
മനുഷ്യാ നീകണ്‍തുറക്കുക, കാഴ്ച്ചകള്‍ നിറയ്ക്കുക, കണ്ണിലും കരളിലും ഒരുപോലെയെന്നും. കൂടെയുള്ളപ്പോള്‍ ഉള്‍ക്കാഴ്ച്ചകളില്ലാതെ, നോവുമാത്മാവിനൊരു സാന്ത്വനമേകാതെ, പരേതന്റെ ആത്മാവിനായി സമര്‍പ്പിക്കും ജപതപങ്ങള്‍ക്ക്
വെളുത്ത ബ്രോയിലര്‍ ഭാഷയില്‍ സംസാരിക്കുന്നു ശൂന്യതയില്‍ നിന്നു വരുന്ന വാക്കുകള്‍ കൊണ്ട് പ്രോട്ടീന്‍ പദവി അലങ്കരിക്കുന്നു മനുഷ്യവംശത്തിന്റെ രക്തവും മാംസവും
നനഞ്ഞ മണ്ണിന്റെ മാറില്‍, സ്‌നേഹത്തിന്റെ വിത്തുകള്‍ വിതറി, സ്വസ്ഥതയുടെ തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച്, വിശാലമായ ആകാശം സ്വന്തമാക്കാമെന്ന് അവളവനോട് പറഞ്ഞത്
ഒരിക്കലെങ്കിലുമൊന്നു കണ്ടീടേണം കണ്ണിമവെട്ടാതെ നിന്‍ കണ്ണില്‍ നോക്കിയിരിക്കണം നിന്നെ കുറിയ്ക്കുന്ന എന്റെ വിരലുകള്‍ നിന്റെ കൈകളെ കോര്‍ത്തങ്ങിരിക്കണം….. പരിഭവങ്ങള്‍ അറിയാതെയൊഴുകണം
നനഞ്ഞ വേഴാമ്പല്‍ ഏതോ നിര്‍വൃതിയില്‍ മലയിടുക്കുകളില്‍ ചേക്കേറി മലമുഴക്കികളുടെ മുഴക്കല്‍ അടുത്ത മഴയുടെ മണത്തിന് കൊതിച്ചു മണ്ണിന്റെ നനവുതേടിയൊരു മരം
മരണമൊരിരുണ്ട പുഴ മരണമൊരിരുണ്ട സൂര്യന്‍ മരണമൊരു പടിയിറക്കം മരണമാണവസാന ചിത്രവും. മരണമൊരു സത്യം മരണമപ്രതീക്ഷിതം മരണമാം വേര്‍പാടിലടരും മലരുപോല്‍ ബന്ധങ്ങളും!
ഇടവ പാതി എത്തിയില്ല, ഇടമഴ മുന്നേ തിമിര്‍ത്തു നൃത്തമാടി. കൂട്ടിന് പടിഞ്ഞാറന്‍ കാറ്റിന്റെ താണ്ഡവം, മേളത്തിനിടിപടഹവും. പള്ളിക്കൂടം തുറക്കാന്‍ കാലമായി
അഴുക്കിനെത്തഴുകി വഴുക്കുന്നതറയില്‍ മെഴുകി കുപ്പയില്‍ നൃത്തംചവിട്ടി പൊടികളെ കോരിയെടുത്ത് മുറ്റത്ത് കുത്തിനടന്ന് കൂനുന്ന തള്ളക്കൊപ്പം മുടന്തിയും ചേലുള്ള പെണ്ണിന്റെ കൈയില്‍
എന്നെ എനിക്ക് മൊഴിമാറ്റം ചെയ്യണം. മൃണ്മയമായ ഈ ഉടല്‍ വിഗ്രഹം ഉടഞ്ഞു പോകും മുമ്പേ… കൊടുങ്കാറ്റിന്‍ പിശറില്‍ വിറ കൊള്ളുന്ന
ഞാന്‍ കണ്ടത് നിന്റെ പെണ്ണുടല്‍ മാത്രമാണ്…… നിന്റെ തിളങ്ങുന്ന മിഴികളില്‍ ഞാന്‍ പ്രണയം മാത്രം കണ്ടു അതിനുള്ളില്‍ നിറഞ്ഞു തുളുമ്പിയ
മകരക്കുളിര്‍ വീണ നാട്ടില്‍ ഇളം മഞ്ഞില്‍ മാമ്പൂ മണക്കുന്ന വീട്ടില്‍ മാവേലിയെന്ന മനുഷ്യ സ്‌നേഹിക്കൊരു മണ്‍ സ്വര്‍ഗ്ഗമുണ്ടായിരുന്നു. മലയാളപ്പെരുമയില്‍ മനുഷ്യാഭിലാഷങ്ങള്‍
കാലമെന്നും ചമയ്ക്കുന്ന ചിത്രത്തില്‍ കാണ്‍മൂ മാക്ബത്തുമാരനേകം സൂര്യന്‍ തിളങ്ങുന്നു എന്നും മനോജ്ഞമായി ഒരുനാളേയ്‌ക്കെങ്കിലും ഗ്രഹണം ബാധിച്ചു ക്ഷയിക്കുന്നു. സുമനസ്സുകളിലേക്കന്ധകാരത്തില്‍ കരിന്തേളുകള്‍
എന്താണ് ജീവിത മെന്തിനോജാഗരി ച്ചൊന്നുമേ നേടാത്ത പാഴ്ശ്രമങ്ങള്‍ ? എന്തിനായ് ഞാനറി യാതെ ഞാന്‍ മണ്ണിന്റെ ബന്ധുരകൂട്ടില്‍ കിളിമകളായ് ?
ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണമേതു മേശിടാതെ നാം മാനവീയപാതയില്‍ഗമിച്ചിടാം സഹോദരേ….. വിവിധഭാഷ, വേഷരീതിയെങ്കിലും നമുക്കൊരേ അമ്മയാംസ്വതന്ത്രഭൂമി’ ഇന്‍ഡ്യ’ യെന്നതോര്‍ക്കണം. സുന്ദര
തിരയടങ്ങിയ നേരമവളുടെ ശാന്തരൂപം കണ്ടു ഞാന്‍ തിരികെയെത്തും പ്രഹരമോടെന്നോര്‍ത്തതില്ലാ ഇരവിലും കലിയടക്കിയൊതുക്കിയുള്ളില്‍ തീരമവളൊന്നണയവേ കദനമുണ്ടാ വരവിലെന്നാ കരയുമറിയാക്കഥയതായ് പ്രണയമാണോ പരിതപിക്കാന്‍
By pressing the Subscribe button, you confirm that you have read our Privacy Policy.