Category: കവിത

സ്വപ്നക്കൂട്-സന്ധ്യ

നിന്‍കരള്‍ ചില്ലയില്‍ കൂടൊന്നു കൂട്ടുവാന്‍, നിന്നനുരാഗത്തിന്‍ തേന്‍ മുകരാന്‍ എന്‍മനതാരില്‍ പ്രണയവര്‍ണ്ണത്തൂവല്‍ നീര്‍ത്തീ ചിറകുകള്‍ മോഹപ്പക്ഷി! നീയാം വസന്തത്തിന്‍ പൂമരച്ചില്ലയില്‍ പ്രേമാര്‍ദ്ര രാഗത്തില്‍ പാട്ടുമൂളി, സ്വപ്നങ്ങള്‍ കൊണ്ടൊരു…

പ്രണതി-പ്രമീളാദേവി

ആദ്യമായെഴുതിയ പ്രിയമാം വരികളില്‍ കാവ്യമാനം നിറം ചാര്‍ത്തിയില്ല, ബിംബങ്ങളില്ലാത്ത ചിതറിയ വരികളോ ചൊല്‍ത്താള വൃത്തത്തിലായതില്ല. പിച്ചവച്ചാകൊച്ചു വരികളിന്‍ പൂന്തോപ്പില്‍ തല്പമൊരുക്കി ഞാന്‍ കാത്തിരുന്നു, ഋതുക്കളിലുദ്യാനം തളിര്‍ത്തുപൂവിട്ടിട്ടും കാവ്യഭാവം…

മിഴിവാളുന്ന വിഷുപക്ഷി-ജയരാജ് പുതുമഠം

പൂനിലാവേറ്റ് പുഷ്പ്പിച്ച പൂ മുഖവുമായി പുലരിയില്‍ പുണര്‍ന്നെന്നെ ഉണര്‍ത്തുന്ന വിഷുപ്പക്ഷീ, പാടൂ… കാലത്തിന്‍ നിയതമാം നാദങ്ങളില്‍ കുളിരണിയട്ടെ കൈരളീമാനസം നിന്‍ ഗാനശകലങ്ങളേറ്റ് പൂത്തുലയട്ടെ വിഷുസുമങ്ങള്‍ അലങ്കാരപുഷ്പ്പങ്ങളണിഞ്ഞ് പാടൂ…

ഷണ്മുഖാ നമോസ്തുതേ – ഹരിയേറ്റുമാനൂര്‌

സുന്ദരനായ കുമാരകാ, ഷണ്മുഖാ സന്താപമൊക്കെയും തീര്‍ത്തിടേണം നിന്തിരുമുമ്പില്‍ നമിക്കുന്ന ഞങ്ങളില്‍ കാരുണ്യരശ്മി ചൊരിഞ്ഞിടേണം സന്തതമങ്ങതന്‍ ചിന്തകളാ,ലെന്റെ – യന്തരാത്മാവു നിറഞ്ഞിടേണം ഉത്തരംകിട്ടാത്തൊരെന്നുടെ ജന്മത്തി- നുത്തരംകിട്ടാനലിഞ്ഞിടേണം അജ്ഞാനതാരക നിഗ്രഹം…

കുരിശിലെ മൊഴികള്‍-മേരി അലക്‌സ് (മണിയ)

കുരിശിന്റെ വഴികള്‍ പതിനാലെങ്കിലോ കുരിശിലെ മൊഴികളതിന്‍ പാതിയാണ്. ക്രൂരരാം പീഠകര്‍ താഡിച്ചും ഭേദിച്ചും കിരീടം മുള്ളിനാല്‍ മെനഞ്ഞാശിരസ്സിലും കുരിശൊന്നു തോളിലേറ്റിക്കൊടുത്തും കാല്‍വരി മലമേലെത്തിച്ച ക്രിസ്തുവോ കാല്‍ വഴുതി…

കുരിശു വരിച്ചവന്‍-ഷീലാജയന്‍ കടയ്ക്കല്‍

പാവങ്ങള്‍ക്കായ് കുരിശുവരിച്ചോനെ പ്രാര്‍ത്ഥന കേള്‍ക്കുന്നോനെ പാരിന്റെ വെളിച്ചമായവനെ നിനക്കെന്നും പാടുന്നു സങ്കീര്‍ത്തനങ്ങള്‍ സ്‌നേഹവും, സഹനവും ഞങ്ങള്‍ക്കായ് ചൊരിഞ്ഞവന്‍ കര്‍ത്താവിന്‍ ഈശോനാഥന്‍… പോറ്റിയോന്‍ നിതന്നെ പൊറുത്തോനും നീ തന്നെ…

രാസലീല-സന്ധ്യ (സ്വതന്ത്ര വിവര്‍ത്തനം)

മയൂഖജ്വാലയാളും പീലിയെഴും മായീകമാം മയൂരനര്‍ത്തനം. മനോജ്ഞമാ ദിവ്യദര്‍ശനം രാധാമാധവം,രാസലീലാദൃശ്യം, അര്‍ദ്ധനാരീശ്വരയുഗ്മസദൃശം. വിണ്ണിന്നിരുള്‍ പിളര്‍ന്നിതാ മുന്നിലിരു മിന്നല്‍പിണരുക ളിണപിണയുന്ന കണക്കിരു പ്രണയത്തീജ്ജ്വാലകളോ, പുണരുന്നതു പോലുടലുയി രൊന്നായിതാ നടനമാടുന്നു. കണ്ണിന്നു…

പുനര്‍ജ്ജനിക്കാം -ഗിരിജാവാര്യര്‍

മണ്ണിലെച്ചെറുമിന്നാമിന്നിയെക്കാമിച്ചല്ലോ വിണ്ണിലെ ജ്വലിക്കുന്ന താരകത്തെളിവെട്ടം രണ്ടു പാതയിലുള്ളോര്‍, രണ്ടു വേദിയിലുള്ളോര്‍ രണ്ടിനുമൊന്നായീടാന്‍ വിധിയില്ലറിഞ്ഞിട്ടും ആരോരുമറിയാതെയാരെയും കാണിക്കാതെ ആത്മാവിലൊളിപ്പിച്ചൊരാര്‍ദ്രമാം തിരിവെട്ടം കാഴ്ചയായ് നൈവേദ്യമായ് ദേവന്റെ പദംതന്നില്‍- ച്ചാര്‍ത്തുവാന്‍ മോഹിച്ചതുമെത്രയും…

കുറിയേടത്ത് താത്രി-ജയന്‍ വര്‍ഗീസ്‌

(ഒരു നൂറ്റാണ്ടിനു മുന്‍പ് ഉത്തര കേരളത്തില്‍ ജീവിച്ചിരുന്ന സാവിത്രി (താത്രി) എന്ന നമ്പൂതിരി യുവതിആചാരങ്ങളുടെ ബലിയാടായി സ്മാര്‍ത്ത വിചാരം എന്ന സാമുദായിക വിചാരണയ്ക്ക് വിധേയയായിപുറത്താക്കപ്പെട്ട (ഭ്രഷ്ട്ട്) ചരിത്ര…

മഴയത്ത്-സന്ധ്യ

മഴയത്ത്, ഇറവെള്ളമിറ്റുമിറയത്ത്, മിഴിനട്ട്, മഴയെ തൊട്ടു ഞാന്‍. കുഴമണ്ണ് കുത്തിയൊഴുകിയ മുറ്റത്തെ പുഴയിലൂടെ ബാല്യമൊരു കേവുവള്ളം തുഴഞ്ഞു കടന്നു പോയ്! പുഴയോരത്ത്, പഴയൊരോര്‍മ്മ തന്‍ ചാരത്ത്, പൂഴിമണ്ണില്‍…