധികാര റിപ്പബ്ലിക്കായതിന്റെ 76 ആണ്ടുകള്‍ പിന്നിടുന്ന സുദിനം – ജോസ് ക്ലെമന്റ്

ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന നിലവില്‍ വന്നതിന്റെ , ഭാരതം ഒരു പരമാധികാര റിപ്പബ്ലിക്കായതിന്റെ 76 ആണ്ടുകള്‍ പിന്നിടുന്ന സുദിനം ! ജനാധിപത്യ സംവിധാനം നിലവില്‍ വന്ന ദിനം! ഓര്‍ക്കുക; നമ്മുടെ ജനാധിപത്യം പൂര്‍ണമായും നമുക്ക് ലഭിക്കുന്നുണ്ടോ? മതേതരത്വവും സൗഹൃദാന്തരീക്ഷവും അനുഭവവേദ്യമാകുന്നുണ്ടോ ? നമ്മുടെ മൗലികാവകാശങ്ങള്‍ ലഭ്യമാകുന്നുണ്ടോ എന്നു വിചിന്തനം ചെയ്യുന്നതോടൊപ്പം നമ്മുടെ കടമകളും നിറവേറ്റപ്പെടുന്നുണ്ടോയെന്ന് ആത്മശോധന ചെയ്യേണ്ട ദിനം. ആശംസകള്‍ക്കും ആഘോഷങ്ങള്‍ക്കുമുപരിയായി ലംഘനങ്ങളെക്കുറിച്ചുള്ള ആത്മശോധനാ ദിനമായി മാറട്ടെ ഈ ദിനാചരണം. നമ്മുടെ ചിന്തകള്‍ താഴെ […]
സംസ്ഥാന തല പഞ്ചഗുസ്തി മത്സരത്തില്‍ ആരോണ്‍ എഡിന് ഇരട്ട സ്വര്‍ണ്ണമെഡല്‍

കാലടി: സുല്‍ത്താന്‍ ബത്തേരി പി.സി അഹമ്മദ് ഹാജി മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന 48-ാമത് കേരള സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 60 കിലോ സബ്ജൂനിയര്‍ റൈറ്റ് ഹാന്‍ഡ്, ലെഫ്റ്റ് ഹാന്‍ഡ് വിഭാഗങ്ങളില്‍ ആരോണ്‍ എഡിന് ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേടി. താന്നിപ്പുഴ അനിത വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആരോണ്‍ . ജില്ലാതലത്തില്‍ നടന്ന പഞ്ചഗുസ്തി മത്സരത്തിലും ആരോണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഐ.സി.എസ്.സി സംസ്ഥാന തല സ്‌ക്കൂള്‍മീറ്റില്‍ ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നീലീശ്വരം കാളാം […]
മദര്‍ (1926) – വിനോദ് കുമാര്‍. പി, (ഫില്‍ക്ക)

വിശ്വസാഹിത്യകാരന്‍ മാക്‌സിം ഗോര്‍ക്കിയുടെ ക്ലാസ്സിക് നോവലിനെ ആസ്പദമാക്കി അതേ പേരില്‍ തന്നെ വെസെവോലോഡ് പുഡോവ്കിന്റെ സംവിധാനത്തില്‍ 1926 ല്‍ റിലീസ് ചെയ്ത നിശ്ശബ്ദചിത്രമാണ് ‘ദി മദര്‍’. റഷ്യന്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ , തന്റെ വിപ്ലവകാരിയായ മകനെ കര്‍ശനവും അചഞ്ചലവുമായ ഒരു ശൈലിയിലൂടെ സംരക്ഷിക്കാനുള്ള ഒരു അമ്മയുടെ ആഗ്രഹവും അതിന്റെ അനന്തരഫലവുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റഷ്യയിലാണ് കഥ നടക്കുന്നത്. വ്‌ലാസോവ് ഒരു ഫാക്ടറിയില്‍ പ്ലമ്പിങ് തൊഴിലാളിയാണ്. മദ്യപാനിയും ക്രൂരനുമായ അയാള്‍ ഭാര്യ പെലഗേയയ്ക്കും […]
എന്റെ പെണ്ണേ – ഉല്ലാസ് ശ്രീധര്‍ (Ullas Sreedhar)

സ്‌കൂള്‍ വരാന്തയില്‍ രണ്ട് വശത്തായി നിരന്നിരുന്നാണ് ഉച്ച ഭക്ഷണം കഴിച്ചിരുന്നത്… ഒരു കാരണവരെ പോലെ കണ്ണാടി സാര്‍ വരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരിക്കും… ചോറിനെ വെറുത്തിരുന്ന, പലഹാര പ്രിയനായ എനിക്ക് രാവിലെയുള്ള പലഹാരമാണ് ഉച്ച ഭക്ഷണമായും അമ്മ തന്നിരുന്നത്… നാലാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ഒരു ഉച്ച നേരത്ത് ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ നിരന്നിരിക്കുകയാണ്… ഞങ്ങളുടെ ക്ലാസിലെ ഏറ്റവും സുന്ദരിയായ പെണ്ണാണ് എന്റെയടുത്ത് ഇരിക്കുന്നത്… ഞാന്‍ കൊണ്ടു വന്ന ദോശയുടെ മണം അവളെ കൊതിപ്പിച്ചു… ‘എടാ,എനിക്ക് ദോശ തരുമോ…?’ […]
നിത്യസത്യം – ജയദേവന്‍ (Jayadevan)

നിശമറയുവതിനെരിയുമൂര്‍ജ്ജകേദാരമേ കേശാദിപാദം ജ്വലിക്കുന്ന ദൈവമേ, പശിയകലുവതിനവനിതന്നിലന്നം തരാന്‍ മൂശയില്‍ വെന്ത പൊന്നായ് നീ വിളങ്ങണം.. കളമെഴുതിയെഴുതിയലിവോലുന്ന നിന്നുടെ നീളെ പരക്കുന്ന വെട്ടമിങ്ങെത്തുവാന്‍, കളികളതിമധുരശ്രുതിയോടിളങ്കാറ്റിന്റെ- താളത്തിലോതുന്നു സൂര്യഗായത്രികള്‍.. കനകമണിമകുടമണിയും നിത്യസത്യമായ് വാനിലാചാര്യനായ് മൂവന്തിയോളവും, മനമുരുകിയുരുകിയൊളിതൂകുന്ന നീയെന്നു- മാനന്ദമോടാഴിവിട്ടുവന്നെത്തണം.. പകലതുലനിലയനഭസ്സില്‍ വിളക്കേന്തിടും നാകലോകാരാധ്യതാരമായ് ഭൂമിയില്‍, സകലകലനിറയുമഴകോലും വെളിച്ചവും പാകത്തിലേകുന്ന നീ നിത്യമാശ്രയം.. അരമനയിലമരുമരചപ്രഭോ ദാനമായ് പാരിലെല്ലാം തന്നിടും കാമ്യസാരമായ്, അരിയമണമുതിരുമരവിന്ദമായ് സന്മാര്‍ഗ്ഗ- താരമായ് പൂത്തുലഞ്ഞീടുമാറാകണം…
റീച്ചിനും ലൈക്കിനും വേണ്ടി മനുഷ്യരെ കൊല്ലുന്നവര്‍ – അഡ്വ. ചാര്‍ളി പോള്‍

ബസ്സില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത മുസ്തഫ സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം മണല്‍ത്താഴം ഉള്ളാട്ട് തൊടിയില്‍ ദീപക് (42) ജീവനൊടുക്കിയ സംഭവം കേരളത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ് .ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ ഭാരതീയ ന്യായ സംഹിത 108-ാം വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ഷിംജിത ക്കെതിരെ പോലീസ് കേസെടുത്തു. അവര്‍ ജയിലിലാണ്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ദീപക്കിനെ കണ്ടെത്തുകയായിരുന്നു. പയ്യന്നൂരില്‍ ബസ്സില്‍ വച്ച് ദീപക് […]
മണ്ണ് – റെജി ഇലഞ്ഞിത്തറ (Reji Elinjithara)

ഈ മണ്ണ് നമ്മെ ചുമന്നുനടക്കും മൗനമായ് വേദനയെല്ലാം സഹിച്ചും. നമ്മള്‍ നടക്കുമീ മണ്ണിന്‍ മാറില്‍ ആടിതിമിര്‍ത്തും ചിരിച്ചും കളിച്ചും. ഭൂമി തന്‍ സഹനസൗരഭ്യം എപ്പോഴും നിസ്സ്വാര്‍ഥമായി ചൊരിവതുണ്ട്. കുഞ്ഞിന്‍ തളിരിളം കാലില്‍ ചേരും ചെളിയിലും ചേറ്റിലും സ്വര്‍ണ്ണമുണ്ടേ. കര്‍ഷകവിയര്‍വിന്‍ പാവിത്യം മണ്ണിലലിഞ്ഞു കവിഞ്ഞൊഴുകുമ്പോള്‍, മഴനീര്‍ ചുംബനം ഏറ്റുവാങ്ങും വിത്തുകള്‍ അന്നമാകാന്‍ കൊതിച്ചുണരുന്നു. അമ്മതന്‍ കണ്ണീരിനാഴം അതെന്നും ഗംഗാപവിത്രത പോലും മറികടക്കും; വിശപ്പിന്‍ ചൂടില്‍ വെന്തുയരുന്ന മനുഷ്യഹൃദയങ്ങള്‍ തന്നെയത്രേ.. കല്ല് ചുമക്കും തൊഴിലാളര്‍ ചുമന്നത് […]



