LIMA WORLD LIBRARY

കവിത

അകതളിരു നിറയുമനുകമ്പയോടൂഴിയിൽ ആനന്ദപീയൂഷസാഗരം തീർക്കുവാൻ, അരുണനടിമുടിയഴകിലഗ്നിയുംചൂടിവ- ന്നാകാശമദ്ധ്യേയൂദിക്കുന്നു നിത്യവും.. കരളുരുകിയുരുകിയഴലാകെ മാറീടുവാൻ കാഞ്ചനപ്പൊന്നൊളി തൂകികൃതാർത്ഥനായ്, കഥകളനവധി പറയുമിഷ്ടമോടായിരം- കാതങ്ങൾക്കപ്പുറം നിന്നർത്ഥപൂർണ്ണമായ്..

പോയ വർഷമേ നീയെനിയ്ക്കു നല്കിടാതെ പോയ നന്മകൾ എത്രയെന്നറിയുമോ ? ദുഃഖമില്ലിപ്പോഴും അന്നു ഞാനേറെകരഞ്ഞതല്ലയോ അന്നു ഞാനേറെ കരഞ്ഞതല്ലയോ സമയമേറെകഴിഞ്ഞുപോയി

ഇന്നിന്റെ സൂര്യൻ എരിഞ്ഞടങ്ങും വർഷാന്ത്യ കുളിർ രാവും വിട പറയും പോയ വർഷത്തെ നോവുകൾ നൽകിയ മനസ്സിന്റെ മുറിവുകൾ തേങ്ങലുകൾ

കാളിന്ദിയുടെ കറുപ്പ് ദുഷ്ക്കരമീ നാട്ടിൽ കഴിയുകയിനിയും ആട്ടിൻ തോലിട്ട ചെന്നായുടെ ക്രൗര്യം നിഴലില്ലാ നിറങ്ങളുടെ വേപഥു മണമില്ലാമനസ്സുകളിൽ നിറയെ വഞ്ചന

കാവ്യ സാരാത്മികേ , ഹൃദയാനുരാഗ രസാസ്വാദന സഹൃദയ ചാരുതേ , മാമക പ്രാണനിലിന്നുണരുമാത്മ കാന്തി തൻ പൊരുളായി വന്നണഞ്ഞു നീ

നര ഒരോര്‍മ്മപ്പെടുത്തലാണ് ഓരോ മുടി നരയ്ക്കുമ്പോഴും ഒരു കരിമ്പൂച്ച കുറുകെച്ചാടി മറയുന്നു. നര;സൂര്യാംശുവിന്റെ നിഴല്‍ക്കുത്ത്. നരച്ചവന്റെ ശിരസ്സ് തെക്കോട്ട് പറക്കുന്ന

പണ്ട് വാസ്കോ ഡ ഗാമ കാപ്പാട് വന്നിറങ്ങിയ പോലെ ഞാന്‍ നിന്നില്‍ വന്നിറങ്ങുന്നു. ഇനിമേല്‍ നീ ഞാന്‍ വന്നിറങ്ങിയ ഇടം

ത്രിഗുണങ്ങളിലഭിരമിക്കുമീ ജഗത്തിൻവിലോല വേഷമത്ഭുതം. ജാഗരണം സുഷുപ്തി ധ്യാനം യോഗാവസ്ഥകൾ ചൈതന്യധന്യം. രോഗിയും മുക്തനീ കർമ്മരതിയിൽ രാഗം ചമയ്ക്കും നന്ദനാരാമം. വേഗത്തിലോടീടുന്നു

(ദ്വിതീയക്ഷര പ്രാസക്കവിത) “””””””””””””””””””””””””””‘””“”””””””””””””””””””” തീരാവ്യഥകൾ നിൻജീവിതത്തിൽ ആരോമലേ നീയുറങ്ങിയില്ലേ.. ഈരാവിന്റെ മാറിൽമയങ്ങുവാൻ തോരാത്തവർഷമായി പെയ്തിടാംഞാൻ നീരജപ്പൂക്കൾ വിടരുന്നരാവിൽ പാരിന്റെ പനിനീര്

നിറമുണ്ട് മണമുണ്ട് മിഴികളിൽ കടലോളം നിനവുണ്ട് അതിൻ നിറവുണ്ട് ചൊടികളിൽ സ്മിതമുണ്ട് നെറ്റിമേൽ അരുണിമ വിരൽവെച്ച് ചോക്കുന്നു പുലർകാല രശ്മി

കറുപ്പിന്റെ പരുപരുത്ത കുപ്പായം ഏകാന്തതയെ പൊതിയുമ്പോൾ ഹൃദയം താനേ വിഹ്വലമാകുമ്പോൾ ഒരു നിമിഷം നമുക്കോർമ്മിക്കാം തോരാത്ത മഴ ഇന്നോളം പെയ്തിട്ടില്ല

കണ്ണനു കാതുകുത്താനൊരുനാൾ ദേവകി കണ്ണനെ ചേർത്തുപിടിച്ചു; കണ്ണന്റെയൊരു തേങ്ങൽ ദിഗന്തമാകെ മുഴങ്ങിയല്ലോ! അതുകേട്ടങ്ങനെ ദേവഗണാദികൾ കാതോർത്തൊന്നു നിൽക്കുന്നേരം, വസുദേവരരൊരു കാരമുനയാ-

ആനന്ദത്തിലതിരു കടക്കാറില്ല അഴലിൽ പതറി പോകാറുമില്ല.. പാഞ്ഞടുക്കുന്ന വാക്കാകുന്ന അശ്രുമുനയാൽ മുറിവേൽക്കുമ്പോൾ മൗനം പാലിക്കുന്നവൻ എഴുത്തുകാരൻ.. ഒരു വേളയിൽ നിശബ്ദതയുടെ

പൊന്നമ്പലം മിഴി തുറന്നു എങ്ങും ആരവമുയരുകയായ് സത്യമാം പൊൻപതിനെട്ടുപടി കടന്നയ്യനെ കാണാൻ വരുന്നൂ ഞങ്ങൾ പുണ്യദർശനം നൽകണേ ശ്രീവത്സാ ………

ഹൃദയവീണയിലെ പ്രണയതന്ത്രികൾ മധുരശീലുകൾ മീട്ടുമ്പോൾ വിരഹവേദനയിൽ വിതുമ്പുമധരങ്ങൾ കദനത്തിൻ കഥ പാടുന്നു പ്രണയവാടിയിലൊഴുകിയെത്തിയ മന്ദമാരുതനൊരുദിനം വഞ്ചനക്കഥ പേറിയെത്തിയൊരു പ്രാണവേദന തന്നുപോയ്