യാത്രമൊഴി – അർച്ചന ഇന്ദിര ശങ്കർ
വിട ചൊല്ലുവാൻ ഞാൻ കരുതിവച്ചൊരു നാളും അവസാനമിങ്ങു വന്നണയേ, ചൊല്ലുവതാരോട് യാത്രമൊഴികളും വേർപാടിൻ ദുഃഖവുമിന്ന്. കാണുവതാരെയെന്നറിയില്ല അന്ത്യത്തിൻ ഹൃദയനിറയ്ക്കും കാഴ്ചയായി, നൽകുവാതെന്താർക്ക് വീട്ടുവതേത് കടമിന്നീയന്ത്യനേരത്തിൽ. ഇനിയില്ല നാളുകളെന്നറിയുമീ…